പുതിയ കാലത്തു മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ മാത്രമല്ല, മനുഷ്യരും അരുമ മൃഗങ്ങളും തമ്മിലുള്ള വൈകാരിക ബന്ധങ്ങളും മന:ശാസ്ത്ര വീക്ഷണത്തിലൂടെ പഠനവിധേയമാക്കുന്നുണ്ട്. വിവാഹം കഴിഞ്ഞ് വർഷങ്ങൾക്കു ശേഷവും കുട്ടികളില്ലാത്ത ദമ്പതികൾ, കുട്ടികൾ വേണ്ടെന്നു വയ്ക്കുന്നവർ, കുട്ടികൾ വൈകി മതിയെന്ന് തീരുമാനിക്കുന്നവർ തുടങ്ങി പുതിയ കാലത്തിന്റെ രീതികൾ പലതാണ്. ഒപ്പം മുതിർന്ന പൗരന്മാർ, ജോലിയിൽ നിന്നു വിരമിച്ചവർ, ജീവിത പങ്കാളിയെ നഷ്ടമായവർ, മക്കൾ മാറിത്താമസിക്കുന്നതുകൊണ്ടോ ഒറ്റപ്പെട്ടവർ എന്നിങ്ങനെ ജീവിതത്തിന്റെ ഏകാന്ത തുരുത്തുകളിൽ അകപ്പെടുന്ന പലർക്കും ഇന്ന് അടുത്ത സുഹൃത്തുക്കൾ നായ്ക്കളും, പൂച്ചയും, വളർത്തുപക്ഷികളുമാണ്.
നഗരവൽക്കരിക്കപ്പെട്ട ജീവിതത്തിന്റെ ശൈലിയും ആവശ്യങ്ങളും വ്യത്യസ്തമാണ്. ഏകാന്തതയിൽ കൂട്ടുകാരനായോ പിറക്കാതെ പോയ കുഞ്ഞുങ്ങളായോ ഒക്കെ അരുമകളെ കരുതുന്നവരേറെ. അരുമകളുടെ മേൽ ഉടമസ്ഥനുണ്ടാകുന്ന ഇത്തരം അമിതാശ്രിതത്വം (Dependency) ശാരീരിക, മാനസിക, വൈകാരിക പ്രശ്നങ്ങൾക്കു വഴി തുറന്നേക്കാം
. മനുഷ്യർ ഇത്തരം മാനസിക പ്രശ്നങ്ങളെ വളരെ വേഗം അതിജീവിച്ചേക്കുമെങ്കിലും ഉടമ പ്രകടിപ്പിക്കുന്ന അമിത ലാളനയും ആശ്രിതത്വവും നായ്ക്കൾക്കു വലിയ രീതിയിൽ ശാരീരിക, വൈകാരിക പ്രശ്നങ്ങളുണ്ടാക്കും. സ്വന്തം കുട്ടിയേപ്പോലെ വളർത്തപ്പെട്ട ഇത്തരം നായ്ക്കൾക്ക് ഉണ്ടാകുന്ന വൈകാരിക പ്രശ്നങ്ങൾ ഇങ്ങനെ വളർത്തുന്ന മനുഷ്യ ശിശുക്കൾക്കുണ്ടാവുന്ന പ്രശ്നങ്ങൾക്ക് ഏറെക്കുറെ സമാനവുമാണ്. അതിനാൽത്തന്നെ മനുഷ്യക്കുഞ്ഞുങ്ങളെ ചികിത്സിക്കുന്ന മാനസികരോഗ വിദഗ്ദരുടെ ചികിത്സാ രീതികൾക്കു സമാനമായ പദ്ധതികൾ, വിശേഷിച്ച് ബിഹേവിയർ തെറപ്പി, വെറ്ററിനറി ഡോക്ടർമാരും ഭാവിയിൽ ഉപയോഗിക്കേണ്ടി വരും.
മനുഷ്യർക്കുള്ളതിനു സമാനമായ വികാരങ്ങളും വിചാരങ്ങളും നായ്ക്കൾക്കും ഉണ്ടാകുമെന്നു ചിലർ പറയുന്നതു ശരിയല്ല. എങ്കിൽപ്പോലും തലച്ചോറിന്റെ വികസനത്തിലും സാമൂഹിക ജീവിത വികാസത്തിലും മനുഷ്യക്കുട്ടികളിലും നായ്ക്കളിലും ഏറെ സമാനതകൾ കണ്ടെത്താൻ കഴിയും. മാത്രമല്ല, നായ്ക്കുട്ടികളുടെ സാമൂഹിക ജീവിത വികാസഘട്ടങ്ങളിൽ ഉടമയുമായി ഉണ്ടാകുന്ന വൈകാരിക അടുപ്പം മനുഷ്യരിൽ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിനു തുല്യവുമാണ്.
