Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

'ആത്മ' ഇടുക്കിയുടെ 'പ്രത്യാശ ടെക്‌നോളജി മീറ്റ്' ഫെബ്രുവരി 8 മുതല്‍ 'ആത്മ' ഇടുക്കിയുടെ 'പ്രത്യാശ ടെക്‌നോളജി മീറ്റ്' ഫെബ്രുവരി 8 മുതല്‍

$
0
0
ആത്മ ഇടുക്കിയും സംസ്ഥാന കൃഷിവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രത്യാശ-2018ടെക്നോളജി മീറ്റ് ഫെബ്രുവരി 8 ,9 തീയതികളിൽ സംസ്ഥാന പച്ചക്കറി തോട്ടത്തിൽ വച്ച് നടക്കുന്നു. കാർഷിക രംഗത്തെ നൂതന സാങ്കേതിക വിദ്യകളെ കർഷകർക്ക് പരിചയപ്പെടുത്തുന്നതിനും കർഷകരുടെ വരുമാന വർദ്ധനവ് ലക്ഷ്യമാക്കി വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകളും പ്രദർശന സ്റ്റാളുകൾ മികച്ച കർഷകരുടെ വിജയഗാഥ പങ്കുവെക്കലും മികച്ച കർഷകർക്കും കർഷക ഗ്രൂപ്പുകൾക്കും ഉദ്യോഗസ്ഥർക്കും ജില്ലാതല അവാർഡ് ദാനവും ഉണ്ടായിരിക്കുന്നതാണ്

കാർഷിക വിജ്ഞാന വ്യാപന രംഗത്ത് മുൻപന്തിയിൽ നിൽക്കുന്ന പദ്ധതിയാണ് ആത്മ. 2005ൽ ആരംഭിച്ച ഈ പദ്ധതി എന്നും കർഷകർക്ക് ഒരു കൈത്താങ്ങായി പ്രവർത്തിക്കുന്നു. പൂർണമായും കർഷകർക്കൊപ്പം നിന്നുകൊണ്ട് പുതിയ സാങ്കേതികവിദ്യകളും അറിവുകളും പകർന്നുകൊടുക്കാനും വിവിധ വിഷയങ്ങളിൽ സംസ്ഥാനത്തിനകത്തും പുറത്തുമായി പരിശീലന യാത്രകൾ, പ്രദർശന തോട്ടങ്ങൾ, നൈപുണ്യവികസനം, പുരയിട വിദ്യാലയങ്ങൾ, സംയോജിതകൃഷി മാതൃകകൾ, മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം ,അഗ്രോ സർവീസ് സെന്ററുകൾ കാർഷിക കർമസേന, തുടങ്ങിയവ ആത്മ വിജയകരമായി നടപ്പിലാക്കുന്നു .

2018 ഫെബ്രുവരി എട്ടാം തിയതി രാവിലെ ഒമ്പതിന് വണ്ടിപ്പെരിയാർ വാളാർഡി ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന കലാജാഥയോടു കൂടി ടെക്നോളജി മീറ്റ്ആരംഭിക്കുന്നതാണ്. ഇടുക്കി എം പി ജോയ്സ് ജോർജ് ,പീരുമേട് എംഎൽഎ ഇ എസ് ബിജിമോൾ ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് തുടങ്ങിയവർ പങ്കെടുക്കുന്നു.

Content highlights: Athma Idukki, Agriculture

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>