കർഷകർ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരമായും ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജനങ്ങളും അതിന്റെ ഉത്പന്നങ്ങളെത്തിക്കാനുമായി കോഴിക്കോട് ചെലവൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് (ഐ.ഐ.എസ്.ആർ.) സ്പൈസറിയ്ക്ക് തുടക്കമായി.
നല്ലൊരു ശതമാനം കർഷകർക്കും വർഷത്തിൽ കൃഷിയിൽ വലിയ ലാഭം അധികം ലഭിക്കാത്തവരാണ്. കഷ്ടപ്പെട്ട് പണിയെടുത്ത് ഉത്പന്നങ്ങളുമായി മാർക്കറ്റിലെത്തുമ്പോൾ അതിന് തുച്ഛമായ തുകമാത്രമേ ലഭിക്കുന്നുള്ളൂ. ഇതിനൊരു പരിഹാരമാകും ഇത്തരത്തിലൊരു സംരംഭം.
കൃഷിക്കാർക്ക് അവരുടെ ഉത്പന്നങ്ങൾ വിപണനം ചെയ്യാനായി ഒരു സ്ഥലമൊരുക്കുകയാണ് ഐ.ഐ.എസ്.ആർ. ഗവേഷണകേന്ദ്രങ്ങളിൽനിന്നുള്ള ഉത്പന്നങ്ങളും പ്രകൃതിദത്തമായ രീതിയിലുണ്ടാക്കുന്ന ഉത്പന്നങ്ങളുമാണ് ഇവിടെ ലഭ്യമാകുക.
വിഷാംശമില്ല
ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണിയായ വിഷാംശമടങ്ങിയ ഉത്പന്നങ്ങളാണ് ഇന്ന് മാർക്കറ്റിലെത്തുന്നത്. അതിനൊരു മാറ്റം വരുത്തുകയാണ് ഇത്തരം സംരംഭങ്ങളുടെ ലക്ഷ്യം. ഐ.സി.എ.ആറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കർഷകർ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള ഉത്പന്നങ്ങൾ പരിശോധിച്ച ശേഷം മാത്രമേ സ്പൈസറിയിൽ വിൽപ്പനയ്ക്ക് അനുവദിക്കുകയുള്ളൂ.
സുഗന്ധ വ്യഞ്ജനങ്ങൾക്കു പുറമേ ഗവേഷണ കേന്ദ്രത്തിന്റെയും മറ്റ് ഐ.സി.എ.ആർ. സ്ഥാപനങ്ങളുടെയും സഹായത്തോടെ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളുടെയും സംരംഭകരുടെയും ഉത്പന്നങ്ങളും ഇവിടെ ലഭിക്കും. ഗവേഷണകേന്ദ്രത്തിന്റെ കൃഷി ത്തോട്ടങ്ങളിൽനിന്നും രജിസ്റ്റർ ചെയ്തിട്ടുള്ള കർഷകരിൽനിന്നും സംഭരിക്കുന്ന ഉത്പന്നങ്ങളാണ് വിപണനകേന്ദ്രം വിൽപ്പനയ്ക്കായെത്തിക്കുക. വിവിധ കർഷകരുടെയും കമ്പനികളുടെയും അമ്പതിലതികം ഉത്പന്നങ്ങൾ സ്പൈസറിയിലുണ്ട്.
വിലയുടെ കാര്യത്തിലും ലാഭം
ഏറെ ഗുണമേന്മയുള്ളതും എന്നാൽ, പൊതുവിപണിയെക്കാൾ വിലക്കുറവിലും സ്പൈസറിയിൽനിന്ന് ഉത്പന്നങ്ങൾ ലഭിക്കും. പുറംരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന കമ്പനികളുടെ ഉത്പന്നങ്ങളും ഇവിടെ ലഭ്യമാണ്. ഇവിടെനിന്ന് ലഭിക്കുന്ന ഉത്പന്നങ്ങളുടെ വില കുറച്ച് പുറത്തെ മാർക്കറ്റുകളിൽനിന്നും ലഭിക്കില്ലെന്ന് അധികൃതർ ഉറപ്പുനൽകുന്നു. കുരുമുളക്, ജാതിക്ക, ഗ്രാമ്പൂ, മഞ്ഞൾപൊടി, മുളകുപൊടി, കപ്പ പുട്ടുപൊടി (സഹോദരകേന്ദ്രത്തിൽനിന്ന്). ഇതിനുപുറമേ, മുപ്പതിലധികം ഉത്പന്നങ്ങളും ഇവിടെനിന്ന് ഉപഭോക്താക്കൾക്ക് ലഭിക്കും. വിവരങ്ങൾക്ക്: 8589902677.
ഗുണമേന്മയുള്ള ഉത്പന്നങ്ങൾ എത്തിക്കുകയാണ് ലക്ഷ്യം
ഭക്ഷ്യസുരക്ഷയെക്കുറിച്ച് ആശങ്കകളില്ലാതെ ഗുണമേന്മയുള്ള ഉത്പന്നങ്ങൾ എത്തിക്കുക എന്നതാണ് സ്പൈസറിയുടെ ലക്ഷ്യം. കർഷകർക്കും ഉപഭോക്താക്കൾക്കുമിടയിൽ പരസ്പരവിശ്വാസം വർധിപ്പിക്കാനും ഈ ആശയംകൊണ്ട് സാധിക്കും
ഡോ. നിർമൽ ബാബു,ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച്
Content Highlights:Indian Institute Of Spices Research Started Spicery In Calicut. It Aims To Support Farmers For Getting Maximum Price For Their Products.