തെങ്ങിനെ ബാധിക്കുന്ന തഞ്ചാവൂർ വാട്ടരോഗംകാസർകോട് ജില്ലയിൽ വ്യാപകമാകുന്നതായി കണ്ടെത്തി. മടിക്കൈ പഞ്ചായത്തിലെ തെങ്ങുകളിലാണ് കഴിഞ്ഞദിവസം രോഗം കണ്ടെത്തിയത്. കഴിഞ്ഞദിവസം മടിക്കൈ പഞ്ചായത്തിലെ കേരഗ്രാമം പദ്ധതി പരിപാടിയിൽ പങ്കെടുക്കാനെത്തിയ സി.പി.സി.ആർ.ഐ.യിലെ സസ്യസംരക്ഷണ വിഭാഗം തലവൻ വിനായക് ഹെഗ്ഡെ ഉൾപ്പെടെയുള്ള വിദഗ്ധർ കാഞ്ഞിരപ്പൊയിലിലെ കർഷകൻ എ.രാജന്റെ തോട്ടത്തിൽ നടത്തിയ പരിശോധനയിലാണ് രോഗലക്ഷണം കണ്ടെത്തിയത്.
തെങ്ങിൻതലപ്പത്തെ താഴത്തെ നിരകളിലുള്ള ഓലകൾ നിറംമങ്ങി പെട്ടെന്ന് വാടാൻതുടങ്ങുന്നതാണ് പ്രകടമായ ആദ്യത്തെ രോഗലക്ഷണം. രോഗം പിടിപെട്ട് തെങ്ങുകളുടെ വേരുകൾ ചീഞ്ഞുനശിക്കുമ്പോഴാണ് ഓലകളിൽ നിറവ്യത്യാസം പ്രത്യക്ഷപ്പെടുക. പിന്നീട് ഓലകളെല്ലാം ഉണങ്ങി മണ്ട മറിഞ്ഞുപോകുന്നതോടെ നശീകരണം പൂർത്തിയാകുന്നു.
ഓലകൾ വാടുന്നതോടൊപ്പം വ്യാപകമായി തേങ്ങയും പൊഴിയും. ശക്തമായി കറയൊലിക്കുന്നതും കാണാം. രോഗബാധയുടെ അവസാനഘട്ടത്തിൽ ചില തെങ്ങുകളിൽ കൂണുപോലെ ഉറച്ച ഭാഗങ്ങൾ വളരുന്നത് കാണാം. ഗാനോഡെർമ ലൂസിഡം, ഗാനോഡെർമ അപ്ലനേറ്റ എന്നീ കുമിളുകളാണ് രോഗത്തിനു കാരണമാകുന്നത്. വെള്ളക്കെട്ടുകളുള്ളസ്ഥലത്താണ് രോഗം പടരാനുള്ള സാധ്യത കൂടുതൽ. വേനൽക്കാലത്ത് പൈപ്പുപയോഗിച്ചോ കണിക ജലസേചനരീതിയിലോ തെങ്ങുകൾക്ക് ജലസേചനം ചെയ്യുക. തോട്ടം മുഴുവൻ നനയുന്ന രീതിയിലുള്ള നന ഒഴിവാക്കണം.
നിയന്ത്രണരീതികൾ
രോഗം ബാധിച്ച് പൂർണമായും നശിച്ച തെങ്ങുകൾ വേരോടെ പിഴുത് നശിപ്പിക്കുക, രോഗം ബാധിച്ച തെങ്ങിന് ചുറ്റും 60 സെന്റിമിറ്റർ ആഴത്തിലും 30 സെന്റിമീറ്റർ വീതിയിലുമായി കിടങ്ങ് കുഴിച്ച് മറ്റുതെങ്ങുകളിലേക്ക് രോഗം പടരുന്നത് തടയുക, തെങ്ങിന് നിർദേശിച്ച അളവിൽ ജൈവവളങ്ങളും രാസവളങ്ങളും ചേർത്തുകൊടുത്ത് അവയുടെ ആരോഗ്യം മെച്ചപ്പെടുത്തുക, എതിര് കുമിളുകളായ ട്രൈക്കോഡെർമ ചേർത്ത വേപ്പിൻ പിണ്ണാക്ക് ഒരുതടത്തിൽ അഞ്ചുകിലോഗ്രാം എന്ന തോതിൽ ഇടുക.
ടാൽക്ക് മാധ്യമത്തിൽ ഒരുകിലോഗ്രാം ട്രൈക്കോഡെർമ 100 കിലോഗ്രാം വേപ്പിൻ പിണ്ണാക്കിൽ എന്ന തോതിൽ കലർത്തി തടത്തിൽ ചേർക്കുന്നതിനുള്ള മിശ്രിതം തയ്യാറാക്കുക. നാലുദിവസത്തിലൊരിക്കൽ തെങ്ങിൻതടം നനച്ചുകൊടുക്കുക, അതോടൊപ്പം ഉണങ്ങിയ ഓലകളും ചപ്പു ചവറുകളും ഉപയോഗിച്ച് പുതയിടുക. വാഴ ഇടവിളയായി കൃഷിചെയ്യുന്നത് രോഗനിയന്ത്രണത്തിന് സഹായിക്കും. വാഴയുടെ വേരുകളിൽനിന്നുള്ള സ്രവങ്ങൾ രോഗകാരിയായ കുമിളിനെതിരേ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.