കേരളത്തിൽ തെങ്ങിന്റെ ഉത്പാദന ക്ഷമത മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പൊതുവെ കുറവാണ്. തെങ്ങിനെ ബാധിച്ച കാറ്റുവീഴ്ച രോഗം നിലവിലുള്ള തെങ്ങുകളുടെ അശാസ്ത്രീയമായ പരിപാലനം, രോഗം ബാധിച്ചതും ഉത്പാദന ക്ഷമത കുറഞ്ഞതുമായ തെങ്ങുകളെ നിലനിറുത്തുന്ന പ്രവണത തുടങ്ങിയവയൊക്കെ ഇതിന്റെ കാരണങ്ങളാണ്.
തെങ്ങിന് ശാസ്ത്രീയമായ വളപ്രയോഗം നൽകുക,ജൈവനിയന്ത്രണ മാർഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള കീടരോഗനിയന്ത്രണമാർഗങ്ങൾ നടപ്പിലാക്കുക,ജലസേചനം ഉറപ്പാക്കുക,രോഗം ബാധിച്ചവയും ഉത്പാദനക്ഷമത കുറഞ്ഞതുമായ തെങ്ങുകളെ മുറിച്ച് മാറ്റി പകരം രോഗപ്രതിരോധ ശേഷിയുള്ള തെങ്ങിൻ തെകൾ നടുക, ഇടവിളക്കൃഷി നടപ്പിലാക്കുക, നാളികേരത്തിന്റെ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ പ്രോത്സാഹനം, കൃഷിക്കാർക്ക് തങ്ങളുടെ ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കൽ തുടങ്ങിയ നടപടികൾ കൈക്കൊള്ളാവുന്നതും തെങ്ങിന്റെ സമഗ്രസുസ്ഥിര വികസനത്തിലൂടെ നവജീവൻ കൈവരിക്കുകയും ചെയ്യാവുന്നതാണ്.
മുകളിൽ പ്രതിപാദിച്ച ലക്ഷ്യങ്ങൾ കൈവരിക്കാൻ ഉദ്ദേശിച്ചുകൊണ്ടാണ് കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിൽ കൃഷിവകുപ്പ് കേരഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്. അന്താരാഷ്ട്ര നാളികേര വർഷമായ ഈ വർഷത്തിൽ പദ്ധതിക്ക് വളരെ പ്രാധാന്യമുണ്ട്.
പദ്ധതിയുടെ വിവിധ ഘട്ടങ്ങൾ
തെങ്ങിൻതോട്ടങ്ങളുടെ സമഗ്രമായ പരിപാലനം 250 ഹെക്ടർ കുറയാതെ വിസ്തീർണമുള്ള ക്ലസ്റ്റർ രൂപീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്
തെങ്ങിന്റെ തടം തുറക്കൽ,കളകൾ നീക്കം ചെയ്യൽ,പുതയിടൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പിലാക്കുക
തെങ്ങിന് ചുറ്റും തൊണ്ട് അടുക്കുന്നത് വഴി മണ്ണിന്റെ ജലാംശം നിലനിറുത്തുക
തെങ്ങിൻതോട്ടങ്ങളിലെ മണ്ണിന്റെ അമ്ലത്വം പരിഹരിക്കാൻ കുമ്മായം,ഡോളമൈറ്റ് തുടങ്ങിയ നൽകുക
തെങ്ങ്കൃഷിക്ക് ആവശ്യമായ ജൈവവളങ്ങൾ,രാസവളങ്ങൾ,മഗ്നീഷ്യം സൾഫേറ്റ് ,ആവശ്യാനുസരണം കീടനാശിനികൾ അല്ലെങ്കിൽ കുമിൾനാശിനികൾ എന്നിവശാസ്ത്രീയാടിസ്ഥാനത്തിൽ നൽകിയാൽ ഉത്പാദനം കൂടും
ജീവാണുവളങ്ങൾ നൽകുകയും കീടരോഗങ്ങൾക്കെതിരെ ജൈവിക നിയന്ത്രണ മാർഗങ്ങൾ അവലംബിക്കുകയും ചെയ്യുക
രോഗം ബാധിച്ചതും ഉത്പാദനക്ഷമത നൽകിയതുമായ തെങ്ങുകൾ മുറിച്ച് മാറ്റുകയും പകരം രോഗപ്രതിരോധ ശേഷിയുള്ള തെങ്ങിൻതൈകൾ നട്ടുപിടിപ്പിക്കുക
ഇടവിളക്കൃഷി പ്രോത്സാഹിപ്പിക്കുക
മുകളിൽ പ്രതിപാദിച്ച പ്രവർത്തനങ്ങൾ കൂടാതെ ആവശ്യാനുസരണം താഴെ പറയുന്ന ഘടകങ്ങളും പദ്ധതിയിലൂടെ നടപ്പിലാക്കാം.
തെങ്ങിന് ജലസേചന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക
തെങ്ങ് കയറ്റ യന്ത്രങ്ങൾ വിതരണം ചെയ്യുക
ജൈവവള ഉത്പാനനയൂണിറ്റുകൾ സ്ഥാപിക്കുക
പരിശീലനങ്ങൾ നൽകുക
ഗ്രാമപഞ്ചായത്തുകളിൽ രൂപീകരിച്ചിട്ടുള്ള കേരസമിതികളുടെ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുക
ഈ പദ്ധതിയിലൂടെ 11000 ഹെക്ടർ തെങ്ങ്കൃഷിക്ക് പ്രയോജനം ലഭിക്കുന്നതാണ്. കേരള സർക്കാർ 3332.50 ലക്ഷം രൂപ കേരഗ്രാമം പദ്ധതിയ്ക്കായി വകയിരുത്തിയിട്ടുണ്ട്.