Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

മറന്നോ വര്‍ണങ്ങള്‍ വാരിവിതറി നിന്നിരുന്ന മാസംമാറിയെമറന്നോ വര്‍ണങ്ങള്‍ വാരിവിതറി നിന്നിരുന്ന മാസംമാറിയെ

$
0
0
പണ്ടൊക്കെ മിക്കപൂന്തോട്ടങ്ങളിലും കാഴ്ചക്കാരെ ആനന്ദിപ്പിച്ചുകൊണ്ട് ഒട്ടേറെ മികച്ച വർണങ്ങൾ വിതറി വിരിഞ്ഞുനിന്നിരുന്ന ഇലക്കൂട്ടങ്ങളുണ്ടായിരുന്നു. ഓരോ തളിരിനും പുതിയ പുതിയ വർണങ്ങളുമായി മാസം തോറും ഇലച്ചാർത്തിന്റെ കുടമാറ്റം നടത്തിവന്നിരുന്ന അതിന് നമ്മൾ പറയുന്നപേര് മാസംമാറി. എന്നാൽ, ആ വർഗത്തിന് ശരിക്കും പേര് കോളിയസ്. ലാമിസിയേ കുടുംബക്കാരനായ കോളിയസ് ചെടികൾ വളർത്തിയെടുക്കാൻ എളുപ്പമുള്ള ഒരു വർണച്ചെടിയാണ്.

മുളപ്പിക്കാം

ശിഖരങ്ങൾ മഴക്കാലത്ത് മുറിച്ചുനട്ടാണ് സാധാരണയായി ചെടികൾ വളർത്തിയെടുക്കാറ് മൂന്ന് മുട്ടോടുകൂടിയ നീളത്തിൽവരുന്ന തണ്ട് പോട്ടിങ് മിശ്രിതം പോളിത്തീൻ കവറിൽ നട്ട് നനച്ചുകൊടുത്താൽ മാത്രം മതി തൈകൾ പടിപ്പിക്കാൻ. നല്ല മൂത്തചെടികൾ ഉത്പാദിപ്പിക്കുന്ന വിത്തുകൾ പാകിയും തൈകൾ ഉണ്ടാക്കാം. രണ്ടാഴ്ച വളർച്ചയെത്തിയ തൈകൾ ചെടിച്ചട്ടിയിലോ പൂന്തോട്ടങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ സഥലത്തോ നട്ടുപിടിപ്പിക്കാം.

വെള്ളംവേണം വെളിച്ചവും

നല്ല സൂര്യപ്രകാശം ലഭിക്കുന്നിടത്താണ് കോളിയസ് നന്നായി വളരുക. അങ്ങനെയുള്ള സ്ഥലങ്ങളിൽ കൂടുതൽ വർണാഭമായി ചെടികൾ തഴച്ചു വളരും. നല്ല ഈർപ്പവും നനയും കോളിയസിന്റെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. അല്പം നനവ് കുറഞ്ഞാൽ ചെടികൾ വാടുകയും നശിച്ചുപോവുകയും ചെയ്യും.



എന്നാൽ, വെള്ളം കെട്ടിനിൽക്കുന്ന ഇടങ്ങളും ഇവയ്ക്ക് അനുയോജ്യമല്ല. ചെടിത്തണ്ടിന് ദൃഢത കുറവായതിനാൽ കുറെക്കാലം വെള്ളത്തിൽ നിന്നാൽ അവ നശിച്ചുപോവും. മാത്രമല്ല ചെടികളുടെ ഇലകളുടെ വർണം മാറി കൂടുതൽ ബ്രൗൺ നിറം പകരാനും അമിത നന കാരണമാവും.

കോളിയസിന്റെ തരങ്ങൾ

ലോകമെമ്പാടും ഏകദേശം 300 തരത്തിലുള്ള മാസംമാറിച്ചെടികൾ നട്ടുവളർത്തിവരുന്നു. ഇന്ത്യയിൽ ഏകദേശം ഇതിന്റെ 90 ഇനങ്ങളോളമുണ്ടാകും. അകത്തളങ്ങളിൽ വളർത്താവുന്നതും പുറത്തു തോട്ടത്തിൽ വളർത്താവുന്നതുമായ ഇനങ്ങളാണ് അവയിൽ പ്രധാനം. നിറങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതിന്റെ വകഭേദങ്ങൾ അറിയപ്പെടുന്നത്.

ബ്ലൂ, റെയിൻബോ, പർപ്പിൾ, പിങ്ക്, റെഡ്, ബ്ലാക്ക്, ഡാർക്ക് ബ്രൗൺ, റെയിൻബോ ഡ്രാഗൺ, കോളിയസ് ബ്ലൂമി, സൺ ലവിങ് എന്നിങ്ങനെയും വിസാർഡ് ഇനത്തിൽ റെഡ്, സൺസെറ്റ്, റോസ്, ബ്രൗൺ എന്നിവയും വാട്ടർ മെലൺ, ഓറഞ്ച് ഇനങ്ങളും തൂക്കിയിട്ടുവളർത്താവുന്നവയും, മിനിയേച്ചർടൈപ്പും, വീട്ടിനകത്തു വളർത്താവുന്നവയും എല്ലാമുണ്ട്. അപൂർവം ഇനങ്ങൾക്കും അതിമനോഹരമായ ഇലകളോടുകൂടിയവയ്ക്കും നഴ്സറികളിൽ വിലകൂടും.



പരിപാലനം

നല്ല സൂര്യപ്രകാശമുള്ള സ്ഥലങ്ങളാണ് കോളിയസ് നടാൻ തിരഞ്ഞെടുക്കേണ്ടത്. എന്നാൽ, സൂര്യപ്രകാശം കുറഞ്ഞയിടങ്ങളിലും വളരും വർണഭംഗി കുറയുമെന്നേയുള്ളൂ. നല്ല വളം വേണ്ട ഒരു ചെടിയാണിത്. പൂന്തോട്ടങ്ങളിൽ കാലിവളവും ഗോമൂത്രം നേർപ്പിച്ചതും കടലപ്പിണ്ണാക്ക് കുതിർത്ത് നേർപ്പിച്ചത് ചാണകത്തെളിയുടെ കൂടെയും രണ്ടാഴ്ചയിലൊരിക്കൽ കൊടുക്കാം.

ഇൻഡോർ ഇനങ്ങളാണെങ്കിൽ ജൈവവള ഗ്രാന്യൂളുകൾ കുറേശെ ഇട്ടു കൊടുക്കാം. അതും രണ്ടാഴ്യിലൊരിക്കൽ. നനയുടെ കാര്യമാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. നന തീരെ കുറയാനും വല്ലാതെ കൂടാനും പാടില്ല. പൂവിടാൻ തുടങ്ങിയാം തൂമ്പ് വെട്ടിനിർത്താം. അങ്ങനെ ചെയ്താൽ നല്ല ബുഷായി കോളിയസ് വളരും.

Content Highlights:Content Highlights: Coleus is a former genus of flowering plants in the family Lamiaceae.

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>