Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

ഫാമുകള്‍ക്ക് ആശ്വാസമായി ഡീവാട്ടറിങ് മെഷീന്‍ഫാമുകള്‍ക്ക് ആശ്വാസമായി ഡീവാട്ടറിങ് മെഷീന്‍

$
0
0
കന്നുകാലി ഫാമുകളും പന്നി ഫാമുകളും പരിസരവാസികളുടെ എതിർപ്പിന് കാരണമാകാറുണ്ട്. ഇത്തരം ഫാമുകളിൽനിന്നും പുറംതള്ളപ്പെടുന്ന വിസർജ്യവസ്തുക്കൾ വെള്ളവുമായി ചേർന്ന് ദുർഗന്ധമുണ്ടാക്കുകയും മഴക്കാലങ്ങളിൽ ഇത് പരിസരത്തെ കുടിനീർ സ്രോതസ്സുകൾക്ക് ഭീഷണിയാവുകയും ചെയ്യാറുണ്ട്. ഇതിന് ലളിതമായ പരിഹാരമാർഗമാണ് വളർത്തുമൃഗങ്ങളുടെ വിസർജ്യ വസ്തുക്കളിൽനിന്ന് ജലാംശം പരമാവധി നീക്കി വേഗത്തിൽ ഉണക്കിയെടുത്ത് വളമായി മാറ്റുന്നത്. വേർതിരിക്കപ്പെട്ട ജലം കൃഷിയിട ജലസേചനത്തിനോ ഷെഡ് ശുചീകരണത്തിനോ ഉപയോഗിക്കാം. ഇത്തരം ഖര ദ്രവ വേർതിരിവിന് അനുയോജ്യമായ യന്ത്രസംവിധാനമാണ് ചാണക ഡീവാട്ടറിങ് മെഷിൻ

പ്രവർത്തനം

വാണിജ്യാടിസ്ഥാനത്തിൽ അൻപതിലധികം പന്നികളുള്ള ഫാമുകളോ, െഡയറി ഫാമുകളോ ആരംഭിക്കുന്ന കർഷകർക്ക് ഏറ്റവും ഉപകാരപ്രദമാണ് ഈ യന്ത്രസംവിധാനം. ഷെഡ്ഡുകൾ വൃത്തിയാക്കുന്ന വെള്ളവും ചാണകവും ചേർന്ന സ്ലറി പ്രത്യേക ടാങ്കുകളിൽ ശേഖരിക്കുകയും അവിടെനിന്ന് ഈ മിശ്രിതം പ്രത്യേക ചോപ്പർ പമ്പ് ഉപയോഗിച്ച് വലിച്ചെടുത്ത് പൈപ്പുകൾ വഴി മെഷീനിന്റെ മുകളിലെ ഹോപ്പറിലേക്ക് നിറയ്ക്കുകയും ചെയ്യുന്നു.

അവിടെനിന്ന് പ്രത്യേക സ്ക്രൂ കമ്പ്രസർ വഴി കടത്തിവിടുന്ന ചാണക സ്ലറിയിൽ നിന്നും ഖരമാലിന്യവും വെള്ളവും വെവ്വേറെ നീക്കം ചെയ്യും. ഖര വസ്തുക്കൾ പ്രത്യേകമായി വേർതിരിക്കുകയും വെള്ളം മാത്രമായി യന്ത്രത്തിൽനിന്ന് പൈപ്പുകൾ വഴി ടാങ്കുകളിൽ ശേഖരിക്കുകയും ചെയ്യുന്നു. ഇവിടെ അവായു സാന്നിധ്യത്തിൽ സൂക്ഷ്മാണുക്കൾ പ്രതിപ്രവർത്തിക്കുകയും തുടർന്ന് പുറത്തേക്കു വരുന്ന വെള്ളം കൃഷിയിട ജലസേചനത്തിന് ഉപയോഗിക്കുകയും ചെയ്യാം.

ശുചീകരണം

പുൽക്കൃഷിക്ക് അത്യുത്തമമാണ് ഈ ജൈവജലം. മലിനീകരണ നിയന്ത്രണ അരിപ്പകളിലൂടെ കടത്തിവിട്ട് ശുചീകരിച്ചാൽ വെള്ളം തൊഴുത്തുകളുടെ ശുചീകരണത്തിന് ഉപയോഗിക്കാം. പൊതുവേ പന്നിഫാമുകളിൽ ഉണ്ടാകാറുള്ള ദുർഗന്ധം ഒരു പരിധിവരെ കുറയ്ക്കാൻ ഇതിലൂടെ സാധിക്കും. ജലാംശം നീക്കംചെയ്ത ചാണകം സമ്പൂർണ ജൈവ വളമായി നേരിട്ട് ഉപയോഗിക്കാം. വിവരങ്ങൾക്ക്: 9447452227.

Content Highlights:Dewatering machine for Farms

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>