Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

ഏഴഴകുമായി മറയൂര്‍ ശര്‍ക്കര; ഉത്പാദനത്തില്‍ മാറ്റംവരുത്തി കര്‍ഷകര്‍ഏഴഴകുമായി മറയൂര്‍ ശര്‍ക്കര; ഉത്പാദനത്തില്‍ മാറ്റംവരുത്തി കര്‍ഷകര്‍

$
0
0
മറയൂർ: ഇപ്പോൾ മറയൂർ ശർക്കര കാണുവാൻ ചന്തമേറെയില്ലെങ്കിലും ഗുണം പതിന്മടങ്ങായി വർധിച്ചു. ഭൗമസൂചിക പദവി ലഭ്യമായതോടുകൂടി മറയൂർ ശർക്കരയുടെ ഉത്പാദനത്തിൽ കാര്യമായ മാറ്റംവരുത്തി കർഷകർ നേട്ടം കൊയ്യുന്നു. ഉപഭോക്താക്കളെ ആകർഷിക്കുന്ന വിധത്തിൽ പലതരം രാസവസ്തുക്കൾ ചേർത്ത് സ്വർണ (കടുംമഞ്ഞ) നിറമാക്കിയാണ് മുമ്പ് മറയൂർ ശർക്കര വിപണിയിലെത്തിയിരുന്നത്.

മഞ്ഞ നിറമില്ലാത്ത ശർക്കര വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും വേണ്ട. എന്നാൽ ഭൗമസൂചികാ പദവി ലഭിച്ചതോടുകൂടി കറുപ്പുനിറം കലർന്ന ബ്രൗൺകളറിലുള്ള ശർക്കരയ്ക്കാണ് ഇപ്പോൾ വിപണിയിൽ ആവശ്യക്കാർ ഏറെയുള്ളത്. ഇത് ലഭിക്കണമെങ്കിൽ വിലയും കൂടുതലായി നല്കണം. സ്വർണ നിറത്തിലുള്ള ഒരു കിലോ മറയൂർ ശർക്കര 60 രൂപയ്ക്ക് ഉപഭോക്താവിന് ലഭിക്കുമ്പോൾ കളറ് കുറഞ്ഞ ശർക്കരയ്ക്ക് 100 രൂപയെങ്കിലും നല്കണം.

പ്രശ്നങ്ങളുമുണ്ട്

പഴയ ഉത്പാദന രീതിയിൽനിന്നു പിൻമാറുവാൻ പല കർഷകരും മടിച്ചുവരുന്നു. കറുത്ത ശർക്കരയ്ക്ക് വിപണി കണ്ടെത്തുവാൻ കഴിയുമോ എന്ന ആശങ്കയിലാണ് ഇവർ. മറയൂർ ശർക്കര എന്ന ബ്രാൻഡ് ചെയ്ത ശർക്കര വിപണിയിൽ ഇറക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മറയൂർ കരിമ്പ് ഉത്പാദക സമിതി, മാപ്ക്കോ, മഹാഡ് എന്നീ സംഘങ്ങൾക്കാണ് ഇതിന്റെ ചുമതല. നടപടിക്രമങ്ങൾ പൂർത്തിയാക്കുവാൻ കഴിയാത്തതിനാൽ ബ്രാൻഡ് ശർക്കര വിപണിയിലെത്തുവാൻ ഇനിയും വൈകും.



സ്വർണ നിറത്തിലുള്ള മറയൂർ ശർക്കരയും രാസപദാർഥങ്ങൾ ഒട്ടും ചേർക്കാത്ത ശർക്കരയും



കാതലായ മാറ്റം

സാധാരണ ഒൻപത് മാസം പ്രായമായ കരിമ്പാണ് മറയൂർ ശർക്കരയുടെ ഉത്പാദനത്തിനായി ഉപയോഗിച്ചുവന്നിരുന്നത്. എന്നാൽ ഇപ്പോൾ 12 മാസം പൂർണ വളർച്ചയെത്തിയ കരിമ്പ് ഉപയോഗിക്കുന്നു. 120 കിലോ ശർക്കര ഉത്പാദിപ്പിക്കുന്നതിനുള്ള കരിമ്പിൻ നീര് രണ്ടര മണിക്കൂർ നേരം തിളപ്പിച്ച് വറ്റിച്ച് എടുക്കുന്നതിനു പകരം കൂടുതൽ സമയമെടുത്ത് ശർക്കര പാനി തിളപ്പിച്ച് വെള്ളാംശം വറ്റിച്ച് കളയുന്നു. ഇതുമൂലം ശർക്കര കൂടുതൽ ദിവസം കേടുപാടുകൾ കൂടാതെ ഇരിക്കും.

നിറം കിട്ടുന്നതിനായി ഉപയോഗിക്കുന്ന ഹൈഡ്രോസ്, സോഡാക്കാരം, തമിഴ്നാട്ടിൽനിന്നു കൊണ്ടുവരുന്ന ഒരു തരം ബിസ്കറ്റ്, വെളിച്ചെണ്ണ തുടങ്ങിയവ പൂർണമായും ഒഴിവാക്കിയാണ് പുതിയ രീതിയിൽ മറയൂർ ശർക്കര ഉത്പാദിപ്പിക്കുന്നത്. അഴുക്ക് തെളിഞ്ഞുവരുന്നതിന് അല്പം കുമ്മായം ചേർക്കും.ഇത് യാതൊരു വിധത്തിലും ഉപദ്രവകാരിയല്ല. നിറമില്ലെങ്കിലും കറുത്ത നിറത്തിലുള്ള ശർക്കര ഗുണമേന്മയിൽ ഏറെ മുന്നിലാണ്.ഇത്തരത്തിലുള്ള ശർക്കരയ്ക്കാണ് മറയൂർ ശർക്കര എന്ന് ഭൗമസൂചികാ പദവി ലഭിച്ചിട്ടുള്ളത്.

Content Highlights: Farmers have changed the production of Marayoor Jaggery

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>