Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

ഇനി തണ്ണിമത്തന്‍ കൃഷിക്കാലംഇനി തണ്ണിമത്തന്‍ കൃഷിക്കാലം

$
0
0
വേനൽദാഹം ശമിപ്പിക്കാൻ മാർച്ചിൽ തണ്ണിമത്തൻ കിട്ടാൻ ഇപ്പോൾ കൃഷിതുടങ്ങാം. ഒക്ടോബർ-ഡിസംബർ മുതൽ മാർച്ചുവരെയാണ് കൃഷിക്ക് അനുയോജ്യമായ സമയം. കേരളത്തിന് യോജിച്ച കൃഷിമുറകൾ കണ്ടെത്തുന്നതിലും കുരുവില്ലാത്ത തണ്ണിമത്തൻ കണ്ടെത്തുന്നതിലും കൃഷിപഠിപ്പിക്കുന്നതിലും മികച്ച വിത്തുകൾ ലഭ്യമാക്കുന്നതിലുമൊക്കെ കേരള കാർഷികസർവകലാശാലയിലെ ഗവേഷകർ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകിയത്.

തമിഴ്നാട്ടിലും ആന്ധ്രയിലും ഒക്കെനിന്ന് വന്നുമറിയുന്ന തണ്ണിമത്തൻ എത്രത്തോളം സുരക്ഷിതം എന്നകാര്യം നമുക്കുറപ്പിക്കാൻ കഴിയില്ല. ഇവിടെയാണ് സർവകലാശാലതന്നെ വിത്തുകൾ ഉത്പാദിപ്പിച്ച് നമ്മുടെ പാടത്തും പറമ്പിലും കൃഷിചെയ്യാൻ നടത്തിയ ശ്രമങ്ങൾ അനുഗ്രഹമായത്. രണ്ടാം വിള കഴിഞ്ഞ നെൽപ്പാടങ്ങളിലും പറമ്പുകളിലും പുഴയോരങ്ങളിലും ഒക്കെ തണ്ണിമത്തൻ ആവേശത്തോടെ വളരും. മണൽകലർന്ന പശിമരാശി മണ്ണിലും ആഴവും നീർവാർച്ചയുമുള്ള മണൽമണ്ണിലും എക്കൽമണ്ണിലും തണ്ണിമത്തൻ വിളയും.

എങ്ങനെ വളർത്താം

കൃഷിയിടം ഒരുക്കി രണ്ടുമീറ്റർ ഇടവിട്ട് കുഴിയെടുക്കുക. കുഴികൾക്ക് 60 സെന്റീമീറ്റർ വ്യാസവും 45 സെന്റീമീറ്റർ ആഴവും ഉണ്ടാകണം. ചാലുകളിലും നടാം. ഓരോ തടത്തിലും അര ചിരട്ടവീതം കുമ്മായം ചേർത്ത് മേൽമണ്ണിളക്കണം. ഒരാഴ്ചകഴിഞ്ഞ് ഒരുതടത്തിന് 10 കിലോ വീതം ജൈവവളം ചേർക്കണം. ഇതിന് കാലിവളമോ കമ്പോസ്റ്റോ തുടങ്ങി ഏതുവേണമെങ്കിലും ഉപയോഗിക്കാം. കോഴിവളമോ മണ്ണിരകമ്പോസ്റ്റോ. ഇതിനുശേഷം വിത്ത് പാകാം. ഒരു തടത്തിൽ മൂന്നുവിത്തുകൾ പാകാം. ഇത് അടിവളത്തിന്റെ കാര്യം; ഇനി വള്ളി വീശുമ്പോഴും പൂവിടുമ്പോഴും കായ് പിടിക്കുമ്പോഴും ജൈവവളങ്ങൾ ചേർത്തുകൊടുക്കണം.

ഇതിന് ബയോഗ്യാസ് സ്ലറി, ഫിഷ് അമിനോ ആസിഡ്, ട്രൈക്കോഡെർമ തുടങ്ങിയവയും ഉപയോഗിക്കാം. തുടക്കസമയത്ത് രണ്ടുദിവസത്തിലൊരിക്കൽ നന നിർബന്ധം. കായ് പിടിക്കാൻ തുടങ്ങിയാൽ നന ഒന്നിടവിട്ട ദിവസങ്ങളിൽ ആക്കണം. പൂവിടൽ, കായ്പിടിത്തം തുടങ്ങിയ നിർണായക വളർച്ചാഘട്ടങ്ങളിൽ നന ക്രമീകരിക്കാൻ ശ്രദ്ധിക്കണം. തടത്തിൽ പുതയിടാം. കൂടാതെ ഉണങ്ങിയ കമ്പുകൾ, ഓല, വൈക്കോൽ എന്നിവ തറയിൽ വിരിച്ച് തണ്ണിമത്തന്റെ വള്ളി സുഗമമായി പടരാൻ സൗകര്യം ചെയ്തുകൊടുക്കണം.

