കൊച്ചി: ചെറുകിട കർഷകർക്ക് സൗജന്യ നിയമപരിരക്ഷ ലഭ്യമാക്കുന്നതിന് ഊന്നൽ നൽകി കേരള ഫാർമേഴ്സ് ഫെഡറേഷൻ(കെഫ്) വെബ്സൈറ്റ് ആരംഭിച്ചു. ജോൺ തോമസ് കൊട്ടുകാപ്പള്ളി ഉദ്ഘാടനം ചെയ്തു.
കരം അടയ്ക്കാനാകാത്ത കർഷകർക്ക് ഇത് മറികടക്കാൻ നിയമവ്യവഹാരം നടത്താനാവശ്യമായ ചെലവ് താങ്ങാവുന്നതിലുമേറെയാണ്. ഇവർക്ക് കേസ് നടത്തിപ്പിനുള്ള സാമ്പത്തിക സഹായം കെഫ് നൽകും. കർഷകർ പ്രശ്നങ്ങളും പരാതികളും www.keralafarmersfederation.org വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണമെന്ന് കെഫ് ഭാരവാഹികൾ അറിയിച്ചു.
ഇടപ്പള്ളി വീ.വീ. ടവേഴ്സിൽ കെഫിന്റെ രജിസ്ട്രേഡ് ഓഫീസ് ഉദ്ഘാടനവും പതാക അനാച്ഛാദനവും ചെയർമാൻ ജെ. ജോർജ് മാത്യു നിർവഹിച്ചു. ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ വി.സി. സെബാസ്റ്റ്യൻ, കെഫ് സെക്രട്ടറി ജനറൽ ജോണി മാത്യു, ജനറൽ സെക്രട്ടറി ജോഷി ജോസഫ് മന്നിപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Content highlights: Kochi, Farmers, Kerala farmers federation