Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

ഇളംകായ്കള്‍ മെഴുക്കുപുരട്ടിയും തോരനുമാക്കാം; വളര്‍ത്താം കന്റോല എന്ന കയ്പ്പില്ലാ പാവയ്ക്കഇളംകായ്കള്‍ മെഴുക്കുപുരട്ടിയും തോരനുമാക്കാം; വളര്‍ത്താം കന്റോല എന്ന കയ്പ്പില്ലാ പാവയ്ക്ക

$
0
0
കയ്പ്പില്ലാ പാവയ്ക്കയായ കന്റോല കേരളത്തിലും പ്രിയവിളയായി മാറുകയാണ്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സാധാരണ കണ്ടുവരുന്ന ഒരു വെള്ളരിവർഗ പച്ചക്കറിയാണ് കന്റോല. കേരളത്തിലെ മണ്ണും കാലാവസ്ഥയും കന്റോല കൃഷിക്ക് അനുയോജ്യമാണ്. ചെറിയ മൃദുവായ മുള്ളുകൾ നിറഞ്ഞതാണ് കായുടെ പുറംഭാഗം. ഇളംകായ്കൾ മെഴുക്കുപുരട്ടി, തോരൻ, തീയൽ തുടങ്ങിയവയുണ്ടാക്കാൻ വളരെ നല്ലതാണ്. കായ്കൾ അരിഞ്ഞുണക്കി കൊണ്ടാട്ടവുമുണ്ടാക്കാം. ഇലകളും ഇളംതണ്ടുമൊക്കെ പച്ചക്കറിയായി ഉപയോഗിക്കുന്നവരുമുണ്ട്.

കൃഷിരീതി

നീർവാർച്ചയും വളക്കൂറുമുള്ള പശിമരാശി മണ്ണാണ് കന്റോലയ്ക്ക് അനുയോജ്യം. നല്ല സൂര്യപ്രകാശം വേണം. എന്നാൽ, വീട്ടുവളപ്പിൽ ഭാഗികമായ തണലിലും കന്റോല വളർത്താം. ചെടികൾ ഉണങ്ങിക്കഴിഞ്ഞ് ചുവട്ടിൽനിന്ന് കുഴിച്ചെടുക്കുന്ന കിഴങ്ങുകളാണ് പ്രധാന നടീൽ വസ്തു. ആൺ-പെൺ ചെടികളുടെ കിഴങ്ങുകൾ പ്രത്യേകമായി സൂക്ഷിക്കണം.

കിഴങ്ങുകൾ അങ്ങനെത്തന്നെയോ ചെറിയ കഷ്ണങ്ങളായി മുറിച്ച് തണലിൽ ഒന്നുരണ്ടുദിവസം ഉണക്കിയോ നടാം. നടീൽമിശ്രിതം നിറച്ച പോളിത്തീൻ കവറുകളിൽ നട്ട് മുളവന്നതിനുശേഷം കൃഷിയിടത്തിൽ നടുന്നതാണ് നല്ലത്. നടീൽമിശ്രിതമായി മണ്ണും ചാണകപ്പൊടിയും ചകിരിച്ചോറുകമ്പോസ്റ്റും ഒരേ അനുപാതത്തിൽ ചേർത്താൽ മതിയാകും.

ചെടികൾതമ്മിൽ രണ്ടുമീറ്റർ അകലംനൽകി കുഴികളെടുക്കാം. 60 സെന്റിമീറ്റർ നീളം, വീതി, ആഴം എന്ന അളവിലെടുത്ത കുഴികളിൽ മേൽമണ്ണ്, അഞ്ചുകിലോഗ്രാം ഉണങ്ങിപ്പൊടിച്ച ചാണകം, അരക്കിലോ എല്ലുപൊടി, 250 ഗ്രാം വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്തിളക്കി തൈകൾ നടാം. ഓരോ കുഴിയിലും 150 ഗ്രാം കുമ്മായം ചേർക്കുന്നത് മണ്ണിലെ പുളിരസം ക്രമീകരിക്കാൻ നല്ലതാണ്. പത്തു ശതമാനം ആൺചെടികൾകൂടി കൃഷിയിടത്തിൽ നടേണ്ടതാണ്. കന്റോലത്തൈകൾ വള്ളിവീശുമ്പോൾ പടർന്നുകയറാനുള്ള സൗകര്യംചെയ്തുകൊടുക്കണം.

കൃത്രിമ പരാഗണം

കിഴങ്ങുനട്ട് ഒന്നര-രണ്ടു മാസമാകുമ്പോൾ ചെടികൾ പൂവിട്ടുതുടങ്ങും. നല്ല വിളവുലഭിക്കാൻ കൃത്രിമപരാഗണം നടത്തിയേ മതിയാകൂ. അതതുദിവസം വിരിയുന്ന ആൺപൂക്കൾ പറിച്ചെടുത്ത് പരാഗം അന്ന് വിരിഞ്ഞ പെൺപൂക്കളുടെ പരാഗണസ്ഥലത്ത് നേരിട്ടോ അല്ലെങ്കിൽ ബ്രഷുപയോഗിച്ചോ പുരട്ടിക്കൊടുക്കണം. ഉച്ചയ്ക്കുമുമ്പായി പരാഗണം നടത്താൻ ശ്രദ്ധിക്കണം.

വിളവെടുപ്പ്

പരാഗണംനടന്ന് 10 മുതൽ 12 ദിവസത്തിനകം വിളവെടുപ്പിനു പാകമാകും. കായ്കൾ മൂക്കുന്തോറും മഞ്ഞനിറമായി മാറുകയും വിത്തുകൾ കട്ടിയാവുകയും ചെയ്യുന്നു. അത്തരം കായ്കൾക്ക് സ്വാദും വിപണിമൂല്യവും കുറവാണ്. മൂന്നുദിവസം കൂടുമ്പോൾ വിളവെടുക്കുന്നത് കൂടുതൽ പൂക്കളുണ്ടാകുന്നതിനും കൂടുതൽ കായ്കൾ ലഭിക്കുന്നതിനും സഹായിക്കും.

വിവരങ്ങൾക്ക്: 9447890944

Content Highlights: Know about the farming and benefits of the spiny gourd or kantola

Viewing all articles
Browse latest Browse all 2897


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>