പുത്തൻചിറ ( തൃശ്ശൂർ): ശിവരാത്രിയുടെ പുണ്യം പകർന്ന് പുത്തൻചിറയിൽ രുദ്രാക്ഷപ്പൂക്കൾ വിരിഞ്ഞു. പുത്തൻചിറ പകരപ്പിള്ളി ക്ഷേത്രത്തിനടുത്തുള്ള പുന്നശ്ശേരി കാവുക്കുട്ടിയമ്മയുടെ വീട്ടുമുറ്റത്താണ് രുദ്രാക്ഷവൃക്ഷത്തിൽ പൂക്കളും കായ്കളും നിറഞ്ഞുനിൽക്കുന്നത്. ശിവരാത്രിക്ക് മുമ്പാണ് പൂക്കൾ വിരിയാറുള്ളത്. പൂക്കൾക്ക് വെളുത്ത നിറമാണ്. കായ്കൾക്കാകട്ടെ കടും പച്ചനിറവും. കായ്കൾ മൂത്തുപഴുക്കുമ്പോൾ പച്ചയും വയലറ്റും കലർന്ന നിറമാകും.
പുരാണത്തിൽ പറയുന്ന കാളകൂടവിഷത്തിന്റെ നിറമാണ് ഇതെന്ന് പറയപ്പെടുന്നു. ഇവിടത്തെ രുദ്രാക്ഷവൃക്ഷത്തിന് 20 വർഷം പ്രായമുണ്ട്. 15 മീറ്ററോളം ഉയരമുള്ള ഈ വൃക്ഷത്തിൽ കഴിഞ്ഞ എട്ടുവർഷമായി കായ്കൾ വിരിയുന്നു. കേരളത്തിൽ രുദ്രാക്ഷവൃക്ഷം അപൂർവമായി മാത്രം കാണുന്നതിനാൽ പൂവിട്ടുതുടങ്ങിയാൽ നിരവധിപേരാണ് കാണാനായി കാവുക്കുട്ടിയമ്മയുടെ വീട്ടിലെത്താറുള്ളത്.
Content Highlights: Rudraksha tree blossoms in Thrissur