കോഴിക്കോട്: ഇംഹാൻസ് കാമ്പസിലെ ഒന്നര ഏക്കറിൽ ഇനി മരച്ചീനി വിളയും. മാനസികരോഗ ബാധിതരുടെ മാനസികാരോഗ്യവും ജീവിതനിലവാരവും വീണ്ടെടുക്കാനായുള്ള പുനരധിവാസ പദ്ധതിയുടെ ഭാഗമായാണ് കൃഷി തുടങ്ങിയത്. സമൂഹത്തിൽ ഒറ്റപ്പെടാതെ ജീവിക്കാൻ മാനസികരോഗബാധിതരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.
ദൈനംദിന ജീവിതസാഹചര്യങ്ങളിൽ മറ്റുള്ളവരുമായി ഇടപഴകാനുള്ള മാർഗമെന്ന നിലയിലാണ് വ്യത്യസ്തമായ പദ്ധതി ആവിഷ്കരിച്ചത്. കൃഷിയിലൂടെ നൈപുണി വികസനവും ലക്ഷ്യമിടുന്നു. ജില്ലാ കളക്ടർ യു.വി. ജോസ് പരിപാടി ഉദ്ഘാടനം ചെയ്തു. സാമൂഹികനീതി വകുപ്പിന്റെ സഹായത്തോടെയാണ് ഇംഹാൻസ് ഈ പദ്ധതി നടപ്പാക്കുന്നത്. പ്രോവിഡൻസ് കോളേജിലെ എൻ.എസ്.എസ്. വൊളന്റിയർമാരും വേങ്ങേരി നിറവും ഇംഹാൻസിലെ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായുള്ള അംഗങ്ങൾക്കൊപ്പം പങ്കാളികളായി.
ഇംഹാൻസ് ഡയറക്ടർ ഡോ. പി. കൃഷ്ണകുമാർ, വാർഡ് കൗൺസിലർ എം.എം. പത്മാവതി, പ്രോവിഡൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. സിനിത എ.സി., നിറവ് പ്രോജക്ട് ഡയറക്ടർ ഗിരീഷ്, സി.ആർ.സി. ഡയറക്ടർ ഡോ. റോഷൻ ബിജ്ലി, ഇംഹാൻസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എ.എൻ. നീലകണ്ഠൻ എന്നിവർ സംസാരിച്ചു.
Tapioca cultivation, IMHANS, Agriculture, Mental health care