Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

വേരില്‍ മാത്രമല്ല വിപണിയിലും ചക്ക കായ്ക്കണംവേരില്‍ മാത്രമല്ല വിപണിയിലും ചക്ക കായ്ക്കണം

$
0
0
ആഹ്ലാദകരമായ വാർത്തയാണ് ചക്കയെ കേരളത്തിന്റെ ഔദ്യോഗികഫലമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. ബംഗ്ലാദേശിന്റെ ദേശീയഫലവും ചക്കയാണ്. കേരളത്തിലെ സാമാന്യജനങ്ങളുടെ ഭക്ഷണത്തിൽ മുഖ്യപങ്കുണ്ടായിട്ടും ചക്കയ്ക്ക് ഒരുതരം അയിത്തം കല്പിച്ചിരുന്നതായിരുന്നു നമ്മുടെ സാംസ്കാരികശീലം. പ്ലാവിന്റെ തടിക്കു വൻ വിലയാണെങ്കിലും ചക്ക വിലകുറഞ്ഞ വസ്തുവായിരുന്നു. പാവങ്ങളുടെ ഭക്ഷണമായി കണക്കാക്കപ്പെട്ട ചക്കയ്ക്ക് കുലീനത്വം കല്പിക്കപ്പെട്ടിരുന്നുമില്ല. അത്തരം നാട്യങ്ങളെ പഴങ്കഥയാക്കിമാറ്റി ചക്ക തിരിച്ചറിയപ്പെട്ടു തുടങ്ങിയതിനുപിന്നിൽ ഭക്ഷ്യവസ്തുക്കളിലെ വിഷപ്രയോഗത്തെക്കുറിച്ച് ജനങ്ങളിലുണ്ടായ അവബോധവും ചക്കയുടെ മഹത്ത്വം പ്രചരിപ്പിക്കാൻ ശ്രമിച്ച ഒട്ടേറെ സാമൂഹികപ്രവർത്തകരുടെ കഠിനാധ്വാനവുമുണ്ട്.

തെക്കൻ ഏഷ്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും ധാരാളമായുള്ള ചക്കയുടെ ഉത്പത്തികേന്ദ്രം സഹ്യപർവത പ്രദേശമാണെന്നു കരുതപ്പെടുന്നു. മലയാളത്തിലെ ചക്കയാണ് പോർച്ചുഗീസ് ഭാഷയിൽ ജക്കയായി മാറി ഇംഗ്ലീഷിൽ ജാക്ക്ഫ്രൂട്ടായിത്തീർന്നത്. ചൈന, ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാൻമാർ, നേപ്പാൾ, തായ്ലാൻഡ്, വിയറ്റ്നാം, മലേഷ്യ, ഫിലിപ്പീൻസ്, കിഴക്കനാഫ്രിക്കയിലെ യുഗാൺഡ, ടാൻസാനിയ, കരീബിയൻ ദ്വീപുകൾ, ബ്രസീൽ എന്നീ രാജ്യങ്ങളിലെല്ലാമുള്ള ചക്ക അവിടങ്ങളിലെ ജനങ്ങളുടെ മുഖ്യഭക്ഷണങ്ങളിലൊന്നാണ്. ഇന്ത്യയിൽ കേരളം, തമിഴ്നാട്, കർണാടകം, ത്രിപുര, അസം, ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ചക്കയ്ക്ക് പ്രാധാന്യമുള്ളത്. നൂറ്റാണ്ടുകളായി ശുദ്ധഭക്ഷ്യവസ്തുവായിത്തുടർന്നിട്ടും ചക്കയുടെ വാണിജ്യസാധ്യതകൾ ഉപയോഗിക്കുന്നതിൽ നാം പരാജയപ്പെട്ടതിനുകാരണം ഭക്ഷ്യശീലത്തിനുപോലും വച്ചുപുലർത്തിയ ചാതുർവർണ്യബോധമാണ്.

