ഹിമാചൽപ്രദേശിലെ സൊളാനിലുള്ള ഡയറക്ടറേറ്റ് ഓഫ് മഷ്റൂം റിസർച്ച് കൂൺ കൃഷിയെയും വ്യവസായത്തെയും കുറിച്ച് സമഗ്രവിവരങ്ങൾ ഉൾപ്പെടുന്ന ICAR -MUSHROOM എന്ന മൊബൈൽ ആപ്പ് പുറത്തിറക്കി.
ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്ന ആപ്പിൽ ഭാരതത്തിൽ കൃഷിചെയ്യാവുന്ന കൂൺ ഇനങ്ങൾ, അവയിലെ പ്രധാന ഇനങ്ങൾ, കൃഷിരീതികൾ, രോഗകീട നിയന്ത്രണം, കൂൺ ഫാമിന്റെ ഡിസൈൻ, യൂണിറ്റിന്റെ പ്രോജക്ട് തയ്യാറാക്കാനുള്ള നിർദേശങ്ങൾ, കൂൺ കൃഷിയിൽ പരിശീലനം നൽകുന്ന സ്ഥാപനങ്ങൾ, പരിശീലന അറിയിപ്പുകൾ, കൂൺ കൾച്ചർ കൂൺ വിത്ത് എന്നിവയുടെ ലഭ്യത, കൃഷിക്കുശേഷമുള്ള അവശിഷ്ടത്തിന്റെ കമ്പോസ്റ്റിങ് തുടങ്ങിയ വിവരങ്ങൾ ലഭിക്കും.
കൂടാതെ കൂണിൽനിന്നുള്ള ഉത്പന്നങ്ങളുടെ നിർമാണരീതി, കൂൺകൃഷിയും ഉത്പന്ന വൈവിധ്യവത്കരണവുമായി ബന്ധപ്പെട്ട പുതിയ സാങ്കേതികവിദ്യകൾ, ആരോഗ്യപരമായ ഗുണങ്ങൾ, കൂൺകൃഷിയിൽ ഓരോമാസവും അനുവർത്തിക്കേണ്ട പരിചരണമുറകൾ, കൂൺ ഗവേഷണസ്ഥാപനങ്ങളും അവ നൽകുന്ന സേവനങ്ങളും സർക്കാർ സഹായപദ്ധതികൾ, ഭാരതത്തിലെ കൂൺ സൊസൈറ്റികളുടെ വിവരം, കൂൺ ഉത്പാദകർക്കും വ്യവസായികൾക്കും രജിസ്റ്റർ ചെയ്ത് ഉത്പന്നം വിൽക്കുന്നതിനുള്ള സൗകര്യം എന്നിവയും ആപ്പിലുണ്ട് .
http://mushroomsocitey.in/mushroomeLearning/ എന്ന സൈറ്റിലൂടെ മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ കൂൺകൃഷിയെക്കുറിച്ചു വിശദമായ വിവരങ്ങളും ഡയറക്ടറേറ്റ് ഓഫ് മഷ്റൂം റിസർച്ച് ലഭ്യമാക്കിയിട്ടുണ്ട്.
Content Highlights: Mobile ApplicationTo GiveGuidelines For Mushroom Farming