Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

എന്താണ് ചെഞ്ചാഴി? എന്താണ് ചെഞ്ചാഴി?

$
0
0
കാർഷിക വിളകളെ ഉപദ്രവിക്കുന്ന ശലഭവർഗത്തിൽപ്പെട്ട പുഴുക്കളെ നിയന്ത്രിക്കാൻ സഹായിക്കുന്ന മിത്രപ്രാണിയാണ് ചെഞ്ചാഴി അഥവാ റെഡുവിഡ് ബഗ്. ഇതിന്റെ ചുണ്ടുകൾ (വദനഭാഗം)നീണ്ടുകൂർത്തതാണ്. ഇത് പുഴുക്കളുടെ ശരീരത്തിലേക്ക് കുത്തിയിറക്കി നീര് വലിച്ചുകുടിക്കും. ഈ വിധം പച്ചക്കറികൾ, പഴവർഗങ്ങൾ തുടങ്ങിയവയെ നശിപ്പിക്കുന്ന വിവിധതരം പുഴുക്കളെ ചെഞ്ചാഴി നശിപ്പിക്കും.

കർഷകർക്ക് കൃഷിയിടത്തിൽതന്നെ ഇവയെ വംശവർധന നടത്തി ഉപയോഗിക്കാം. തവിട്ടുതലയുള്ള കോർസൈറ എന്ന വെള്ളപ്പുഴുക്കളെ തീറ്റയായി നൽകി ഇവയെ പ്ളാസ്റ്റിക് ബേസിനിലാണ് വളർത്തിയെടുക്കുക.

40-50 ദിവസംകൊണ്ട് ഇവ വളരും. പെൺചാഴിക്കാണ് വലിപ്പം കൂടുതൽ. ആൺചാഴി ചെറുതും മെലിഞ്ഞതുമായിരിക്കും. ചാഴികൾക്ക് ചുവപ്പും കറുപ്പും നിറമാണ്. എന്നാൽ, ചിറകിൽ ഇവയ്ക്ക് കറുത്ത കുത്ത് കാണില്ല. ചാഴിവർഗത്തിൽപ്പെടുന്ന ചെഞ്ചാഴി മികച്ച ഒരു മിത്രപ്രാണിയാണ്.

Content highlights: Agriculture, Reduviid bug,

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>