Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

വെട്ടുകത്തിയും തളപ്പുമൊന്നും വേണ്ട; തെങ്ങില്‍ കയറാനും യന്ത്രമനുഷ്യന്‍ എത്തുംവെട്ടുകത്തിയും തളപ്പുമൊന്നും വേണ്ട; തെങ്ങില്‍ കയറാനും യന്ത്രമനുഷ്യന്‍ എത്തും

$
0
0
വെട്ടുകത്തിയും തളപ്പുമൊന്നുമില്ലാതെ തെങ്ങുകയറാൻ ഇനി 'യന്ത്രമനുഷ്യൻ' വരും. ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് മെക്കാനിക്കൽ വിഭാഗം അവസാനവർഷ വിദ്യാർഥികളായ അശ്വിൻ അനിൽ, എവിൻ പോൾ, ജോസഫ് കാഞ്ഞിരപ്പറമ്പിൽ, കിരൺ ജോയ് കോനേങ്ങാടൻ എന്നിവരാണ് യന്ത്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

'കേരാ ഹാർവെസ്റ്റർ' എന്ന് പേരിട്ടിരിക്കുന്ന യന്ത്രത്തിന് തൂക്കം എട്ടുകിലോയിൽ താഴെ. തെങ്ങ് കയറാനും നാളികേരം വെട്ടിയെടുക്കുന്നതിനുമായി രണ്ടു ഭാഗങ്ങളാണ് ഈ യന്ത്രത്തിലുള്ളത്.

12 വാട്ട് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഈ യന്ത്രത്തിന്റെ പ്രോട്ടോടൈപ്പിന്റെ ചെലവ് 14,000 രൂപയാണ്. ഓട്ടോമേറ്റ് ചെയ്തും വൈഫൈ മൊഡ്യൂളുകൾ ഘടിപ്പിച്ചും പൂർണമായും ഒരു റോബോട്ടിനെപോലെയാണ് യന്ത്രത്തിന്റെ മുഴുവൻ പ്രവർത്തനവും.

തെങ്ങിന്റെ താഴെ നിന്ന് റിമോട്ട് കൺട്രോളിലൂടെ യന്ത്രത്തെ നിയന്ത്രിക്കാൻ സാധിക്കുമെന്നതും തെങ്ങിന്റെ മുകളിലെ അവസ്ഥ ക്യാമറയിലൂടെ താഴെ നിൽക്കുന്ന ആൾക്ക് സ്ക്രീനിലൂടെ കാണാൻ കഴിയുമെന്നുള്ളതും നേട്ടമാണ്.

മാത്രമല്ല, ഓരോ തെങ്ങിന്റെയും തടിക്ക് അനുസരിച്ച് യന്ത്രത്തിന്റെ വീലുകൾ മുറുകുകയും അയയുകയും ചെയ്യും. അസിസ്റ്റന്റ് പ്രൊഫസർ ടി.വി. ശ്രീജിത്തായിരുന്നു നിർമാണപ്രവൃത്തികളിൽ ഇവരുടെ ഗൈഡ്.

Content Highlights:Irinjalakuda Christ Engineering College Students Develop Robot For Climbing Coconut Tree. The Robot Is Named Kera Harvester.

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>