Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

കയര്‍ബോര്‍ഡ് 20 ലക്ഷം തൊഴില്‍ നല്‍കും; ലക്ഷ്യം 20,000 കോടിയുടെ കയറ്റുമതികയര്‍ബോര്‍ഡ് 20 ലക്ഷം തൊഴില്‍ നല്‍കും; ലക്ഷ്യം 20,000 കോടിയുടെ കയറ്റുമതി

$
0
0
തിരുവനന്തപുരം: ദേശീയ കയർ മിഷൻ നടപ്പാക്കുന്നതിന്റെ ഭാഗമായി 2021-22 ഓടെ 20,000 കോടിയുടെ കയർ ഉത്പന്ന കയറ്റുമതി ലക്ഷ്യംവയ്ക്കുന്നതായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പറഞ്ഞു. ആഭ്യന്തരവിപണിയിൽ 40,000 കോടിയാണ് ലക്ഷ്യം. ഈ മേഖലയിൽ 20 ലക്ഷം പേർക്ക് തൊഴിൽ നൽകാനാവുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

ഈ വർഷം 2300 കോടിയുടെ കയറ്റുമതി ലക്ഷ്യമാണുള്ളത്. 2012-13ൽ 1116.02 കോടിയായിരുന്ന കയറ്റുമതി 2016-17ൽ 2281.65 കോടിയിലെത്തി. ചൈനയും യൂറോപ്യൻ രാജ്യങ്ങളുമാണ് പ്രധാന വിപണി. ഇതിൽ 40 ശതമാനവും ചൈനയിലേക്കാണ്. നിലവിൽ ശ്രീലങ്കയും തായ്ലാൻഡും ഈ രംഗത്ത് മത്സരം സൃഷ്ടിക്കുന്നുണ്ട്.

പ്ലൈവുഡിന് പകരം ഉപയോഗിക്കാവുന്ന കയർവുഡ് ബെംഗളൂരുവിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കയർ ടെക്നോളജി വികസിപ്പിച്ചിട്ടുണ്ട്. എല്ലാവീട്ടിലും ഒരു കയർ ഉത്പന്നമെങ്കിലും എത്തിക്കുകയെന്നതാണ് കയർ ബോർഡ് ലക്ഷ്യം. ഉത്പന്നനിർമാണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും.

കയർ ഉദ്യമി യോജന പദ്ധതിയിൽ ഇതുവരെ 36.86 കോടിരൂപ സംസ്ഥാനത്തിന് അനുവദിച്ചതായി അദ്ദേഹം പറഞ്ഞു. കയർവ്യവസായമേഖല ആധുനികവത്കരിക്കുന്നതിനുള്ള ഈ പദ്ധതിയിൽ 2017-18ൽ മാത്രം 1.16 കോടി നൽകി.

കയർ ബോർഡിന്റെ നവീകരിച്ച ഷോറൂം ചൊവ്വാഴ്ച തിരുവനന്തപുരത്ത് മന്ത്രി ഉദ്ഘാടനംചെയ്യും. ഡിജിറ്റൈഷന്റെ ഭാഗമായി കയർ ബോർഡിന്റെ എല്ലാ ഷോറൂമുകളിലും പണരഹിത ഇടപാട് നടത്താനുള്ള സൗകര്യം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Content highlights: Thiruvananthapuram, Coir udyami yojana, National coir mission

Viewing all articles
Browse latest Browse all 2897


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>