മലപ്പുറം : ഇത് സ്കൂളാണോ കൃഷിസ്ഥലമാണോ ചന്തയാണോ എന്നുചോദിച്ചാൽ എല്ലാമാണ് എന്നുപറയാൻ വെറ്റിലപ്പാറ ജി.എച്ച്.എസ്സിലെ കുട്ടികൾക്ക് മടിയില്ല. പഠിക്കുമ്പോൾ അവർക്കത് സ്കൂളാണ്. അതിനുമുൻപും ശേഷവും പച്ചക്കറിവിളയിച്ചെടുക്കാനുള്ള കൃഷിയിടവും. വിളവെടുക്കുന്ന ദിവസങ്ങളിൽ സ്കൂൾമുറ്റം ആളുകൾക്ക് ജൈവോത്പന്നങ്ങൾ വാങ്ങാവുന്ന കുട്ടിച്ചന്തയുമാവും.
ജില്ലയിൽ നന്നായി കൃഷിചെയ്യുന്ന ഏറ്റവും മികച്ച പൊതുസ്ഥാപനത്തിനുള്ള കൃഷിവകുപ്പിന്റെ ഈവർഷത്തെ പുരസ്കാരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ഇവിടുത്തെ കുട്ടികളും അധ്യാപകരും. മികച്ച സ്കൂൾ, മികച്ച കോ-ഓർഡിനേറ്റർ, മികച്ച പ്രഥമാധ്യാപകൻ എന്നിങ്ങനെ മൂന്നുപേർക്കായി 15,000രൂപവീതമുള്ള പുരസ്കാരങ്ങളാണ് കൃഷിവകുപ്പിൽനിന്ന് ഈ സ്കൂളിന് ലഭിക്കുക. മുൻപ് മാതൃഭൂമി-സീഡ് ഹരിതവിദ്യാലയപുരസ്കാരം ലഭിച്ച സ്കൂളാണിത്.
അഞ്ചുസംഘങ്ങളായി തിരിഞ്ഞ് കുട്ടികൾതന്നെയാണ് മട്ടുപ്പാവിലും മറ്റിടങ്ങളിലുമായി 60 സെന്റിൽ 20-ലേറെ വ്യത്യസ്തയിനം വിളകൾ കൃഷി ചെയ്യുന്നത്. സോയാബീൻ, നിലക്കടല, കൂർക്ക, എള്ള്, തക്കാളി, വെണ്ട, കാബേജ്, കോളിഫ്ളവർ...അങ്ങനെപോകുന്നു ആ ഇനങ്ങളുടെ പട്ടിക. മട്ടുപ്പാവിലെ കൃഷിക്ക് തിരി-നന സംവിധാനമൊരുക്കിയിട്ടുണ്ട്. ജൈവവളങ്ങളും ജൈവകീടനാശിനികളും മാത്രമുപയോഗിച്ചുള്ള കൃഷിയായതിനാൽ ഇവിടെ വിളവെടുക്കുന്ന ദിവസം കാത്തിരിക്കുകയാണ് ആളുകൾ, കുട്ടിച്ചന്തയിൽവന്ന് അവ വാങ്ങിക്കാൻ. സ്കൂളിലെ ഹരിതക്ലബ്ബംഗങ്ങളാണ് കൃഷി പരിപാലിക്കുന്നത്.
കുറേ പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കും. ബാക്കിയുള്ളവയാണ് കുട്ടിച്ചന്ത നടത്തി വിൽക്കുന്നത്. വിറ്റുകിട്ടുന്ന പണത്തിൽനിന്ന് ഒരുവിഹിതം കൃഷിയിറക്കാൻ ചെലവായതുകയിലേക്ക് മാറ്റിവെയ്ക്കും. മറ്റൊരുവിഹിതം സാന്ത്വനപ്രവർത്തനങ്ങൾക്കും... ഹരിതക്ലബ്ബ് കോ-ഓർഡിനേറ്ററും അധ്യാപികയുമായ രാജി എം. ജോർജ് പറഞ്ഞു. പലതരം വിത്തുകൾ പാകിമുളപ്പിച്ച് വിതരണംചെയ്യുന്നുമുണ്ട് ഇവിടെ.
പ്രഥമാധ്യാപകൻ എ. ഹരിദാസൻ, അധ്യാപകരായ ജയജിത്ത്, സജീവ്, ജോഷി, രാജൻ, നൗഷാദ് എന്നിവരും പഞ്ചായത്തും കൃഷിവകുപ്പുമെല്ലാം കൂടെയുണ്ട്.
Content highlights: Terrace farming, Agriculture, Vettilappara GHS