Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

30 ഗ്രാം ഇഞ്ചി വിത്തില്‍ നിന്നും 2 കി.ഗ്രാം ഇഞ്ചി വിളവെടുക്കാം30 ഗ്രാം ഇഞ്ചി വിത്തില്‍ നിന്നും 2 കി.ഗ്രാം ഇഞ്ചി വിളവെടുക്കാം

$
0
0
വിശ്വസിക്കാതെ തരമില്ല. കാരണം സ്വന്തം അനുഭവമാണ്. മികച്ചയിനം ഇഞ്ചിവിത്തും കൃത്യമായ പരിചരണവും നൽകിയാൽ ആർക്കും ലഭിക്കും ഈ വിളവ്. പക്ഷെ വിത്ത് വരദയോ മഹിമയോ ആയിരിക്കണം. കോഴിക്കോട് ദേശീയ സുഗന്ധവിളഗവേഷണ കേന്ദ്രത്തിൽ നിന്നുള്ള സംഭാവനയാണ് വരദയും രജതയും മഹിമയുമൊക്കെ .

മഴയെ ആശ്രയിച്ച് ഇഞ്ചി നടേണ്ട സമയം അടുത്തുകൊണ്ടിരിക്കുന്നു. വിഷുവിനോട് അടുപ്പിച്ച് ഇഞ്ചിക്കൃഷി തുടങ്ങാം. നന്നായി കിളച്ച് സെന്റിന് 2 കിലോ രണ്ടാഴ്ചയിടുക. ശേഷം ആവശ്യത്തിന് നീളവും ഒരു മീറ്റർ വീതിയും ഒരടി പൊക്കവുമുള്ള പണകോരുക. രണ്ട് പണകൾ തമ്മിൽ 40 സെന്റീമീറ്റർ അകലം നൽകാം.

10 മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള ഒരു പണയിൽ 20 കിലോ കാലിവളവും 2 കിലോ വേപ്പിൻ പിണ്ണാക്കും 1 കിലോ ചാമ്പലും 4 കിലോ മണ്ണിരക്കമ്പോസ്്റ്റും ചേർക്കണം. മേമ്പൊടിയായി 75 ഗ്രാം ഫോസ്ഫോ ബാക്ടീരിയയും ചേർത്താൽ കൂടുതൽ ഫലം.

ട്രൈക്കോഡർമയാൽ സമ്പുഷ്ടീകരിച്ച ചാണകപ്പൊടിയാണെങ്കിൽ ഇഞ്ചി അഴുകാതെ നോക്കാം. അടിവളം ചേർത്ത ഇഞ്ചിപ്പണയിൽ 25 സെന്റീമീറ്റർ അകലത്തിൽ എടുത്ത ചെറുകുഴികളിൽ രണ്ടിഞ്ച് ആഴത്തിൽ ഇഞ്ചി വിത്ത് നടാം.

25-30 ഗ്രാം തൂക്കമുള്ള 3-4 മുളകളുള്ള ഇഞ്ചി വിത്ത് സ്യൂഡോമൊണാസ് ലായനിയിൽ അഞ്ചു മിനിറ്റ് മുക്കി അരമണിക്കൂർ തണലത്ത് വച്ചതിനു ശേഷം നടാം. നട്ടതിനുശേഷം പരമാവധി കരിയിലകൾ തടത്തിനുമുകളിൽ വിരിച്ച് ഉണങ്ങിയ ഓല കൊണ്ട് പുതയിടാം. നട്ട് 60 ദിവസം കഴിഞ്ഞും 90 ദിവസം കഴിഞ്ഞും വീണ്ടും പുതയിട്ടു കൊടുക്കണം. നട്ട് 60, 120 ദിവസങ്ങളിൽ മേൽവളങ്ങൾ കൊടുക്കാം.

ഇഞ്ചി മുളച്ചു കഴിഞ്ഞാൽ രണ്ടാഴ്ച ഇടവിട്ട് പച്ചച്ചാണകം കലക്കി ഒഴിച്ചു കൊടുക്കാം. മാസത്തിലൊരിക്കൽ പുളിപ്പിച്ച കടലപ്പിണ്ണാക്ക് , പച്ചച്ചാണകം, എല്ലുപൊടി , വേപ്പിൻ പിണ്ണാക്ക് എന്നിവയുടെ മിശ്രിതം നേർപ്പിച്ച് ഒഴിച്ചുകൊടുക്കാം.

പണയുടെ വശങ്ങളിൽ നിന്നുമുള്ള മണ്ണ് കോരിയെടുത്ത് പുതയുടെ മുകളിലേക്കിട്ടു കൊടുക്കാം. ഇഞ്ചി തെളിഞ്ഞ് വരുന്നതിനനുസരിച്ച് മണ്ണ് കയറ്റിക്കൊടുക്കണം. പച്ചക്കറിയാവശ്യത്തിന് 6-ാം മാസം മുതൽ വിളവെടുക്കാം. വിത്തിഞ്ചിയായി സൂക്ഷിക്കാൻ എട്ടരമാസം കഴിയുമ്പോൾ വിളവെടുക്കാം.

ഇനി വരദയെക്കുറിച്ച് രണ്ട് വാക്ക്. ഹെക്ടറിന് 22600 കിലോ തരാൻ ശേഷിയുണ്ട്. ഉണക്കുമ്പോൾ അഞ്ചിലൊന്ന് ചുക്ക് ലഭിക്കും. മൂന്നടിയോളം പൊക്കത്തിൽ വളരും. ശരാശരി 10 ചിനപ്പുകൾ ഒരു മൂട്ടിൽ പൊട്ടിക്കാണാറുണ്ട്. വിത്തിന്റെ ലഭ്യതയ്ക്ക് ദേശീയ സുഗന്ധ വിള ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെടുക.

ഫോൺ നമ്പർ - 0496 - 22 49 371, 27 30 294

Content highlights: Ginger, Agriculture, Organic farming

Viewing all articles
Browse latest Browse all 2897


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>