Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

നെല്ലിക്കകളല്ലാത്ത കുറേ 'നെല്ലിക്ക'കൾനെല്ലിക്കകളല്ലാത്ത കുറേ 'നെല്ലിക്ക'കൾ

$
0
0
നെല്ലിക്കകൾ എത്രയിനം ഉണ്ടെന്നു ചോദിച്ചാൽ പറയാൻ എത്രയെണ്ണം നെല്ലിക്കകൾ നിങ്ങൾക്കറിയാം? കുടുംബം പലതാണെങ്കിലും നാട്ടുമ്പുറത്ത് നെല്ലിക്ക എന്ന പേരു ചേർത്ത് വിളിക്കുന്ന ഒട്ടേറെ നെല്ലികളുണ്ട്. ഉന്തുവണ്ടി കച്ചവടക്കാരന്റെ ചില്ലുഭരണിക്കുള്ളിൽ ഉപ്പിലിട്ടുവച്ച നെല്ലിക്കയും ലൗലോലിക്കയുമല്ലാതെ വേറെയുമുണ്ട് ഈ കൂട്ടത്തിൽ.

ശീമനെല്ലിക്ക

സീസണായാൽ ധാരാളം കായ്ക്കുന്ന ഒരു മരമാണ് ശീമനെല്ലി. പുളിച്ചിമരത്തിന്റെ ഇലകളോട് വളരെയേറെ സാമ്യമുണ്ട്. മരത്തിന്റെ തടിയോട് ചേർന്ന് കുലകളായാണ് ശീമനെല്ലിക്ക ഉണ്ടാകുന്നത്. നല്ല വെയിൽ കിട്ടുന്ന സ്ഥലത്താണെങ്കിൽ കായ്ഫലം കൂടുതലുണ്ടാകും. വെയിൽ കുറവാണെങ്കിൽ വെയിലുള്ളിടത്തേക്ക് മരം ചാഞ്ഞു പോകും.ചിലസ്ഥലങ്ങളിൽ ഇവയ്ക്ക് അരി നെല്ലിക്ക എന്നും പേരു പറയാറുണ്ട്.

ഇളം മഞ്ഞ നിറത്തിലാണ് നെല്ലിക്ക ഉണ്ടാവുക. പുളിയാണ് രസമെങ്കിലും പാകമായിക്കഴിഞ്ഞാൽ പുളിരസത്തിന് അല്പം ശമനമുണ്ടാകും. ഉപ്പിലിടാനും അച്ചാർ ആയുമൊക്കെ ഉപയോഗിക്കാറുണ്ട്. സ്കൂൾ കുട്ടികൾക്ക് ഹരമാണ് ഈ നെല്ലിക്ക. ചിലയിടങ്ങളിൽ അരിനെല്ലി എന്നും പറയാറുണ്ട്.

മുളകു നെല്ലിക്ക

നിറയെ ഇലകളോടുകൂടിയ ഒരു കുറ്റിച്ചെടിയാണ് മുളകു നെല്ലി. സീസണായിക്കഴിഞ്ഞാൽ നിറയെ കായ്ഫലമുണ്ടാകും. പാകമെത്താത്ത കായ്കൾ പച്ചനിറത്തിലാണ് ഉണ്ടാവുക. ഓറഞ്ച്, ചുവപ്പ് നിറത്തിലേക്കു മാറിയ ശേഷമാണ് നെല്ലിക്കകൾ ശരിക്കും പഴുക്കുന്നത്. നല്ല കടുത്ത ചുവപ്പു നിറത്തിലെത്തിയ നെല്ലിക്കകൾ കഴിക്കാം. അധികം പുളി ഉണ്ടാകില്ല. അല്ലാത്തവയ്ക്ക് ചെറിയ കയ്പോടുകൂടിയ പുളിയാണ് ഉണ്ടാവുക.