സംസ്ഥാനഫലമായി പ്രഖ്യാപിക്കുന്നതിലൂടെ ചക്കയ്ക്ക് ഒരു പദവിമാത്രമേ കിട്ടുന്നുള്ളൂ. ആ പൊതുവിജ്ഞാനശകലത്തിൽനിന്നു മുന്നോട്ടുപോവുകയാണ് യഥാർഥത്തിൽ ആവശ്യം. എങ്കിലേ ചക്കയ്ക്കും നാട്ടുകാർക്കും ഗുണമുള്ളൂ. വാണിജ്യാടിസ്ഥാനത്തിൽ പ്ലാവു വളർത്തൽ കേരളത്തിലില്ല. ചക്ക കായ്ക്കുന്ന കാലത്ത് അതു തിന്നുന്നുവെന്നുമാത്രം. കായ്ക്കുന്നതിൽ പാതിയും പാഴായിപ്പോവുകയും ചെയ്യുന്നു. ധാരാളമുള്ള കൂഴച്ചക്കയെക്കാൾ വിലയും പ്രിയവും വരിക്കച്ചക്കയ്ക്കാണുതാനും. ഈ രീതിയിൽനിന്നു മാറാനുള്ള അടിസ്ഥാനമായാണ് ഔദ്യോഗികഫല പദവി മാറേണ്ടത്. മൂല്യവർധിത ഉത്പന്നങ്ങൾ വർധിപ്പിച്ചും ഉപയോഗവൈവിധ്യമുണ്ടാക്കിയും വിപണിപ്രിയത്വം സൃഷ്ടിച്ചുംവേണം ചക്കയെ ഉയർത്തിയെടുക്കേണ്ടത്. വേണമെങ്കിൽ വേരിലും കായ്ച്ച് മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും സഹായിക്കുന്ന ചക്ക രോഗഹരമായ ഉത്തമഭക്ഷണമാണെന്ന അവബോധം സൃഷ്ടിക്കണമെങ്കിൽ നവീനമായ ഉത്പാദന, സംസ്കരണ, വിപണനരീതികളുണ്ടായേ പറ്റൂ. മരത്തിൽ കായ്ക്കുന്ന ഏറ്റവും വലിയ പഴമായ ചക്കയിൽനിന്ന് പലതരം ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കാം. വിയറ്റ്നാമും തായ്ലാൻഡും പോലുള്ള രാജ്യങ്ങൾ ഇക്കാര്യത്തിൽ വളരെയേറെ മുന്നേറിയിട്ടുണ്ട്.

വീഞ്ഞ്, ജാം, സ്ക്വാഷ്, പപ്പടം, സിറപ്പ്, ജെല്ലി, മാവ് തുടങ്ങിയ ഒട്ടേറെ ഭക്ഷ്യപാനീയങ്ങൾ ചക്കയിൽനിന്നുണ്ടാക്കാൻ കഴിയും. പലരാജ്യങ്ങളും അവ വിജയകരമായി അന്താരാഷ്ട്ര വിപണിയിൽ എത്തിച്ചിട്ടുമുണ്ട്. കേരളത്തിൽ ഇതിനുള്ള ശ്രമങ്ങൾ നാമമാത്രമാണ്. വിപണിയിൽ അവയ്ക്ക് വലിയ സ്വീകാര്യത കിട്ടിയിട്ടുമില്ല. അന്നജം, മാംസ്യം, പൊട്ടാസ്യം, ഇരുമ്പ്, കാൽസ്യം തുടങ്ങിയവ ധാരാളമായടങ്ങിയ ചക്കയിലെ ആന്റി ഓക്സിഡന്റുകളും ഫൈറ്റോ ന്യൂട്രിയന്റുകളും ഐസോഫ്ലാവോണുകളും രോഗഹരംകൂടിയാണ്. നാരുകൾ ധാരാളമുള്ള ചക്ക പ്രമേഹരോഗികൾക്ക് ഉത്തമഭക്ഷണമാണെന്ന് പല പഠനങ്ങളും പറയുന്നു. ഇത്തരം സാധ്യതകൾ മുൻനിർത്തി ചക്ക ഉത്പന്നങ്ങളുടെ വിപണി സൃഷ്ടിക്കാനുള്ള അവസരമാണിത്. ചക്കയുടെ സമ്പൂർണമായ ഉപയോഗത്തിനുള്ള പ്രോത്സാഹനമാണ് അതിനാവശ്യം. മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാനുള്ള പരിശീലനം നൽകാനും വിപണി കണ്ടെത്താനും മുൻകൈയെടുക്കേണ്ടത് കൃഷിവകുപ്പാണ്.

