Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

വീണ്ടെടുക്കാം, മണ്ണിന്റെ ഫലഭൂയിഷ്ഠത; ശാസ്ത്രീയപരിചരണ രീതി അറിയാംവീണ്ടെടുക്കാം, മണ്ണിന്റെ ഫലഭൂയിഷ്ഠത; ശാസ്ത്രീയപരിചരണ രീതി അറിയാം

$
0
0
കാർഷികവിളകൾക്കൊപ്പം, പ്രളയം ബാധിച്ചത് മണ്ണിന്റെ ജൈവസമ്പത്തിനെയും ആരോഗ്യനിലവാരത്തെയും. സംസ്ഥാനത്തെ പലയിടങ്ങളിലും മണ്ണൊലിപ്പും വിളനാശവും സംഭവിക്കാൻ കാരണം, വനനശീകരണത്തെ തുടർന്ന്, മണ്ണിലേക്ക് ശക്തമായി പെയ്ത മഴ ചെലുത്തിയ സമ്മർദമാണെന്ന് വിദഗ്ധർ.

പ്രളയാനന്തരം ഭൂമിക്ക് എത്രമാത്രം പ്രത്യാഘാതമുണ്ടായെന്നറിയാൻ വിശദമായ മണ്ണുപരിശോധന നടത്തണമെന്ന് പടന്നക്കാട് കാർഷിക കോളേജ് സോയിൽ സയൻസ് വിഭാഗം അസി. പ്രൊഫസർ ഡോ. എൻ.കെ.ബിനിത പറയുന്നു.

ഓരോ പ്രദേശത്തെയും മണ്ണ് പരിശോധിച്ച് അനുയോജ്യമായ ശാസ്ത്രീയപരിചരണരീതികൾ ഉറപ്പുവരുത്തണം. രണ്ടുതരം വെല്ലുവിളികളാണ് മണ്ണിന് നേരിടേണ്ടിവരുന്നത്. ഒന്നാമത്തേത് സസ്യവളർച്ചയ്ക്കാവശ്യമായ പോഷകമൂലകങ്ങളുടെ ശോഷണമാണ്.

മറ്റൊന്ന് താഴ്ന്ന പ്രദേശങ്ങളിലുംമറ്റും അടിഞ്ഞുകൂടാൻ സാധ്യതയുള്ള സാന്ദ്രമൂലകങ്ങളുടെ പ്രവർത്തനവും. ഇത് മണ്ണിന്റെ ആരോഗ്യത്തെയും വിളവിനെയും ഹാനികരമായി ബാധിക്കുമെന്ന് ഇവർ പറയുന്നു.

ഇവ ശ്രദ്ധിക്കാം


പുതുതായി വിളയിറക്കുന്നതിനുമുൻപ് അതതുപ്രദേശത്തെ മണ്ണ് പരിശോധിച്ച് നഷ്ടപ്പെട്ട മൂലകങ്ങൾ വീണ്ടെടുക്കാനാവശ്യമായ വളപ്രയോഗരീതി അവലംബിക്കണം. വെള്ളത്തിലലിയുന്ന മൂലകങ്ങളായ നൈട്രജൻ, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം എന്നിവ മണ്ണൊലിപ്പിലൂടെ വൻതോതിൽ നഷ്ടപ്പെടും.
പ്രളയത്തെ അതിജീവിച്ച ദീർഘകാലവിളകളുടെ വേരുകൾ അഴുകിയതിനാൽ ഇത്തരം വിളകളുടെ ഇലകളിൽ നേരിട്ട് പോഷകമൂലകങ്ങൾ നൽകണം. സൂക്ഷ്മമൂലകമായ ബൊറോൺ അടങ്ങിയ വളമായ സോലുബോർ(0.5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ) കലക്കി ഇലകളിൽ തളിച്ചുകൊടുക്കാം.
വിദഗ്ധരുടെ ഉപദേശപ്രകാരം മഗ്നീഷ്യം സൾഫേറ്റ്, പൊട്ടാസ്യം സൾഫേറ്റ്, മോണോ അമോണിയം ഫോസ്ഫേറ്റ്, യൂറിയ, സൂക്ഷ്മമൂലകങ്ങളടങ്ങിയ വളങ്ങൾ, ജൈവലായനികളായ ജീവാമൃതം, പഞ്ചഗവ്യം, ഫിഷ് അമിനോ ആസിഡ് എന്നിവ നൽകാം.
പ്രളയം നേരിട്ട സ്ഥലങ്ങളിൽ അമ്ലത്വം കൂടിയതിനാൽ കുമ്മായം, ഡോളോമൈറ്റ് എന്നിവ സെന്റ് ഒന്നിന് ഒന്നുമുതൽ രണ്ട് കിലോഗ്രാം വരെ നൽകാം.
അടിഞ്ഞുകൂടിയ എക്കൽമണ്ണ് വായുസഞ്ചാരം കുറയ്ക്കും. ഇത് വേരുകളുടെ ആരോഗ്യം നശിക്കാനും വളർച്ച മുരടിക്കാനും ഇടയാക്കും.
ചെടികൾക്ക് മൂലകങ്ങൾ വലിച്ചെടുക്കാൻ കഴിയാത്തതുകാരണമുള്ള ചില ലക്ഷണങ്ങൾ രോഗബാധയാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നു. ഉദാഹരണമായി കുരുമുളകിൽ കാണുന്ന മഞ്ഞളിപ്പ് ദ്രുതവാട്ടരോഗമായി തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്.
എക്കലടിഞ്ഞുണ്ടാകുന്ന പ്രശ്നങ്ങൾക്ക് മണലിടുന്നത് ഒരു പരിഹാരമാണ്. പ്രളയാനന്തരം അടിഞ്ഞുകൂടിയ എക്കലിനെ പൂർണമായി നീക്കംചെയ്തുകഴിഞ്ഞേ ഇത് ചെയ്യാവൂ. ശേഷം പുതുതായി കൃഷിയിറക്കാം.


Content Highlights:Soil Testing After Flood

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>