ലൗലോലിക്ക

നിറയെ കായ്കളോടു കൂടിയ ഒരു ലൗലോലി മുറ്റത്തു നിൽക്കുന്നതു കാണാൻ തന്നെ നല്ല രസമാണ്.നല്ല ഉയരത്തിൽ വളരുന്ന ഒരു മരമാണ് ലൗലോലി. അധികം നീളമുണ്ടാകില്ല. ഇതിനും പുളി തന്നെയാണ് രസം. എന്നാൽ നല്ല പഴുത്ത കായ്കൾക്ക് ചെറിയ മധുരം ഉണ്ടാകും. ലൗലോലിക്കയുടെ ഉള്ളിൽ ചെറിയ വിത്തുകൾ ഉണ്ടാകും. എന്നാൽ ഈ വിത്തുകൾ മുളയ്ക്കാൻ അൽപം പ്രയാസമാണ്. വിത്തുകളുടെ പുറന്തോടിന് കാഠിന്യം കൂടുതലാണ്. കുറച്ചു വിത്തുകൾ ശേഖരിച്ച ശേഷം വെള്ളത്തിൽ ഇട്ടു വയ്ക്കുക. കുതിർന്ന ശേഷം കല്ലിൽ ഉരച്ച് വിത്തിട്ടാൽ മതി. അല്ലാതെ തൈകൾ ലഭിക്കണമെങ്കിൽ പതി വയ്ക്കാം.

ആപ്പിൾ നെല്ലിക്ക

മുളകു നെല്ലിയോട് സമാനമായ ഒരു കുറ്റിച്ചെടിയാണ് ആപ്പിൾ നെല്ലിയും. നെല്ലിക്കയ്ക്ക് ആപ്പിളിന്റെ രൂപം വന്നതിനാലാകാം ആ പേര് ലഭിച്ചത്. കാഴ്ചയ്ക്ക് പ്ലമ്മിനോടും സാമ്യതകൾ ഏറെയാണ്. നല്ല ഭംഗിയായി വെട്ടി വളർത്തിയാൽ വീട്ടു മുറ്റത്ത് കണ്ണിനു വിരുന്നൊരുക്കും ഈ കുറ്റിച്ചെടി. നെല്ലിക്കയുടെ സീസണായിക്കഴിഞ്ഞാൽ ക്രിസ്മസിന് എൽ.ഇ.ഡി ബൾബുകൾ പ്രാകാശിപ്പിക്കുന്നതു പോലെ സുന്ദരിയാകും. പാകമെത്തിയ നെല്ലിക്കകൾ നല്ല ചുവന്ന നിറത്തിലാകും ഉണ്ടാവുക. പുളിയും മധുരവും കലർന്ന ഒരു രസമാണ് ആപ്പിൾ നെല്ലിക്കയ്ക്ക്.

നെല്ലിക്ക

ഔഷധഗുണം ഏറെയുള്ളതാണ് നമ്മുടെ നെല്ലിക്ക. ഇതിൽ പ്രധാനമായും രണ്ടിനങ്ങളുണ്ട്. കാട്ടു നെല്ലിയും നാട്ടു നെല്ലിയും. പൊതുവെ വലിപ്പം കുറഞ്ഞയിനം നെല്ലിക്കകളാണ് കാട്ടു നെല്ലിക്കൾ. ഇവയ്ക്കാണ് ഔഷധഗുണം കൂടുതൽ. ആയുർവേദ മരുന്നുകൾ തയ്യാറാക്കുന്നതിന് കാട്ടുനെല്ലിക്കയാണ് ഉചിതം.

മാംസളമായ നെല്ലിക്കകളാണ് നാട്ടുനെല്ലിക്കൾ. ഇത് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്തെടുക്കുന്നതാണ്.

ഉപ്പിലിടാനും അച്ചാറിനും മാത്രമല്ല നെല്ലിക്ക ഉപയോഗിക്കുന്നത്.ആരോഗ്യ സംരക്ഷണത്തിന് നെല്ലിക്കയുടെ സാന്നിധ്യം ഒഴിച്ചു കൂടാനാവത്തതാണ്. വിറ്റാമിൻ സി, ആന്റി ഓക്സിഡന്റ്, ഫൈബർ, മിനറൽസ് കാൽസ്യം എന്നിവയാൽ സമ്പന്നമാണ് നെല്ലിക്ക. സ്ഥിരമായി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കും.

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>