Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

ആഫ്രിക്കന്‍ ഒച്ചിനെ കരുതിയിരിക്കണം; കാര്‍ഷിക ഗവേഷണകേന്ദ്രം വക കര്‍ഷകര്‍ക്ക് മുന്നറിയിപ്പ്ആഫ്രിക്കന്‍ ഒച്ചിനെ കരുതിയിരിക്കണം; കാര്‍ഷിക ഗവേഷണകേന്ദ്രം വക കര്‍ഷകര്‍ക്ക് മുന്നറിയിപ്പ്

$
0
0
മഴക്കാലത്ത് കേരളത്തിലുടനീളം കർഷകർ നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം. വയനാട് ഉൾപ്പടെ പല ജില്ലകളിലും ആഫ്രിക്കൻ ഒച്ചുകളുടെ ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കരുതിയിരിക്കണമെന്ന് അമ്പവലയൽ പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രം (ആർ.എ.ആർ.എസ്.) കീടശാസ്ത്രവിഭാഗം കർഷകർക്ക് മുന്നറിയിപ്പ് നൽകുന്നു.

വാഴ, പപ്പായ, ഇഞ്ചി, മഞ്ഞൾ, തക്കാളി, കൊക്കോ, കിഴങ്ങുവിളകൾ തുടങ്ങി അഞ്ഞൂറോളം കാർഷിക വിളകളെ ആഫ്രിക്കൻ ഒച്ചുകൾ നശിപ്പിക്കും. ഇവയുടെ ഭീമമായ പുറംതോടു നിർമിക്കുന്നതിനായി കാൽസ്യം ആവശ്യമാണ്. അതിനായി കുമ്മായം, മണൽ, ചുമര്, മതിൽ, തടി എന്നിവയും ഭക്ഷിക്കുന്നതിനാൽ വീടുകളിലേക്കും ഇവയുടെ ശല്യം വ്യാപിക്കുന്നു. മനുഷ്യരിലും വളർത്തുമൃഗങ്ങളിലും രോഗങ്ങൾ പരത്താൻ ആഫ്രിക്കൻ ഒച്ചുകൾക്കു കഴിയും. അതിനാൽ ഇവയെ അറിയുകയും നിയന്ത്രണ മാർഗങ്ങൾ മുൻകൂറായി സ്വീകരിക്കുകയും ചെയ്യേണ്ടേതുണ്ട്.

ഈവർഷം മഴ തുടങ്ങിയപ്പോൾ തിരുവനന്തപുരം, തൃശ്ശൂർ, കൊല്ലം, മലപ്പുറം തുടങ്ങിയ ജില്ലകളിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

നിയന്ത്രണ മാർഗങ്ങൾ


പരിസരശുചിത്വം പാലിക്കണം. പറമ്പിലും കൃഷിയിടങ്ങളിലുമുള്ള കളകൾ, കുറ്റിച്ചെടികൾ, കാർഷികാവശിഷ്ടങ്ങൾ, മറ്റു മാലിന്യങ്ങൾ എന്നിവ നശിപ്പിക്കുക.
പരിപാലിക്കപ്പെടാതെ കിടക്കുന്ന കൃഷിയിടങ്ങൾ ഒച്ചുകളുടെ വംശവർധനവിന് കാരണമാകുന്നു. ഇത്തരത്തിലുള്ള തോട്ടങ്ങൾ നന്നായി കിളച്ചുമറിച്ചിടണം.
ജലാംശവും ഈർപ്പവും തണലുമുള്ള സ്ഥലങ്ങൾ ഒച്ചുകൾ കൂടുതലായി ഇഷ്ടപ്പെടുന്നതിനാൽ അത്തരം സ്ഥലങ്ങൾ സൂര്യപ്രകാശം കിട്ടുന്നതരത്തിൽ ക്രമീകരിക്കുക
വൈകുന്നേരങ്ങളിൽ നനഞ്ഞ ചണച്ചാക്ക് വിരിച്ച് അതിൽ കാബേജ് ഇലകൾ, പപ്പായയുടെ ഇലകളും തണ്ടുകളും, തണ്ണിമത്തന്റെ തൊണ്ട് ഇവിയിലേതെങ്കിലും ഉപയോഗിച്ച് ഒച്ചുകളെ ആകർഷിക്കാവുന്നതാണ്.
ഇത്തരത്തിൽ ആകർഷിക്കപ്പെടുന്ന ഒച്ചുകളെ അതിരാവിലെ ശേഖരിച്ച് ഉപ്പുവെള്ളത്തിൽ (250 ഗ്രാം ഉപ്പ് 1 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചത്) ഇട്ട് നശിപ്പിക്കേണ്ടതാണ്.
വീടുകളിൽ കള്ള്/യീസ്റ്റ്- പഞ്ചസാരലായനി എന്നിവ കെണിയായി ഉപയോഗിക്കാം. പുകയില തുരിശ് ലായനി ഒച്ചുകൾക്കെതിരേ വളരെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. 25 ഗ്രാം പുകയില ഒന്നരലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് ഒരു ലിറ്റർ ആക്കുക. 60 ഗ്രാം തുരിശ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കുക. ഈ രണ്ടു ലായനികളും കൂട്ടിച്ചേർത്ത് ഒച്ചിന് മേൽതളിക്കാവുന്നതാണ്.
വിളകളിൽ ബോർഡോമിശ്രിതം തളിക്കുന്നതിലൂടെ ഒച്ചുകളുടെ ആക്രമണം നിയന്ത്രിക്കാനാകും.
ഒച്ചുകളെ ശേഖരിക്കുമ്പോൾ കൈയുറകൾ ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.


(വിവരങ്ങൾക്ക് കടപ്പാട്: സീന ആർ. സുഭഗൻ, അസി. പ്രൊഫസർ (കീടശാസ്ത്രവിഭാഗം) ആർ.എ.ആർ.എസ്. അമ്പലവയൽ)

Content Highlights: Controlling giant African snail menace

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>