Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

കോക്കനട്ട് ലഡുകോക്കനട്ട് ലഡു

$
0
0
ചേരുവകൾ

ഡെസിക്കേറ്റഡ് കോക്കനട്ട് - 100 ഗ്രാം
പാൽ - മുക്കാൽ ഗ്ലാസ്
പഞ്ചസാര - 3-4 ടേബിൾസ്പൂൺ
ഏലയ്ക്ക - ഒരെണ്ണം പൊടിച്ചത്
നെയ്യ് - 3 ടേബിൾസ്പൂൺ
അണ്ടിപ്പരിപ്പ് - 10 എണ്ണം
പിസ്ത - അലങ്കാരത്തിന്

തയ്യാറാക്കുന്ന വിധം

ചുവടുകട്ടിയുള്ള ഒരു പാത്രം ചൂടാക്കി അതിലേക്ക് നെയ്യ് ചേർത്ത് ഡെസിക്കേറ്റഡ് കോക്കനട്ട് 100 ഗ്രാം പാക്കറ്റിൽനിന്ന് മൂന്ന് ടേബിൾസ്പൂൺ എടുത്തുമാറ്റി ബാക്കി നെയ്യിലേക്കിടുക. ചെറുതീയിൽ വേണം എല്ലാം ചെയ്യാൻ. നിറംമാറാതെ ശ്രദ്ധിക്കണം. ചെറുതായി ചൂടായാൽ അതിലേക്ക് പാൽ, പഞ്ചസാര എന്നിവയിട്ട് യോജിപ്പിച്ച്, ഈർപ്പം മുഴുവൻ മാറി പാത്രത്തിൽനിന്ന് വിട്ടുവരുന്നതുവരെ ഇളക്കുക. അടുത്തതായി ഇതിലേക്ക് ഏലയ്ക്കാപ്പൊടി ചേർക്കുക. ആവശ്യമെങ്കിൽ അണ്ടിപ്പരിപ്പ് ചേർക്കാം. ഇത് നന്നായി ഇളക്കി അടുപ്പിൽനിന്ന് മാറ്റുക. വേറൊരു പാത്രത്തിൽ മാറ്റി ചൂടാറാൻ വയ്ക്കുക. ശേഷം ഉരുളകളാക്കി എടുക്കുക. മൂന്ന് ടേബിൾസ്പൂൺ മാറ്റിവെച്ച ഡെസിക്കേറ്റഡ് കോക്കനട്ടിൽ ഉരുട്ടിയെടുക്കുക. പിന്നീട് പിസ്ത വെച്ച് അലങ്കരിക്കാം.

ഇതുതന്നെ ഫ്രഷ് തേങ്ങ ചിരകിവച്ചും ചെയ്യാം. അപ്പോൾ ചിരകിവച്ച തേങ്ങ ആദ്യം പാത്രത്തിലിട്ട് നിറംമാറാതെ ഡ്രൈ ആക്കി ഈർപ്പം കളയുക. ശേഷം ബാക്കി ചേരുവകൾ ചേർത്ത് കോക്കനട്ട് ലഡു ഉണ്ടാക്കാം.

Content Highlights: World Coconut Day 2020 Coconut ladoo recipe

Viewing all articles
Browse latest Browse all 2897


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>