വളരുന്ന തണ്ണിമത്തൻ കായകൾ നേരിട്ട് നിലത്തു മുട്ടാതിരിക്കുകയാണ് എപ്പോഴും നന്ന്. സങ്കരവിത്തുകൾ മുളയ്ക്കാൻ 5-6 ദിവസം വേണ്ടപ്പോൾ ഷുഗർ ബേബിക്ക് 3-4 ദിവസം മതി. തൈകൾനട്ട് 35 ദിവസം കഴിയുമ്പോൾ പുഷ്പിക്കും. പുഷ്പിച്ച് 45-50 ദിവസം കഴിയുമ്പോൾ വിളവെടുക്കാറാകും. കായകൾ മൂത്തു കഴിഞ്ഞാൽ നന കുറയ്ക്കണം. കായകൾ പൊട്ടിക്കുന്നതിന് 15 ദിവസം മുൻപ് നന നിർത്തുകയാവും നല്ലത്. ഇനങ്ങൾ ഇടകലർത്തി നടാൻ ശുപാർശയുണ്ട്. അഞ്ചുവരി ശോണിമ/ സ്വർണ നട്ടുകഴിഞ്ഞാൽ ഒരുവരി ഷുഗർ ബേബി എന്ന ഇനം നടണം. കാർഷികസർവകലാശാലയിൽനിന്ന് വിത്ത് വാങ്ങുമ്പോൾ ഈ വിത്തുകളും പാക്കറ്റിലുണ്ടാവും.

മികച്ച ഇനങ്ങൾ

തണ്ണിമത്തന്റെ വിലപ്പൊലിമയുള്ള വിവിധ ഇനങ്ങൾ ഇന്ന് ലഭ്യമാണ്.


അർക്ക മണിക്ക് : ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ റിസർച്ച് ഉത്പാദിപ്പിച്ച ഇനം. കായകൾക്ക് ഇളം പച്ച തോടും കടുംപച്ച വരകളും. അതിമധുരവും സുഗന്ധവും ഉൾക്കാമ്പ് കടുംചുവപ്പുനിറവും. കായയുടെ ശരാശരി തൂക്കം ആറുകിലോ. രോഗപ്രതിരോധശേഷിയുണ്ട്. 110-115 ദിവസം മൂപ്പ്.
ഷുഗർ ബേബി: ഡൽഹിയിലെ ഇന്ത്യൻ കാർഷികഗവേഷണകേന്ദ്രം ഉത്പാദിപ്പിച്ച ഈ ഇനത്തിന് കേരളത്തിൽ നല്ല പ്രചാരമുണ്ട്. ചെറിയ കായകൾ; 3-5 കിലോ തൂക്കം. നീല കലർന്ന കറുപ്പുനിറമുള്ള തോട്; 85 ദിവസം മൂപ്പ്. നല്ല മധുരം.
അർക്ക ജ്യോതി: ഉരുളൻ കായകൾ. ഇളംപച്ച തോട്; കടുംപച്ച വരകൾ. ചുകപ്പൻ അകക്കാമ്പ്. ശരാശരി 6-8 കിലോ തൂക്കം.
വിത്തില്ലാ തണ്ണിമത്തനുകൾ: ശോണിമയും സ്വർണയും -സ്വാദിഷ്ഠമായി തണ്ണിമത്തൻ കഴിക്കുന്നവർക്ക് പലപ്പോഴും അതിന്റെ വിത്തുകൾ അരോചകമാണ്. ഈ പ്രശ്നം പരിഹരിക്കാനാണ് കേരള കാർഷികസർവകലാശാല വിത്തില്ലാത്ത ഇനങ്ങൾ വികസിപ്പിച്ചത്. ഇവയാണ് ശോണിമയും സ്വർണയും. ഇതിൽ ശോണിമയുടെ ഉൾക്കാമ്പ് ചുവപ്പും സ്വർണയുടെ കാമ്പ് മഞ്ഞയുമാണ്.


വിത്തുകൾ കിട്ടാൻ


നാഷണൽ സീഡ്സ് കോർപ്പറേഷൻ, പാലക്കാട് -0491 2566414
അറ്റിക് സെയിൽസ് കൗണ്ടർ, മണ്ണുത്തി -0487 2370540(വില: ശോണിമ, സ്വർണ -ഒരു ഗ്രാം-30 രൂപ)
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ റിസർച്ച്, ബെംഗളൂരു -080 23086100.


Content Highlights: Watermelon Farming, Cultivation Information Guide

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>