Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

വരുന്നൂ..., ഏത്തപ്പഴപ്പാര്‍ക്ക്, തേന്‍പാര്‍ക്ക്...വരുന്നൂ..., ഏത്തപ്പഴപ്പാര്‍ക്ക്, തേന്‍പാര്‍ക്ക്...

$
0
0
കൃഷിയിൽ വാണിജ്യവത്കരണം നടത്തിയെങ്കിലേ ആധുനികകാലത്ത് കർഷകർക്ക് നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കൂ. അതിനുള്ള ആദ്യസംരംഭം തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. കണ്ണാറ ഫാമിൽ തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയനാണ് ബനാന ആൻഡ് ഹണി പാർക്കിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുക.

മുൻപ് തോട്ടവിള ഗവേഷണകേന്ദ്രം ആയിരുന്ന ഭൂമി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കൃഷിവകുപ്പ് ഏറ്റെടുത്തിരുന്നു. ഇവിടെയാണ് പാർക്ക് വരുന്നത്. കണ്ണാറ പാലത്തോട് ചേർന്നുകിടക്കുന്ന ഫാമിന്റെ ഭൂമിയിലാണ് അഗ്രോ പാർക്ക് വരുന്നത്.


കാർഷിക സർവ്വകലാശാലയുടെ കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിൽ പ്രദർശനകേന്ദ്രം ഒരുക്കിയിരിക്കുന്നു


അഗ്രോ പാർക്ക്

സംസ്ഥാനത്തെ നാല് അഗ്രോ പാർക്കുകളിൽ ഒന്നാണ് പീച്ചിയിലെ കണ്ണാറ ഫാമിൽ ആദ്യമായി ആരംഭിക്കുന്നത്. ഇതിനായി കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷനെ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (SPV) ആയി സർക്കാർ ചുമതലപ്പെടുത്തി. ഇതിനായി കെയ്കോ 25.13 കോടിയുടെ ഡി.പി.ആർ. തയ്യാറാക്കി കിഫ്ബിക്ക് സമർപ്പിച്ചു.

ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ 14.28 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള എസ്റ്റിമേറ്റ് അംഗീകരിക്കുകയും ചെയ്തു. തൃശ്ശൂർ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് പദ്ധതിയുടെ ടെൻഡർ എടുത്തിട്ടുള്ളത്. ബനാന പാർക്കിന് 55000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടവും ഹണി പാർക്കിന് 16220 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടവുമാണ് എസ്റ്റിമേറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

കർഷകർക്കുള്ള നേട്ടങ്ങൾ


വാഴയിൽ നിന്നുള്ള വിവിധ ഉൽപ്പന്നങ്ങൾ


വാഴപ്പഴത്തിൽനിന്നും തേനിൽ നിന്നും നിരവധി മൂല്യവർധിതഉത്പന്നങ്ങൾ ഉണ്ടാക്കാൻ കഴിയും. അഗ്രോ പാർക്കിന്റെ വരവോടെ കർഷകർക്ക് മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമാണത്തിൽ വളരെ എളുപ്പം പരിശീലനം നേടാം. ഉത്പന്നങ്ങളുടെ നിർമാണത്തിനാവശ്യമായ സാങ്കേതിക ഉപദേശവും സംരംഭകത്വ പരിശീലനവും വാഴ ഗവേഷണ കേന്ദ്രത്തിൽ നിന്നു നൽകും.വാഴപ്പഴത്തിൽനിന്ന് തേൻ പ്രിസർവ്, പഴം വരട്ടി, കാൻഡി, ജാം, ജെല്ലി, ഹൽവ, പഴം അച്ചാർ, ലഡു, ഐസ്ക്രീം തുടങ്ങി 23 ഉത്പന്നങ്ങൾ നിർമിക്കാം.

പാനീയങ്ങളുടെ കാര്യമാണെങ്കിൽ പഴം ജ്യൂസ്, ജ്യൂസ് സിറപ്പ്, വാഴപ്പഴം നെക്ടർ, വാഴപ്പഴം ജ്യൂസ് പൗഡർ, ജ്യൂസ് സോഡ, ജ്യൂസ് സ്ക്വാഷ് തുടങ്ങി പതിനൊന്ന് വിഭവങ്ങൾ ഉണ്ടാക്കാൻ കഴിയും. പച്ചക്കായയിൽനിന്ന് ന്യൂഡിൽസ്, ബൺ, റൊട്ടി, മാക്രോൺ, ബ്രഡ്, ബിസ്കറ്റ്, മുറുക്ക്, പൊക്കുവട തുടങ്ങി നാൽപതോളം വിഭവങ്ങൾ ഉണ്ടാക്കാം.

കാർഷിക പ്രദർശനം

ഉദ്ഘാടനത്തിന്റെ ഭാഗമായി വാഴ ഗവേഷണ കേന്ദ്രത്തിൽ വാഴയിലെ നൂതന സാങ്കേതികവിദ്യകളുടെ പ്രദർശനവും പരിശീലനവും നടക്കും. കാർഷിക സർവകലാശാലയുടെ കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിൽ രാവിലെ ഒമ്പതു മുതൽ ഒരുമണി വരെയാണ് പ്രദർശനം.

Content Highlights:Kannara Banana and Honey Park to be inaugurated by Chief Minister Pinarayi Vijayan, Agriculture university, Agro Park

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>