Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

ബിന്‍ലാദന്റെ ഒളിത്താവളം കണ്ടെത്തിയ സ്നിഫര്‍ ഡോഗ്; ഒരു നായ്ക്കുട്ടിക്ക് വില ഒന്നര ലക്ഷം രൂപ വരെബിന്‍ലാദന്റെ ഒളിത്താവളം കണ്ടെത്തിയ സ്നിഫര്‍ ഡോഗ്; ഒരു നായ്ക്കുട്ടിക്ക് വില ഒന്നര ലക്ഷം രൂപ വരെ

$
0
0
ഞാൻ ബെൽജിയം മെലിനോയ്സ് (ബെൽജിയൻ മല്വെന). കാണാൻ ഒരു ലുക്ക് ഇല്ലെന്നേയുള്ളൂ, ഭയങ്കര ബുദ്ധിയാ....സംശയം ഉണ്ടോ..? എങ്കിൽ എന്റെ ഹിസ്റ്ററി ഒന്ന് പരിശോധിക്കൂ. ലുക്കിൽ അല്ല വർക്കിൽ ആണ് കാര്യം അപ്പോ മനസ്സിലാകും. അതെ മെലിനോയ്സുകളുടെ ഹിസ്റ്ററി പരിശോധിച്ചാൽ ആരും ഒന്ന് കിടുങ്ങും.

2011- ലാണ് ഇവൻ ലോകം മുഴുവൻ അറിയപ്പെടാൻ തുടങ്ങിയത്. പാക്കിസ്ഥാനിലെ ഇസ്ലാമാബാദിൽ നിന്നും 50 കിലോമീറ്റർ അകലെയുള്ള അബ്ബോട്ടാബാദ് എന്ന സ്ഥലത്ത് ഇവൻ മണം പിടിച്ചെത്തി പിടികൂടിയത് നിസാരക്കാരനെയല്ല. ഉസാമ ബിൻലാദന്റെ ഒളിത്താവളം കണ്ടുപിടിക്കാൻ സൈനികരെ സഹായിച്ചവനാണ് ബെൽജിയൻ മലിനോയിസ് എന്ന സ്നിഫർ ഡോഗ്.

പാക് മിലിട്ടറി അക്കാഡമിയിൽ നിന്ന് 1.21കി.മീ. മാത്രം അകലെയുള്ള ബംഗ്ലാവിലേക്ക് ഇരച്ചു കയറിയ അമേരിക്കയുടെ നേവി സീലുകളും സി.ഐ.എ.യും ഉൾപ്പെട്ട 79 അംഗ കമാൻഡോ സംഘത്തിൽ ഈ ബെൽജിയൻ മല്വെനകളും ഉണ്ടായിരുന്നു. ഇന്ത്യയുടെ ദേശീയ സുരക്ഷാസേന (എൻ.എസ്.ജി.) യിലെ അവിഭാജ്യ ഘടകം. ഭീകരവിരുദ്ധദൗത്യങ്ങൾക്കായി കെ-9 എന്ന പേരിലുള്ള പന്ത്രണ്ടംഗ ശ്വാനപ്പടയിൽ ഇവരുണ്ട്. മാവോയിസ്റ്റുകളെ പിടികൂടാനുള്ള ലക്ഷ്യത്തോടെ ഈയിടെ കേരള പോലീസ് അഞ്ച് എണ്ണത്തിനെ വാങ്ങി പരിശീലനം നൽകി തുടങ്ങി.

കഴിവും ബുദ്ധിയുമാണ് ഗുണം

ബുദ്ധിയുടെ ലക്ഷണങ്ങൾ എന്തൊക്കെ എന്ന് ചോദിച്ചാൽ ഈ ശ്വാന വർഗത്തിന്റെ സ്വഭാവഗുണങ്ങൾ പറഞ്ഞാൽ മതി. കുരച്ച് ബഹളമുണ്ടാക്കാത്ത ഇവ തലയാട്ടിയും മറ്റുമാണ് സേനാംഗങ്ങൾക്ക് വിവരം നൽകുക. ഏതു കാലാവസ്ഥയിലും ഭൂപ്രകൃതിയിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന വർഗം. മണം പിടിച്ച് ഒളിത്താവളങ്ങളിലെ മനുഷ്യർ, സ്ഫോടകവസ്തുക്കൾ, മയക്കുമരുന്ന് തുടങ്ങിയവ കണ്ടുപിടിക്കുന്നതിൽ വിദഗ്ധർ. മനുഷ്യർക്കൊപ്പം നിന്ന് കാര്യങ്ങൾ ചെയ്യാൻ വളരെ പ്രാപ്തിയുള്ളവയാണ് ഇവ. കമാൻഡോകൾ വിമാനത്തിൽ നിന്ന് പാരച്യുട്ടിൽ പുറത്തേക്ക് ചാടുമ്പോൾ ഇവയെയും എടുത്താണ് ചാടുക. മനുഷ്യനൊപ്പം നിന്ന് പ്രവർത്തിക്കാൻ കഴിവും ബുദ്ധിയും ഉള്ള ഇനം.

