ചേർത്തല: വലുതെന്നുറപ്പായിരുന്നെങ്കിലും ഇത്രയും ബാബുവും പ്രതീക്ഷിച്ചില്ല. ഒറ്റയ്ക്കുതുടങ്ങിയ വിളവെടുപ്പിലെ വിളവുപുറത്തെടുക്കാൻ സമീപവാസികളുടെ സഹായവും വേണ്ടിവന്നു.
സാധാരണരീതിയിൽ നട്ട് കാച്ചിലിന്റെ ഒറ്റച്ചുവട്ടിൽ വിളഞ്ഞത് 92 കിലോ തൂക്കമുള്ള കാച്ചിൽ. മാരാരിക്കുളംവടക്ക് ഗ്രാമപ്പഞ്ചായത്ത് മൂന്നാംവാർഡ് കണിച്ചുകുളങ്ങര കളപ്പുരയ്ക്കൽ കെ.ജെ. ബാബുവിന്റെ കൃഷിയിടത്തിലാണ് ഈ കാച്ചിൽ വിളഞ്ഞത്.
മത്സ്യവ്യാപാരിയായ ബാബു ഇടവേളകളാണ് കൃഷിക്കായി ചെലവിടുന്നത്. കരിയിലയും ചാരവും അടക്കമുള്ള വളങ്ങൾ മാത്രമാണുപയോഗിച്ചത്.
Content Highlights: Giant purple yam weighing 92 kg harvested in Alappuzha