Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

മാവിന് 'ഗമോസിസ്' രോഗം; പ്രതിവിധിയെന്ത് ?മാവിന് 'ഗമോസിസ്' രോഗം; പ്രതിവിധിയെന്ത് ?

$
0
0
വീട്ടുമുറ്റത്ത് അധികം പഴക്കമില്ലാത്ത ഒരു പ്രിയോർ മാവുണ്ട്. ഇതിന്റെ കടയ്ക്കൽനിന്ന് കാപ്പിനിറത്തിൽ പശദ്രാവകം കുറച്ചുദിവസമായി വന്നുകൊണ്ടിരിക്കുന്നു. ഇത് രോഗമാണോ? പശ വരുന്നതിനാൽ മാവ് കടയ്ക്കൽവെച്ച് ഒടിഞ്ഞുവീഴുമോ? ഇതുമാറ്റാൻ എന്തുചെയ്യണം ?

മാവിന്റെ കറചാട്ടം ഗമോസിസ് എന്നുപേരായ കുമിൾരോഗമാണ്. ചോദ്യത്തിൽ പറഞ്ഞിരിക്കുന്നതുപോലെ, തടിയിലുണ്ടാകുന്ന വിള്ളലുകളിലൂടെ ബ്രൗൺ നിറത്തിൽ പശദ്രാവകം തുള്ളികളായി ഊറിവരുന്നതാണ് തുടക്കം. യഥാസമയം നിയന്ത്രിച്ചില്ലെങ്കിൽ മാവിന്റെ പ്രതലം മുഴുവൻ ഇത് വ്യാപിച്ച് പുറംതൊലി പൊട്ടി വെടിച്ചുകീറി കറ ഒലിച്ച് തടി പൂർണമായി ഉണങ്ങി മാവുതന്നെ നശിക്കും. നീർവാർച്ച കുറഞ്ഞ മണ്ണിൽ കാണുന്നതിനാൽ നീർവാർച്ച ഉറപ്പാക്കുക പ്രധാനം.

തുടർന്ന് പശ കാണുന്ന നിറംമാറ്റം സംഭവിച്ചഭാഗം ചെത്തിവൃത്തിയാക്കണം. ഇങ്ങനെ മാറ്റുമ്പോൾ ഉള്ളിൽ ആരോഗ്യമുള്ള തടി കാണുംവിധംവേണം വൃത്തിയാക്കാൻ. ഇവിടം നനവുമാറി ഉണങ്ങാൻ അനുവദിക്കുക. ഇനി ബോർഡോകുഴമ്പോ കോപ്പർ ഓക്സി ക്ലോറൈഡ് മൂന്നുഗ്രാം ഒരുലിറ്റർ വെള്ളത്തിൽ കലർത്തിയ മിശ്രിതമോ കൊണ്ട് നന്നായി തേച്ചുപിടിപ്പിക്കുക. ഡിസംബർമുതൽ ജനുവരിവരെയുള്ള മാസങ്ങളിലാണ് ഇത് കൂടുതൽ എന്നതിനാൽ ഇക്കാലത്ത് ഇതുചെയ്യുന്നത് ഏറെ ഫലപ്രദമാണ്. മറ്റൊരു കാര്യം ഇതിന്റെ തുടക്കംതന്നെ തിരിച്ചറിയുക എന്നതാണ്.

പ്രത്യേകിച്ച് മഴയ്ക്കുമുമ്പുള്ള സമയം മാവിന്റെ അടിഭാഗം വൃത്തിയാക്കി (താഴെനിന്ന് 45-60 സെന്റീമീറ്റർ ഉയരം വരെ) അവിടെയാകെ ബോർഡോ കുഴമ്പ് പെയിന്റുചെയ്യുന്നതുപോലെ തേച്ചുപിടിപ്പിക്കുക എന്നതാണ്. ഇതൊരു മികച്ച പ്രതിരോധനടപടിയാണ്. രോഗലക്ഷണം കാണിക്കുന്ന ശിഖരം രണ്ടിഞ്ചുതാഴെവെച്ച് ഒപ്പം ബോർഡോ മിശ്രിതമോ കോപ്പർ ഓക്സി ക്ലോറൈഡോ മാവാകെ സ്പ്രേ ചെയ്യുന്നതും നല്ലതാണ്.

സ്യൂഡോമോണസ് 20 ഗ്രാം ഒരുലിറ്റർ വെള്ളത്തിൽ കലക്കി പ്രതിരോധമായും മാവിൽ തളിക്കാം. മരുന്നുതളിയും മറ്റും മഴയ്ക്കുമുമ്പും പിമ്പും ഒന്നോ രണ്ടോ മാസം ഇടവിട്ട് നിരന്തരംചെയ്താൽ ഇത്തരം കുമിൾരോഗങ്ങളെ ഫലവത്തായി നിയന്ത്രിക്കാൻ കഴിയും. ചിലസ്ഥലങ്ങളിൽ മാവിൻതടത്തിൽ, പ്രത്യേകിച്ച് മണൽമണ്ണ് കൂടുതലുള്ള സ്ഥലങ്ങളിൽ 500 ഗ്രാം കോപ്പർ സൾഫേറ്റ് (തുരിശ്) തടത്തിൽ മാവിനുചുറ്റുമായി ചേർക്കുന്നതായും ശുപാർശയുണ്ട്.

തയ്യാറാക്കിയത്: സുരേഷ് മുതുകുളം

Content Highlights:How To Treat Gummosis in Mango Tree

Viewing all articles
Browse latest Browse all 2897


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>