തൃശ്ശൂരിലും തലയുയർത്തി വളരെ വേഗത്തിലാണ് ബെൽജിയൻ മല്വെന നാട്ടുകാർക്കിടയിൽ പ്രിയമാകുന്നതെന്ന് തൃശ്ശൂർ കനൈൻ ക്ലബ്ബ് ട്രഷറർ ഡാനിഷ് ജോൺ പറഞ്ഞു. അല്പം ഭക്ഷണം, കൊണ്ട് നടക്കാൻ എളുപ്പം, പരിപാലനത്തിന് എളുപ്പം, പഠിക്കാൻ ഉള്ള താത്പര്യം, കുട്ടികളുമായി പെട്ടെന്ന് ഇണങ്ങുന്ന സ്വഭാവം, കാഴ്ചയിൽ ഉള്ളതിനേക്കാൾ അഞ്ചിരട്ടി ശക്തിയും പ്രകടനവും തുടങ്ങീ ഒരു പാട് സവിശേഷതകൾ കൊണ്ടാണ് ഇവ കൂടുതൽ ആളുകൾ വാങ്ങാൻ തയ്യാറാകുന്നത് -.ഡാനിഷ് പറഞ്ഞു.



ബെൽജിയം മെലിനോയ്സ് (ബെൽജിയൻ മല്വെന) നായക്ക് പരിശീലനം നൽകുന്ന പ്രതീക്



ബെൽജിയൻ മല്വെനയുടെ പരിശീലകൻ

തൃശ്ശൂർ കനൈൻ ക്ലബ്ബിന്റെ കീഴിലുള്ള ചുരുക്കം പരിശീലകരിൽ ഒരാളാണ് ചേർപ്പ് പെരുമ്പിള്ളിശ്ശേരിയിലെ പ്രതീക്(29). മുള്ളക്കര പ്രേംകുമാറിന്റെയും ലളിതാംബികയുടെയും മകൻ. നായകളോടുള്ള ഭ്രമം മൂലം ഐ.ടി.പഠനവും ജോലിയും ഉപേക്ഷിച്ചാണ് പ്രതീക് നായ്ക്കളെ പരിശീലിക്കുന്ന രംഗത്ത് എത്തുന്നത്.

നിരവധി നായ്ക്കളെ പരിശീലിപ്പിച്ച പ്രതീക് ബെൽജിയൻ മല്വെനയെ മൂന്ന് വർഷമായി പരിശീലിപ്പിക്കുന്നു. ഹൈദരാബാദിൽ നിന്നാണ് മല്വെനയെ വാങ്ങിയത്. ബുദ്ധിയേയും ശക്തിയെയും ഉണർത്തുന്ന നിരവധി തലത്തിലുള്ള പരിശീലനം നടത്തി വരുന്നു. ഉയരത്തിൽ ചാടാനും കൂറ്റൻ മതിലുകൾ കയറാനും മണം പിടിച്ച് ആളുകളെ കണ്ടെത്താനും പരിശീലിപ്പിച്ചു കഴിഞ്ഞു. ശത്രുക്കളെ പിടികൂടി വരുതിയിൽ നിർത്താൻ ശക്തനാണ് ഇവയെന്ന് പ്രതീക് പറഞ്ഞു.

പ്രതീക്കിന്റെ ഫൈറ്റർ എന്ന നായ ഇന്ന് ഇന്ത്യൻ ചാമ്പ്യനാണ്. ഇതോടകം സംസ്ഥാനത്തും പുറത്തുമുള്ള നിരവധി മത്സരങ്ങളിൽ 15 സി.സി. സർട്ടിഫിക്കറ്റ് കരസ്ഥമാക്കി.ഈയിടെ തൃശ്ശൂർ കനൈൻ ക്ലബ്ബിന്റെ പ്രദർശനത്തിൽ പ്രതീക്കും ഫൈറ്ററും തമ്മിലുള്ള പ്രകടനം കാണികളെ ഹരം കൊള്ളിച്ചു.രണ്ട് ബൾഗേറിയക്കാരും ഒരു ഇസ്രയേൽക്കാരനും ഉൾപ്പെട്ട ജഡ്ജിങ് പാനൽ ബെസ്റ്റ് ഓഫ് ബ്രീഡ് ആയി ഫൈറ്ററെ തിരഞ്ഞെടുത്തു. അവിണിശ്ശേരി കുട്ടൻകുളങ്ങര ക്ഷേത്രത്തിന് സമീപം ബാർക്ക് ആൻഡ് ട്രാക്ക് കെ 9 അക്കാഡമി എന്ന പരിശീലന കേന്ദ്രം നടത്തുകയാണ് പ്രതീക്.

Content Highkights:Belgian Malinois Dog Breed Information

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>