Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

കോൾപ്പാടങ്ങളിൽ ജലനിരപ്പ് കുറവ്; മുണ്ടകൻ കൃഷി പ്രതിസന്ധിയിൽ കോൾപ്പാടങ്ങളിൽ ജലനിരപ്പ് കുറവ്; മുണ്ടകൻ കൃഷി പ്രതിസന്ധിയിൽ

$
0
0
കോൾപ്പാടശേഖരങ്ങളിലും മറ്റു ജലസ്രോതസ്സുകളിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് ജലനിരപ്പ് കുറവ്. ജൂൺ, ജൂലായ് മാസങ്ങളിലുള്ള മഴക്കുറവാണ് ജലനിരപ്പ് കുറയാൻ കാരണമായത്.

ജൂൺ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ ലഭിക്കുന്ന മഴയെ ആശ്രയിച്ചാണ് ഉപ്പുങ്ങൽ, പരൂർ കോൾപ്പടവ് പാടശേഖരങ്ങളിലെ കൃഷി. മഴയിൽ ലഭിക്കുന്ന വെള്ളം പാടശേഖരങ്ങളിൽനിന്ന് തോടുകളിലേക്ക് സംഭരിച്ചാണ് ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കൃഷിക്കുള്ള ജലം സ്വരൂപിക്കുന്നത്.

ആറ് മുതൽ 12 അടിയിൽ അധികം ജലം നിൽക്കാറുള്ള പാടശേഖരങ്ങളിൽ മൂന്ന് അടിയിൽ താഴെ മാത്രമാണ് ഇപ്പോഴത്തെ ജലനിരപ്പ്. വരും ദിവസങ്ങളിൽ കാര്യമായ മഴ ലഭിച്ചില്ലെങ്കിൽ അടുത്ത മാസം മുതൽ ആരംഭിക്കുന്ന മുണ്ടകൻ കൃഷിയും പ്രതിസന്ധിയിലാകാൻ സാധ്യതയുണ്ട്.

പനന്തറ ഈച്ചി, തൃപ്പറ്റ് ഭട്ടതിരി പാടശേഖരങ്ങളിലും പുന്നയൂർ പഞ്ചായത്തിലെ കുട്ടാടൻ പാടശേഖരത്തിലുമാണ് മുണ്ടകൻ കൃഷി നടക്കുന്നത്. നൂറ് ഏക്കറിലധികം ഈ ഭാഗങ്ങളിൽ കൃഷി ചെയ്യാറുണ്ട്.

കഴിഞ്ഞ വർഷങ്ങളിൽ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ പരൂർ കോൾപ്പടവ് പാടശേഖരങ്ങളിൽ മീൻകൃഷി നടത്തിയിരുന്നു. 1000 ഏക്കറിലധികം മത്സ്യകൃഷി നടത്തിയിരുന്നു. പാടശേഖരങ്ങളിലും സമീപത്തെ കുളങ്ങളിലും കേന്ദ്രീകരിച്ച് ചെറിയതോതിൽ മീൻകൃഷി ചെയ്യാറുള്ള കർഷകരും ഇത്തവണ കൃഷി ഇറക്കിയിട്ടില്ല.

Content Highlights:Paddy Farmers Facing Heavy Crisis Because Of Water Scarcity And Lack Of Rain.

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>