Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

വരുമാനം നേടാം ചിരട്ടയില്‍ നിന്ന് വരുമാനം നേടാം ചിരട്ടയില്‍ നിന്ന്

$
0
0
തേങ്ങയുടെ കാമ്പ് എടുത്തശേഷമുള്ള ചിരട്ട പൊതുവേ ഇന്ധനമായാണല്ലോ ഉപയോഗിക്കപ്പെടുന്നത്. എന്നാൽ വൈവിധ്യമാർന്ന ഉപയോഗങ്ങളുണ്ട് ചിരട്ടയ്ക്ക്.മികച്ച വരുമാനം നേടുവാൻ കഴിയുന്ന ഒരു മാർഗംകൂടിയാണ് ചിരട്ടയുടെ സംസ്കരണം.

ചിരട്ട സൾഫ്യൂരിക് അമ്ളത്തിൽ ലയിപ്പിച്ച് അച്ചടിമഷി, കീടനാശിനി തുടങ്ങിയവയുടെ നിർമ്മാണത്തിനുപയോഗിക്കുന്നു. ചിരട്ടത്തൈലം വിവിധ ചർമ്മരോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്നു.

ചിരട്ട ഉയർന്ന ഊഷ്മാവിൽ കരിച്ചെടുത്താൽ ആക്റ്റിവേറ്റഡ് കാർബൺ അഥവാ ഉത്തേജിതകരി ലഭിക്കുന്നു. ഒരു ടൺ ചിരട്ടയിൽ നിന്ന് 300 കി.ഗ്രാം ഉത്തേജിതകരി ലഭിക്കും . ഇതിന് ഉയർന്ന ശുദ്ധീകരണക്ഷമതയുണ്ട്. പഴച്ചാറുകൾ, സസ്യ എണ്ണ, ഗ്ളിസറിൻ, ശർക്കര എന്നിവ ശുദ്ധീകരിക്കാൻ ഇതുപയോഗിക്കുന്നു. വെള്ളത്തിലെ മാലിന്യങ്ങളെ അകറ്റി ശുദ്ധീകരിക്കുന്നതിനും ഉത്തമമാണിത്.

കരി, ചിരട്ടപ്പൊടി എന്നിവയുടെ ഉത്പാദനത്തിനും കരകൗശലവസ്തുക്കളുടെ നിർമ്മാണത്തിനും ചിരട്ട ഉപയോഗിക്കുന്നു. വളരെയധികം പ്രാധാന്യവും ആവശ്യവുമുള്ള ഒരു വ്യാവസായിക അസംസ്കൃതവസ്തുവാണ് ചിരട്ടക്കരി.

ലോഹങ്ങൾ വേർതിരിക്കുന്നതിനും സുരക്ഷയ്ക്കുള്ള ആയുധങ്ങളുടെ നിർമ്മാണത്തിനും ഇത് ഉപയോഗിക്കപ്പെടുന്നു.ചിരട്ടക്കരിയുടെ മൂല്യവർദ്ധിതരൂപമാണ് ഉത്തേജിതകരി. ഇതിന് ഏറെ കയറ്റുമതി സാദ്ധ്യതയുമുണ്ട്.

സധാരണ കരിയേക്കാൾ വളരെയധികം സൂക്ഷ്മസുഷിരങ്ങളുടെ സാന്നിദ്ധ്യമുള്ള ഉത്തേജിതകരിക്ക് പ്രതലവിസ്തീർണ്ണം വളരെ കൂടുതലായതിനാൽ ദ്രാവകരൂപത്തിലും വാതകരൂപത്തിലുമുള്ള മാലിന്യങ്ങളെ സൂക്ഷ്മസുഷിരങ്ങളിലേക്ക് വലിച്ചെടുക്കാനാവും.

കുടിവെള്ളം, മലിനജലം, സ്വർണ്ണം തുടങ്ങിയവയുടെ ശുദ്ധീകരണത്തിലും വിഷഘടകങ്ങൾ, അനാവശ്യമായ നിറം, ഗന്ധം തുടങ്ങിയവയുടെ നിർമ്മാർജ്ജനത്തിലും വ്യാവവസായികലോകത്തിൽ ചിരട്ടക്കരിക്ക് സുപ്രധാനസ്ഥാനമുണ്ട്.

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>