സ്വന്തമായി വീടില്ലാത്ത ഒരാൾപോലും സംസ്ഥാനത്തുണ്ടാവരുതെന്ന പദ്ധതിയുടെ സാക്ഷാത്കാരത്തിനായുള്ള ലൈഫ് മിഷന്റെ വസന്തോത്സവത്തിലെ സ്റ്റാൾ ജനപ്രിയമാകുന്നു. വീടിന്റെ സ്നേഹവും കരുതലും എല്ലാവർക്കും ഉറപ്പാക്കാനുള്ള സർക്കാർ പദ്ധതിയാണ് ലൈഫ് മിഷൻ. സംസ്ഥാനത്തെ ഭവനരഹിതർക്കെല്ലാം വീടെന്ന ഉദ്ദേശമാണ് പദ്ധതിയുടെ ഉദയത്തിനു പിന്നിൽ. ഐ.ടി. വിദ്യാഭ്യാസവും ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്താനുള്ള സഹായവും ലൈഫ് മിഷൻ നൽകുന്നുണ്ടെന്ന് ലൈഫ് മിഷന്റെ പ്രോഗ്രാം മാനേജരായ രാഹുൽ പറഞ്ഞു.
പ്രകൃതിയോടിണങ്ങിയതും ഏറെ വ്യത്യസ്തവുമായ ജീവിത ശൈലികൊണ്ട് ശ്രദ്ധേയമായ ഗോത്രസംസ്കാരത്തിന്റെ നേർച്ചിത്രമൊരുക്കുകയാണ് പട്ടികജാതി പട്ടികവർഗ്ഗ ഗവേഷണ പരിശീലന വികസന പഠന വകുപ്പ്.
ഗോത്ര സംസ്കൃതിയുടെ ഭാഗമായി ഉപയോഗിക്കുന്ന നിരവധി ഉപകരണങ്ങളുടെയും അവരുടെ ആവാസവ്യവസ്ഥയെയും പറ്റി അറിവ് നൽകുന്ന പ്രദർശനമാണ് കിർത്താഡ്സിന്റെ സ്റ്റാളുകളിലുള്ളത്. ഗോത്രവർഗ്ഗ ഔഷധങ്ങളും ആദിവാസി വൈദ്യന്മാരുടെ സേവനവും ഇവിടെ ലഭ്യമാക്കുന്നുണ്ട്. തികച്ചും പ്രകൃതിദത്തമായ ചികിത്സാരീതിയാണ് വൈദ്യന്മാർ പിന്തുടരുന്നത്.
ആദിവാസികളുടെ തനതു രീതിയിൽ തയ്യാറാക്കിയെടുത്ത കുടിലുകളും അവർ ഉപയോഗിക്കുന്ന വീട്ടുസാമഗ്രികളും ആയുധങ്ങളും, സംഗീതവാദ്യോപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഇരുപത്തിയെട്ടിനം ഔഷധ സസ്യങ്ങളാലൊരുക്കിയ ആവിക്കുളി, പ്രകൃതി ചികിത്സയുടെ ഭാഗമായി കിഴി എന്നിവയും, ഗോത്ര സംസ്കാരത്തിന്റെ രുചിവൈഭവം ആസ്വദിക്കാൻ ഗോത്ര ഭക്ഷ്യമേളയും പ്രദർശനത്തിന്റെ ഭാഗമാണ്.
Content highlights: Flower show in Kanakakkunnu palace, Agriculture