വെട്ടിവൃത്തിയാക്കി വേകിക്കാനൊന്നും നേരമില്ലാത്തവരുടെ ഇക്കാലത്ത് വേകിക്കാൻ പാകത്തിൽ ചക്ക വിപണിയിലെത്തിക്കാൻ കഴിയണം; കേടുകൂടാതെ സൂക്ഷിക്കാൻ പറ്റിയതരത്തിൽ ഉത്പന്നങ്ങൾ കിട്ടുകയുംവേണം. അതിനുള്ള വഴിയാണ് ഉത്പാദനത്തിനുള്ള പരിശീലനം. ചക്ക ഉത്പന്നങ്ങൾ നിർമിക്കാൻ പരിശീലനം നൽകുകയും അവ പായ്ക്ക് ചെയ്തു വിപണിയിലെത്തിക്കാൻവരെ സൗകര്യമുള്ള ഇൻക്യുബേഷൻ കേന്ദ്രങ്ങൾ തുടങ്ങുകയുമാണു വേണ്ടത്. പത്തനംതിട്ട ജില്ലയിലെ കൃഷിവിജ്ഞാനകേന്ദ്രത്തിനോട് ചേർന്നുള്ള ഇൻക്യുബേഷൻ സെന്ററിന്റെ മാതൃകയിൽ എല്ലാ ജില്ലകളിലും അവ തുടങ്ങാവുന്നതാണ്. കുടുംബശ്രീ പോലുള്ള പ്രസ്ഥാനങ്ങൾവഴി വിപണനവും ഉറപ്പാക്കണം. പാഴാക്കിക്കളയുന്ന ഈ പ്രകൃതിയുടെ പരമാനുഗ്രഹത്തെ ലാഭകരമായി വീണ്ടെടുക്കാനുള്ള പരിശ്രമങ്ങൾക്കാണ് ഈ ഔദ്യോഗികഫല പ്രഖ്യാപനം വഴിതുറക്കേണ്ടത്.

Content highlights: Agriculture, Jackfruit, Organicfarming

Viewing all articles
Browse latest Browse all 2897

Trending Articles


ശ്രീപാദം ഈശ്വരന്‍ നമ്പൂതിരിയുടെ സപ്തതി ആഘോഷം


പാലിന്റെ ഗുണമേന്‍മ തിരിച്ചറിയുന്നതെങ്ങനെ?പാലിന്റെ ഗുണമേന്‍മ...


പുറപ്പാട്- കുലവന്‍ നോവല്‍ നാലാം ഭാഗം


Nandhanam Serial Online – 16 To 20 December 2013 Episodes


'നടനു വേണ്ടി രംഗത്തിറങ്ങിയ ആളുകള്‍ തന്നെയാണു ബിഷപ്പിനു വേണ്ടിയും രംഗത്തുള്ളത്'


വല്യമ്മ പറയും: ``ഓന് ചോറിന്റെ കൂടെ ഇത്തിരി പാട്ടും കൂടി കൂട്ടിക്കൊഴച്ച്...


‘ഭൂമിക്ക് ഒരു ചരമഗീതം’


യാത്രക്കാരി രാത്രിയില്‍ ഒറ്റയ്ക്കായി; ബസ് നിര്‍ത്തിയിട്ട് കെഎസ്ആര്‍ടിസി...


പ്രകടമാക്കാനാവാത്ത സ്നേഹം നിരർത്ഥകമാണ്, പിശുക്കന്റെ ക്ലാവുപിടിച്ച നാണ്യശേഖരം...


1930 –സ്തവരത്നമാല