വ്യത്യസ്ത വിഭവങ്ങൾ പരീക്ഷിക്കാൻ പാചകപ്രിയർക്ക് എപ്പോഴും ഇഷ്ടമാണ്.ഭക്ഷണപ്രിയർക്ക് കഴിക്കാനും.നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന തേങ്ങ കൊണ്ടുള്ള മൂന്ന് വ്യത്യസ്ത വിഭവങ്ങൾ എങ്ങനെ തയ്യാറാക്കാമെന്നാണ് താഴെ കൊടുത്തിരിക്കുന്നത്.
1. ചിക്കൻ സ്റ്റിയൂ
ചേരുവകൾ
1 കിലോ ചിക്കൻ
4 ടേബിൾ സ്പൂൺ വിനാഗിരി
1 ഉരുളക്കിഴങ്ങ്, ചതുരക്കഷണങ്ങളാക്കിയത്
1 സവാള, കൊത്തിയരിഞ്ഞത്
1 ടേബിൾസ്പൂൺ വെളുത്തുള്ളി കൊത്തിയരിഞ്ഞത്
1 ടേബിൾസ്പൂൺ ഇഞ്ചി കൊത്തിയരിഞ്ഞത്
2 പച്ചമുളക് ചെറുതായി അരിഞ്ഞത്
4 പച്ച ഏലയ്ക്ക്
4-5 ഗ്രാമ്പൂ
1 കഷണം കറുവാപട്ട
2 കപ്പ് തേങ്ങാപാൽ
8-10 കറിവേപ്പില
4 ടീസ്പൂൺ എണ്ണ
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വിനാഗിരി,ഉപ്പ്,ഉരുളക്കിഴങ്ങ് ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് ചിക്കൻ കുക്കറിൽ വേവിക്കുക.ഒരു വിസിൽ വന്നാൽ ഇറക്കി വെയ്ക്കുക.
ഒരു പാനിൽ മൂന്ന് ടീസ്പൂൺ എണ്ണയൊഴിച്ച് സവാള,ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് എന്നിവ നന്നായി വഴറ്റുക.
ഏലയ്ക്ക,കറുവാപട്ട,ഗ്രാമ്പൂ എന്നിവ ചെറുതായി ചതച്ച് വഴറ്റിയ സവാളയിൽ ചേർക്കുക
വേവിച്ച ചിക്കനും വഴറ്റിയ സവാള,ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് എന്നിവയും ചേർത്ത ശേഷം തേങ്ങാപാൽ ചേർത്ത് തിളപ്പിക്കുക.ചിക്കൻ വെന്താൽ ഇറക്കി വെയ്ക്കാം.
വറുത്തിടാം
മറ്റൊരു പാനിൽ ഒരു ടീസ്പൂൺ എണ്ണയൊഴിച്ച് കറിവേപ്പില,രണ്ടു ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് മൂക്കുമ്പോൾ കറിയിലേക്കൊഴിക്കുക.സ്റ്റിയൂ റെഡി.ചൂടോടെ വിളമ്പാം.
2. കോക്കനട്ട് റൈസ്
ചേരുവകൾ
1 കപ്പ് അരി
1 ടേബിൾസ്പൂൺ എണ്ണ
1-2 കറുവാപട്ട
1 ജാതിപത്രി
3-4 ഗ്രാമ്പൂ
1/2 ടീസ്പൂൺ കുരുമുളക്
2-3 പച്ച ഏലയ്ക്ക
2 ടീസ്പൂൺ ഇഞ്ചി അരച്ചത്
2 ടീസ്പൂൺ വെളുത്തുള്ളി അരച്ചത്
1 കപ്പ് തേങ്ങാപാൽ
1 സവാള കനം കുറച്ച മുറിച്ചത്
1/2 കപ്പ് തേങ്ങ ചിരകിയത്
ഉപ്പ് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്
തയ്യാറാക്കുന്ന രീതി
അരി കഴുകി അരമണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെയ്ക്കുക.
ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം കറുവാപട്ട,ഏലയ്ക്ക,ഗ്രാമ്പൂ,ജാതിപത്രി എന്നിവ ചേർത്ത് ചൂടാക്കുക.
സവാളയും ഇഞ്ചി അരച്ചതും വെളുത്തുള്ളി അരച്ചതും ഇതിലേക്കിട്ട് നന്നായി വഴറ്റുക.
ഇതിലേക്ക് തേങ്ങയും തേങ്ങാപാലും ഒന്നിച്ച് ചേർത്ത് നന്നായി ഇളക്കുക.
എണ്ണ തെളിയുമ്പോൾ ആവശ്യത്തിന് വെള്ളവും ഉപ്പും ചേർക്കുക.
കുതിർത്തു വെച്ച അരി വെള്ളം ഊറ്റിയ ശേഷം ഇതിലേക്ക് ചേർക്കുക.
അരി വെന്തു കഴിഞ്ഞാൽ തീ ഓഫ് ചെയ്ത് രണ്ടു മൂന്നു മിനിറ്റ് അടച്ചു വെയ്ക്കുക.
അതിനു ശേഷം ചൂടോടെ വിളമ്പാം.