അതിനാൽ തന്നെ ചില സാഹചര്യങ്ങളിൽ പട്ടിയും, കുട്ടിയും ഒരേതരത്തിലുള്ള പെരുമാറ്റ വൈകല്യങ്ങൾ പ്രകടിപ്പിച്ചേക്കാം. അപസ്മാര, ആസ്ത്മ ലക്ഷണങ്ങൾ, ഭക്ഷണം കഴിക്കാതിരിക്കൽ, വിശപ്പില്ലായ്മ, അമിതമായി ഭക്ഷണം കഴിക്കൽ, സഹതാപം പിടിച്ചുപറ്റാനുള്ള മുടന്ത്, രക്തം കലർന്ന വയറിളക്കം, കൂടപ്പിറപ്പുകളോടു വൈരം, അസൂയ, ആക്രമണോൽസുകത, വിഷാദ രോഗം എന്നിവയുണ്ടാകുന്നത് ഉദാഹരണം.
ഉടമയും, അരുമയും തമ്മിൽ രൂപപ്പെടുന്ന ബന്ധത്തിന്റെ ആഴവും, ശൈലിയുമനുസരിച്ചാണ് പ്രശ്നങ്ങൾ രൂപപ്പെടാനുള്ള സാധ്യതയും. പല രീതിയിലുള്ള ബന്ധങ്ങൾ രൂപപ്പെടാമെങ്കിലും, ഏറ്റവും പൊതുവായുള്ളത് ആവശ്യാധിഷ്ഠിത സൗഹൃദമാണ് (need dependent companionshiു) അതായത് കൂട്ടുകൂടി രസിക്കാനുള്ള വാഞ്ഛയും ഇഷ്ടവും സാധ്യമാകാനുള്ള ബന്ധം ഒറ്റപ്പെടലിന്റേയും ഏകാന്തതയുടേയും വേദനയ്ക്കുള്ള മരുന്നാണിത്. ഓമന മൃഗവുമായി മനുഷ്യൻ രൂപപ്പെടുത്തുന്ന മറ്റൊരു പ്രധാന ബന്ധം. പ്രത്യേക ആവശ്യങ്ങൾ നിറവേറ്റാനുള്ളതാണ് (utilitarian working relationship) വീട്ടുകാവലിനോ, അന്ധനെ വഴികാട്ടാനോ, ശ്വാനപ്രദർശനത്തിനോ, പെറ്റ് തെറാപ്പിക്കോ, ആഢ്യത്വം കാട്ടാനോ എന്തുമാകാം. ഇവിടെ വൈകാരികതയേക്കാൾ ആവശ്യമാണ്, ഉപയോഗമാണ് പ്രധാനം.
ഇനി ഉടമയും, അരുമയും തമ്മിൽ രൂപപ്പെടുന്ന അതിതീവ്ര സഹവർത്തിത്വത്തിന്റെ പരിണിത ഫലങ്ങൾ നോക്കാം. ഇത്തരം സങ്കീർണ്ണ ബന്ധങ്ങളാണ് നായ്ക്കളിൽ പലപ്പോഴും വൈകാരിക, മാനസിക പെരുമാറ്റ പ്രശ്നങ്ങൾക്കു വഴിവയ്ക്കുന്നത്. ഉദാഹരണത്തിന് ഒരു കുഞ്ഞിനെപ്പോലെ, അല്ലെങ്കിൽ സ്വന്തം കുഞ്ഞിന് പകരക്കാരനായി ഉടമ വളർത്തിക്കൊണ്ടു വരുന്ന നായ പലവിധ സ്വഭാവ വൈകല്യങ്ങൾ ചില പ്രത്യേക സാഹചര്യങ്ങളിൽ കാണിക്കുന്നു.
ഉടമയുമായുള്ള ബന്ധത്തിനു ഭീഷണിയുണ്ടെന്നു നായ കരുതുന്ന സാഹചര്യമാണ് ഇവയിൽ പ്രധാനം. വീട്ടിൽ ഒരു കുഞ്ഞു ജനിക്കുമ്പോൾ, മറ്റൊരു ഓമന മൃഗം വീട്ടിലെത്തുമ്പോൾ, (നായയോ, പൂച്ചയോ) വീട്ടിൽ അതിഥികൾ എത്തുമ്പോൾ തുടങ്ങിയവയൊക്കെ ഇതിൽപ്പെടും. ഉടമ അസുഖം മൂലം ആശുപത്രിയിലാകുക, നായ്ക്കളെ ബോർഡിങ്ങിലും മറ്റും നിർത്തുക, ഉടമ അവധിക്കാലത്തും മറ്റും നായയെ ഒഴിവാക്കി യാത്ര പോകുക തുടങ്ങിയ സാഹചര്യങ്ങളിലൊക്കെ നായ കഠിനമായ വിരഹ ദു:ഖവും, ഉത്കണ്ഠയും അനുവഭിക്കുന്നു.
