Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

മക്കോട്ടദേവ അഥവ ദൈവത്തിന്റെ കിരീടം; 'മനോഹരം ഈ ഔഷധ സുന്ദരി'മക്കോട്ടദേവ അഥവ ദൈവത്തിന്റെ കിരീടം; 'മനോഹരം ഈ ഔഷധ സുന്ദരി'

$
0
0
ഇൻഡൊനീഷ്യയിൽനിന്നെത്തിയ മനോഹര രൂപമുള്ള പഴങ്ങളുണ്ടാകുന്ന മക്കോട്ടദേവചെടികൾ കൃഷി ചെയ്യുകയാണ് പത്തനംതിട്ട, തണ്ണിത്തോട് സ്വദേശി മിനി എന്ന കർഷക.

പ്രമേഹം ഉൾപ്പടെ പല രോഗങ്ങൾക്കും ഒറ്റമൂലിയായി അറിയപ്പെടുന്ന മക്കോട്ടദേവയുടെ പഴങ്ങൾ അരിഞ്ഞുണങ്ങിയ കഷണങ്ങൾ വെള്ളത്തിലിട്ടു തിളപ്പിച്ചറ്റിയ വെള്ളം കുടിക്കുകയാണ് രീതി.

ഒരാളോളം ഉയരത്തിൽ ശാഖകളോടെ വളരുന്ന മക്കോട്ടദേവ എന്ന ഇൻഡൊനീഷ്യൻ വാക്കിന്റെ അർഥം ദൈവത്തിന്റെ കിരീടം എന്നാണ്. മിനിയുടെ ഭർത്താവ് അജിധരൻ ജോലി സ്ഥലത്തുനിന്ന് നാലു വർഷം മുമ്പ് എത്തിച്ച മക്കോട്ട ദേവയുടെ വിത്ത് കിളിർപ്പിച്ച് നട്ടു. ഫലം ലഭിച്ചു എങ്കിലും ഔഷധഗുണത്തെക്കുറിച്ചറിയില്ലായിരുന്നു.

മാതൃഭൂമി ന്യൂസ്ചാനലിൽ മക്കോട്ടദേവയെ കുറിച്ചുള്ള പരിപാടി കണ്ട് കൃഷി വ്യാപകമാക്കുകയായിരുന്നു. ഇപ്പോൾ ഇരുപതോളം ചെടികൾ ഫലം നൽകുന്നവയുണ്ട്. ജൈവവളങ്ങൾ ചേർക്കുന്നതും ജലസേചനം നൽകുന്നതുമൊഴികെ വേറെ പരിചരണമെന്നും നൽകുന്നില്ല.

ഇവയുടെ കായ്ക്കുള്ളിലെ ചെറുവിത്തുകളാണ് നടീൽ വസ്തു. ചെറുകൂടകളിൽ കിളിർപ്പിച്ച് ഭാഗിക സൂര്യപ്രകാശം ലഭിക്കുന്ന വെള്ളക്കെട്ടില്ലാത്ത വളക്കൂറുള്ള മണ്ണിൽ നട്ടുവളർത്താം.

രണ്ടു വർഷം കൊണ്ട് കായ്കൾ ഉണ്ടായി തുടങ്ങും .വർഷത്തിൽ പല തവണ ഫലങ്ങളുണ്ടാകും. ഇപ്പോൾ മക്കോട്ടദേവ അന്വേഷിച്ച് ധാരാളം പേർ മിനിയുടെ അതുമ്പുംകുളം, നീറാകുളത്ത് വീട്ടിലെത്തുന്നു. ഫോൺ മിനി: 9562666259.

Content Highlights:Mahkota Dewa Known As Gods Crown; Medicinal Plant

Viewing all articles
Browse latest Browse all 2897

Trending Articles