ജൈവവളങ്ങൾ മാത്രം ഉപയോഗിച്ച് കൃഷി നടത്തുന്നവരുടെ ഒരു പ്രധാനപ്രശ്നം പൊട്ടാഷിന്റെ കുറവാണ്. ഓരോ ചെടിക്കും മാസത്തിലൊരിക്കൽ അമ്പതുഗ്രാം പൊട്ടാഷ് അത്യാവശ്യമാണ്. പ്രകൃതി ദത്തമായ പാറപൊടിച്ചുണ്ടാക്കുന്ന പൊട്ടാഷ് നേരിട്ട് ചെടിക്ക് ഉപയോഗിക്കാമെങ്കിലും രാസശാലയിൽ ഉൽപാദിപ്പിക്കുന്നതാണെന്നു കരുതി അതുപയോഗിക്കുന്ന പ്രവണത ജൈവകർഷകർക്കിടയിൽ കാണുന്നില്ല.
അതിനുപകരം ചാരമാണ് നമ്മൾ ഉപയോഗിക്കാറ്. അതുപലപ്പോഴും നമുക്ക് വിനയാകാറുമുണ്ട്. പുളിയുള്ള ചാരത്തിന്റെ അംശം പച്ചക്കറിവിളകൾക്ക് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. ചപ്പിലകൾ കത്തിച്ച ചാരമാണ് ചെടികൾക്ക് നല്ലത്. ചകിരി, ഓല, മടൽ എന്നിങ്ങനെ തെങ്ങിന്റെ ഭാഗങ്ങൾ കത്തിച്ചവയ്ക്ക് ചാരപ്പുളിയുണ്ടാകും.
എന്നാൽ, ആ ചാരത്തെ സംസ്കരിച്ചാൽ വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിലെ ചാരം നമുക്ക് കംപോസ്റ്റാക്കാം. അതുപോലെത്തന്നെ വീട്ടിലെ കൃഷിക്ക് വീട്ടിൽത്തന്നെ കിട്ടുന്ന വസ്തുക്കളുപയോഗിച്ച് എളുപ്പത്തിൽ ജൈവവളങ്ങളുണ്ടാക്കാം. മണ്ണിന്റെ ജീവൻ നിലനിർത്തുന്നതിനും സൂക്ഷ്മാണുക്കളുടെ വളർച്ചയ്ക്കും ഇവ സഹായിക്കും.
ചാരം കംപോസ്റ്റാക്കുന്ന രീതി
ഒരു പ്ലാസ്റ്റിക് ചാക്കിൽ അല്പം മേൽമണ്ണ് നിറയ്ക്കുക, അതിനുമുകളിൽ കാൽഭാഗം വരെ വെണ്ണീർ നിറയ്ക്കുക. വീണ്ടും അല്പം മേൽമണ്ണ് വിതറിയ ശേഷം ഒന്നു ചെറുതായി നനയ്ക്കുക. ഇങ്ങനെ ചാക്ക് നിറയുന്നതുവരെ ചെയ്യുക. അതിനുശേഷം അതിന്റെ വായ്ഭാഗം കെട്ടിയതിനുശേഷം കമിഴ്ത്തിവെക്കുക. നനവില്ലാത്തസ്ഥലത്ത് ഈ ചാക്കുകൾ അട്ടിവെച്ചശേഷം രണ്ടുമാസം കഴിഞ്ഞ് എടുത്താൽ ഒന്നാന്തരം വെണ്ണീർ കംപോസ്റ്റ് റെഡിയായി. ഇത് ചെടികൾക്ക് നേരിട്ട് നൽകാം.
Content Highlights: How to Compost Wood Ashes