ഈ സന്ദർഭങ്ങളിൽ ഇത്തരം നായ്ക്കൾ പ്രവചനാതീതമായി ആക്രമണ സ്വഭാവം കാണിച്ചെന്നു വരാം. വിഷാദം, വിശപ്പില്ലായ്മ, ചൊറിച്ചിൽ, അമിത ഭക്ഷണം, മുടന്ത്, ആസ്ത്മ, ഛർദ്ദി, ആമാശയ പ്രശ്നങ്ങൾ എന്നിവയുമുണ്ടാകാം. മേൽപ്പറഞ്ഞ രീതിയിൽ ഉടമയുമായി അമിത ബന്ധമുള്ള ചില നായ്ക്കൾ പലപ്പോഴും അനുസരണ ശീലവും മറക്കുന്നു. പ്രായപൂർത്തിയെത്തുമ്പോഴേക്കും ഇവർ സമൂഹത്തിന് ചേരാത്തവരാകുന്നു. ചിലപ്പോൾ ഇവ ഉടമയേക്കാൾ അധീശത്വം നേടുകയും ചെയ്യാം. ഇത്തരം നായ്ക്കളെ ഉടമയുടെ അസാന്നിധ്യത്തിൽ തന്റെ നിയന്ത്രണത്തിൽ കൊണ്ടുവരികയെന്നതു വെറ്ററിനറി ഡോക്ടർമാർക്കു വെല്ലുവിളിയാണ്. ഇത്തരം നായ്ക്കളുടെ രോഗനിർണയം നടത്തുന്നതിന് മുമ്പ് വെറ്ററിനറി ഡോക്ടർ ഉടയമുടെ കുടുംബ പശ്ചാത്തലം, കുടുംബത്തിലെ പതിവു സന്ദർശകർ, നായയും ഉടമയുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ സംഭവങ്ങൾ എന്നിവയെല്ലാം പരിശോധിക്കണം. പലപ്പോഴും വീട്ടിലെ സാഹചര്യങ്ങളിൽ നിന്നു മാറ്റപ്പെട്ട് ആശുപത്രിയിലെത്തുമ്പോൾ രോഗലക്ഷണങ്ങൾ പെട്ടെന്നു പമ്പ കടക്കുന്നതായും കാണാം. സമാന ലക്ഷണങ്ങളുള്ള മറ്റു രോഗങ്ങളല്ല നായ പ്രകടിപ്പിക്കുന്നത് എന്ന് തിരിച്ചറിയുകയും വേണം.
നായ്ക്കളെ അപേക്ഷിച്ച് പൂച്ചകൾ ഇത്തരം വൈകാരിക പ്രശ്നങ്ങളിൽ നിന്നു മുക്തരാണ്. കാരണം പൂച്ചയ്ക്ക് ഉടമയോട് ആശ്രിതത്വം കുറവാണ്. അവർ ഒറ്റകളാണ്. മനുഷ്യർ ഇണക്കി വളർത്തിയിട്ടും ഒറ്റയാൾ ജീവിതമെന്ന അവരുടെ സ്വഭാവശൈലി മാറിയിട്ടില്ല. പൂച്ച,നായ എന്നിവയെ അരുമകളായി തിരഞ്ഞെടുക്കുന്നവരിലും ഈ സ്വഭാവ വ്യത്യാസം കാണാം. നായയെ തിരഞ്ഞെടുക്കുന്നവർ വികാര ജീവികളും, ആശ്രിത മനോഭാവം ഉള്ളവരുമാണ്. അവർ ജീവിതത്തിൽ നല്ലൊരു കൂട്ടിന്റെ ആനന്ദം ആഗ്രഹിക്കുന്നവരാണ്. അതേ സമയം കുറേക്കൂടി സ്വതന്ത്രമായ ജീവിതശൈലി പുലർത്തുന്ന മനുഷ്യർക്കു പൂച്ചകളെയാണ് ഇഷ്ടം.
Content highlights: Animal husbandry, Pet dogs, Kittens