പപ്പായ കൃഷിയിലും വിപണനത്തിലും ആറ് ശതമാനത്തിൽ കൂടുതൽ വർധനയാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ ഉണ്ടായിരിക്കുന്നത്. ശാസ്ത്രീയമായ പരിപാലന മുറകൾ അവലംബിച്ചാൽ ഒരു ചെടിയിൽ നിന്നും ഒന്നരക്കിലോയിലധികം തൂക്കം വരുന്ന ഇരുപതിൽ കൂടുതൽ പഴങ്ങൾ ഉത്പാദിപ്പിക്കാൻ സാധിക്കും. നട്ടു നാലാം മാസം മുതൽ കായ്ക്കാൻ തുടങ്ങുന്ന പപ്പായ രണ്ടര മൂന്നുവർഷം വരെ ആദായ വിളവ് നൽകുന്നു.
വളപ്രയോഗം
ജൈവരീതിയിലും സംയോജിത പോഷക പരിപാലനത്തിലൂടെയും പപ്പായ കൃഷി ചെയ്യാം. മുപ്പതു സെന്റീമീറ്റർ വീതം നീളം-വീതി-താഴ്ചയുള്ള കുഴികൾ എടുത്തു അടിവളമായി മണ്ണിരക്കമ്പോസ്റ്റ് (രണ്ടരക്കിലോ) വേപ്പിൻപിണ്ണാക്ക് (50 ഗ്രാം) എന്നിവ മേൽമണ്ണുമായി ചേർത്ത് മുക്കാൽ ഭാഗം കുഴി മൂടിയതിനുശേഷം വേണം തൈകൾ നടാൻ.
കാലവർഷാരംഭത്തിനു (മേയ് -ജൂൺ) മുന്പായി പത്തു കിലോ ഉണക്കച്ചാണകവും അടിവളങ്ങൾക്കു പുറമേ നൽകാം. പപ്പായ വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ ശാസ്ത്രീയമായ വളപ്രയോഗം അനിവാര്യം.
രാസവളപ്രയോഗം അവലംബിക്കുന്നെങ്കിൽ ഇവ കൂടാതെ രണ്ടു മാസത്തിൽ ഒരിക്കൽ യൂറിയ (90 ഗ്രാം) റോക് ഫോസ്ഫേറ്റ് (200 ഗ്രാം) മ്യുറിയേറ്റ് ഓഫ് പൊട്ടാഷ് (130ഗ്രാം) എന്നീ വളങ്ങൾ ഓരോ ചെടിക്കും നൽകാം.
പൂർണമായി ജൈവക്കൃഷി മാർഗത്തിൽ വളർത്തുന്ന ചെടികൾക്ക് മണ്ണിരക്കമ്പോസ്റ്റ് (രണ്ടര കിലോ) എല്ലുപൊടി (100ഗ്രാം ) സൾഫേറ്റ് ഓഫ് പൊട്ടാഷ് (150ഗ്രാം) എന്നിവ രണ്ടു മാസത്തിലൊരിക്കൽ നൽകണം.
മണ്ണിന്റെ ആരോഗ്യം സംരക്ഷിച്ചു കൂടുതൽ വിളവ് ലഭിക്കുന്നതിനായി വൻപയർ വിത്ത് ചെടികളുടെ വരികൾക്കു ഇടയിലായി വിതയ്ക്കാം. ചെടികൾ വളർന്നു ഒന്നോ രണ്ടോ പൂക്കൾ ആകുമ്പോൾ മണ്ണുമായി ചേർത്ത് കൊടുക്കുന്നത് മണ്ണിന്റെ ഈർപ്പം നിലനിർത്തുന്നതോടൊപ്പം പപ്പായയ്ക്കു ആവശ്യത്തിനുള്ള പച്ചില വളവും ലഭിക്കുന്നു.
രോഗകീട നിയന്ത്രണമാർഗങ്ങൾ
പപ്പായ കൃഷിയിൽപ്രധാനമായും കണ്ടു വരുന്ന ഒന്നാണ് അഴുകൽ രോഗം. ഇത് വരാതിരിക്കാൻ വിത്തു പാകി മുള വന്നതിനു ശേഷം കോപ്പർ ഓക്സി ക്ളോറൈഡ് ലായനി (രണ്ടു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചത്) മണ്ണിൽ ഒഴിച്ച് കൊടുക്കണം. വലിയ ചെടികൾക്കാണെങ്കിൽ രണ്ടു ലിറ്റർ വീതം ഈ ലായനി കൊടുക്കാം.
നീർവാർച്ചാ സൗകര്യംകുറവുള്ള സ്ഥലങ്ങളിൽ ആണ് ഇത് കൂടുതലായും കണ്ടുവരുന്നത്. പപ്പായച്ചെടിയുടെ ഇലകളിലും പഴങ്ങളിലും വെള്ളത്തിൽ കുതിർത്ത പോലെ പച്ച നിറത്തിൽ ഉള്ള പുള്ളികൾ ഉണ്ടാക്കുന്ന റിങ്സ്പോട്ട് രോഗം ആണ് മറ്റൊരു പ്രധാന വില്ലൻ. വൈറസ് രോഗം ആയതിനാൽ ഇത് പടർത്തുന്ന മുഞ്ഞകളെ നിയന്ത്രിക്കുക ആണ് പ്രതിവിധി.
ഇതിനായി വേപ്പെണ്ണ സോപ്പ് മിശ്രിതം (അഞ്ച് മില്ലി വേപ്പെണ്ണ, ഒരു ലിറ്റർ വെള്ളം, 10 ഗ്രാം സോപ്പ്) തളിക്കുന്നതോടൊപ്പം സ്യുഡോമോണാസ് ലായനിയും (20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ) തളിച്ച് കൊടുക്കാം. പപ്പായ കൃഷിയിൽ മീലി മൂട്ടയുടെ ശല്യത്തിനും വേപ്പണ്ണ സോപ്പ് മിശ്രിതം ഉപയോഗിക്കാം. നിമാ വിരശല്യം കൂടുതൽ ഉള്ള മണ്ണിൽ ജൈവക്കൃഷി അവലംബിക്കുന്നതാണ് ഉത്തമം.
Content Highlights:Papaya Farming, Organic Farming