മഴമാറിയതോടെ പാലക്കാട് ജില്ലയിലെ വിവിധ മേഖലകളിലുള്ള വഴുതനകൃഷിക്ക് ഇലവാട്ടം കണ്ടുവരുന്നതായി കൃഷിവകുപ്പധികൃതർ പറഞ്ഞു.
ഇലകളിൽ ഇളം മഞ്ഞനിറത്തിലുള്ള പൊട്ടുകൾ കാണപ്പെടുന്നതാണ് പ്രാഥമികലക്ഷണം. പിന്നീട് ഇല കരിഞ്ഞ് കൊഴിയും. വൈകാതെ ചെടികൾ മുരടിച്ചുപോവുകയും ചെയ്യും.
കോപ്പർ ഓക്സിക്ലോറൈഡ് രണ്ട് ഗ്രാം ഒരുലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിച്ചുകൊടുക്കുന്നത് രോഗശമനത്തിന് സഹായകരമാവും.