ഓർക്കിഡുകൾക്ക് സുഗന്ധമുണ്ടോ? സംശയിക്കേണ്ട. ഇപ്പോൾ സുഗന്ധം പരത്തുന്ന ഓർക്കിഡുകളും ധാരാളമായുണ്ട്. വയനാട്ടിലെ അമ്പലവയലിൽ നടക്കുന്ന അന്താരാഷ്ട്ര ഓർക്കിഡ് മേളയിലാണ് സുഗന്ധം വിതറുന്ന ഓർക്കിഡുകൾ ശ്രദ്ധനേടിയത്. ആകൃതിയിലും വർണ്ണത്തിലും ഭംഗിയിലും വൈവിധ്യമുളള ഓർക്കിഡുകൾക്ക് സാധാരണ സുഗന്ധം കുറവാണ്. എന്നാൽ ഈ മേഖലയിലുള്ള പരീക്ഷണങ്ങൾ ഓർക്കിഡുകളിൽ സൗരഭ്യവും എത്തിച്ചു. കേരള കാർഷിക സർവകലാശാലയ്ക്ക് കീഴിലുളള വെളളാനിക്കര കാർഷിക കോളേജിൽ നിന്നാണ് സുഗന്ധമുളള ഓർക്കിഡുകൾ പ്രദർശനത്തിന് എത്തിച്ചിട്ടുളളത്. കാർഷിക കോളേജിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഫ്ളോറികൾച്ചർ ആന്റ് ലാൻഡ് സ്കേപ്പിങ്ങിലെ അസിസ്റ്റന്റ് പ്രൊഫസർമാരായ ജെസ്റ്റോ സി. ബെന്നി, പി. ശിൽപ എന്നിവരാണ് സുഗന്ധമുള്ള ഓർക്കിഡുകളെ പരിചയപ്പെടുത്തുന്നത്.
ഫ്രാഗൻ വെഡാസ് ഇനത്തിൽപ്പെട്ട പത്ത് തരം ഓർക്കിഡുകളും വന്യ വിഭാഗത്തിൽപ്പെട്ട പത്ത് തരവും, കാറ്റ്ലിയാസ് വിഭാഗത്തിൽപ്പെട്ട മൂന്നുതരം ഓർക്കിഡുകളുമാണ് വെളളാനിക്കര കോളേജിന്റെ പ്രദർശനത്തിലുളളത്. മുല്ലപ്പൂ മണമുളള വാസ്കോ ബ്ലൂ ബേ ബ്ലൂ, വാനിലാ സുഗന്ധമുളള നിയോ സ്റ്റിലിസ് ലൂസ്ളനറി, തേനിന്റെ ഗന്ധമുളള അസ്കിഡ സിരിച്ചായി ഫ്രാഗ്രൻസ് തുടങ്ങിയ ഇനങ്ങളാണ് സുഗന്ധ ഇനങ്ങളിലെ പ്രധാനപ്പെട്ടവ.
വനത്തിൽ കാണപ്പെടുന്ന എപ്പി ഡെൻഡ്രോ, ലേഡീ സ്ലിപ്പർ എന്നറിയപ്പെടുന്ന പാപ്പിയോ പിഡില്ലം എന്നിവയും ശ്രദ്ധ ആകർഷിക്കപ്പെടുന്നവയാണ്. പൂക്കളിലെ കൊച്ചു റാണിമാരായ ഓർക്കിഡുകൾ ഇത്തരം ലോകത്ത് മേളകളിലൂടെ സജീവമാവുകയാണ്. അലങ്കാരച്ചെടികൾ മാത്രമല്ല, മാനസിക സമ്മർദം കുറയ്ക്കുന്നതിനും ഔഷധ നിർമ്മാണത്തിനും വരെ ഓർക്കിഡുകൾക്ക് സ്വാധീനമുണ്ട്. സിസാർ പിങ്ക്, വൈറ്റ് കേപ്പ് ഓറഞ്ച്, പിങ്ക് വാനില, സോണിയ, എല്ലോ പർപ്പിൾ പിങ്ക് സ്പോട്ട്, കാലിക്സോ, ജൈലാക് വൈറ്റ് എന്നിവയാണ് ഓർക്കിഡിലെ റാണിമാർ. അടച്ചിട്ട മുറികളിൽ മുതൽ മട്ടുപ്പാവിൽ വരെ ഓർക്കിഡുകൾ അലങ്കരിക്കുന്ന കാലത്തിലേക്കാണ് ഈ നാടിന്റെ ചുവടുവെപ്പുകൾ.
Content highlights: Agriculture, Organic farming, Ambalavayal