മഴക്കാലം കുരുമുളകുവള്ളികൾക്ക് പൊതുവേ ഗുണപ്രദമാണെങ്കിലും ഏറ്റവും കൂടുതൽ ശ്രദ്ധനൽകേണ്ട സമയംകൂടിയാണ്. കാരണം മഴ ആരംഭിക്കുമ്പോഴേക്കും രോഗങ്ങൾ വരാനുള്ള സാധ്യതയും കൂടുതലാണ്. പ്രത്യേകിച്ചും തെക്കുപടിഞ്ഞാറൻ മൺസൂൺ സമയത്ത് ദ്രുതവാട്ടം പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടു കാണാറുള്ളതിനാൽ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് ഫാം ഇൻഫർമേഷൻ ബ്യൂറോ കർഷകർക്ക് മുന്നറിയിപ്പുനൽകുന്നു.
രോഗത്തിന്റെ തീവ്രതയനുസരിച്ച് വള്ളികളിലെ ലക്ഷണം പലരീതിയിൽ പ്രത്യക്ഷപ്പെടാറുണ്ട്. തോട്ടങ്ങളിൽ നീർവാർച്ചാസംവിധാനം പ്രധാനമായും ഉറപ്പുവരുത്തേണ്ടതാണ്. അതുപോലെതന്നെ രോഗകാരികളായ ഫൈറ്റോഫ്തോറ എന്ന കുമിളിനെതിരേ പൊരുതാൻ കഴിവുള്ള മിത്രകുമിളിനങ്ങളായ ട്രൈക്കോഡെർമ, സ്യൂഡോമോണസ് എന്നിവ ജൈവവളത്തോടൊപ്പം ചെടിയുടെ ചുവട്ടിൽ നൽകേണ്ടതാണ്.
മഴ തുടങ്ങുമ്പോഴേക്കും ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം ചെടികൾക്കു തളിച്ചുകൊടുക്കേണ്ടതാണ്. 0.2 ശതമാനം വീര്യമുള്ള കോപ്പർ ഓക്സിക്ലോറൈഡ് തടത്തിൽ കുതിർക്കെ ഒഴിച്ചുകൊടുക്കുന്നത് നല്ല പ്രതിരോധമാർഗമാണ്. ജൈവകീടനാശിനികൾ ഉപയോഗിക്കുന്ന തോട്ടങ്ങളിൽ കോപ്പർ ഓക്സിക്ലോറൈഡ് ഒഴിവാക്കേണ്ടതാണ്.
മഴ ശക്തിപ്രാപിക്കുന്നതിനുമുമ്പ് രോഗബാധയേറ്റ് നശിച്ച കൊടികൾ പറിച്ചെടുത്ത് ദൂരെക്കൊണ്ടുപോയി പൂർണമായും തീയിട്ട് നശിപ്പിക്കുക. മറ്റു ചെടികളിലേക്ക് രോഗം വ്യാപിക്കുന്നത് തടയാൻ ഇത് സഹായിക്കും. കാലവർഷസമയത്ത് പൊതുവേ കീടാക്രമണത്തിനുള്ള സാധ്യതകളുമുണ്ട്.
കുരുമുളകിനെ ആക്രമിക്കുന്ന ഏറ്റവും വിനാശകാരിയായ കീടമാണ് പൊള്ളുവണ്ട്. വേപ്പെണ്ണ ഉപയോഗിച്ചുള്ള കീടനാശിനിയായ നീം ഗോൾഡ് മൂന്നാഴ്ച ഇടവിട്ട് 0.6 ശതമാനം എന്നതോതിൽ ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ തളിച്ചുകൊടുക്കാവുന്നതാണ്.
മഴക്കാലം ശക്തിപ്രാപിക്കുന്നതിനുമുമ്പ് താങ്ങുചെടികളിൽ ഒന്നോ രണ്ടോ ചില്ലകൾ മാത്രം നിലനിർത്തി മറ്റുകൊമ്പുകൾ കോതിക്കൊടുക്കുന്നത് സൂര്യരശ്മികൾ കൊടികളിൽ എത്തിച്ചേർന്ന് കൊടിയുടെ വളർച്ചയും വിളവും കൂട്ടുന്നതിനും രോഗാണുക്കളെ നിയന്ത്രിക്കുന്നതിനും സഹായിക്കുമെന്നും ഫാം ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു.
Content Highlights:Pepper Tree Farming