Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

മഴയിൽ ഒഴുകിപ്പോയത് ജീവിതം... തകർന്നടിഞ്ഞത് അനീഷിന്റെ സ്വപ്‌നങ്ങൾമഴയിൽ ഒഴുകിപ്പോയത് ജീവിതം... തകർന്നടിഞ്ഞത് അനീഷിന്റെ സ്വപ്‌നങ്ങൾ

$
0
0
ദുരിതമായി പെയ്തിറങ്ങിയ മഴ അനീഷ് ആന്റണി എന്ന കർഷകനെ സങ്കടക്കടലിലേക്കാണ് തള്ളിയത്.ജീവിതത്തിലെ സമ്പാദ്യങ്ങളെല്ലാം വിറ്റാണ് ഇക്കുറി അനീഷ് കുമ്പളങ്ങിയിൽ മീൻകൃഷി തുടങ്ങിയത്.

ഭാര്യയുടെ സ്വർണം വിറ്റും വലിയ പലിശയ്ക്ക് പണം കടമെടുത്തുമാണ് കെട്ട് ലേലത്തിനെടുത്തത്. കഴിഞ്ഞ ഏപ്രിലിൽ കെട്ടിൽ മീൻ കുഞ്ഞുങ്ങളെയും നിക്ഷേപിച്ചു.തുടർച്ചയായി പെയ്ത കനത്തമഴയാണ് മീൻകൃഷിക്ക് തിരിച്ചടിയായത്. കെട്ടിൽ വെള്ളം പൊങ്ങി. മീനെല്ലാം കായലിലേക്ക് ഒഴുകിപ്പോയി.

നല്ലപോലെ പരിപാലിച്ചതിനാൽ ഇക്കുറി നല്ല വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അനീഷ്.കട്ല, തിലോപ്പിയ, ഗിഫ്റ്റ്, കാളാഞ്ചി തുടങ്ങിയ മീൻ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. മീനുകൾക്ക് നല്ല വളർച്ചയുമുണ്ടായിരുന്നു.

ഓർക്കാപ്പുറത്താണ് കാര്യങ്ങൾ മാറിമറിഞ്ഞത്. കളമശ്ശേരി തേവയ്ക്കൽ സ്വദേശിയാണ് അനീഷ്. ഏതാണ്ട് 20 ലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായതെന്ന് അനീഷ് പറയുന്നു. ഇനി കൃഷി തുടരാൻ കഴിയാത്ത സ്ഥിതിയാണ്.

Content Highlights:Flood Affected Fish Farming

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>