Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

മഴക്കാലമായി; ചെമ്മീനിലെ പഞ്ഞിപ്പു രോഗത്തെ കരുതിയിരിക്കുകമഴക്കാലമായി; ചെമ്മീനിലെ പഞ്ഞിപ്പു രോഗത്തെ കരുതിയിരിക്കുക

$
0
0
ചെമ്മീനുകളിൽ സാധാരണയായി കണ്ടുവരുന്ന രോഗമാണ് പഞ്ഞിപ്പുരോഗം അഥവാ ക്രോണിക് സോഫ്റ്റ് ഷെൽ സിൻഡ്രോം. നമ്മുടെ നാട്ടിൽ എല്ലാവർഷവും മഴയുടെ തുടക്കത്തിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. കാരച്ചെമ്മീൻ, നാരൻ ചെമ്മീൻ, വനാമി ചെമ്മീൻ തുടങ്ങിയ ലവണജല ഇനങ്ങളിലും ശുദ്ധജല കൊഞ്ചുകളിലും പഞ്ഞിപ്പുരോഗം കണ്ടുവരുന്നു. കൃഷിയിൽ അതിജീവനനിരക്ക് നന്നേ കുറയുന്നതിനും ചെമ്മീൻകൃഷിയുടെ ലാഭസാധ്യത പരിമിതപ്പെടുത്തുന്നതിനും പഞ്ഞിപ്പുരോഗം കാരണമാവുന്നു.

ചെമ്മീനുകൾ വളർച്ചയുടെ ഓരോഘട്ടത്തിലും അവയുടെ പുറംതോട് ഇളക്കിക്കളയാറുണ്ട്. ഇതിനെ മോൾട്ടിങ് അഥവാ തോടിളക്കൽ എന്നുപറയുന്നു. ചെമ്മീനുകളുടെ വളർച്ചയ്ക്ക് തോടിളക്കൽ അത്യന്താപേക്ഷിതമാണ്. തോടിളക്കലിനുശേഷം പുതിയ ബാഹ്യകവചം രൂപപ്പെടുന്നതുവരെ ചെമ്മീനുകൾ പഞ്ഞിപോലെ മൃദുവായിരിക്കും.

സാധാരണയായി വളർച്ചാദശയ്ക്കനുസരിച്ച് രണ്ടുമൂന്നു ദിവസങ്ങൾക്കുള്ളിൽ ചെമ്മീന്റെ തോട് കട്ടിയുള്ളതാവും.എന്നാൽ, ദിവസങ്ങളോളം ബാഹ്യകവചം കട്ടിപിടിക്കാതെ പഞ്ഞിപോലെ കാണപ്പെടുന്നുവെങ്കിൽ അത് പഞ്ഞിപ്പുരോഗം കാരണമാവാം. ഇത്തരം ചെമ്മീനുകൾ ശക്തിക്ഷയിച്ചും ചലനശേഷി നന്നേ കുറഞ്ഞും കാണപ്പെടുന്നു. ഈസമയം മറ്റ് ചെമ്മീനുകൾ അവയെ ആഹരിക്കാൻ സാധ്യതയേറെയുണ്ട്. അതുപോലെ ബാക്ടീരിയ, ഫംഗസ് എന്നിവമൂലമുള്ള രോഗബാധയും ഈസമയം ഉണ്ടാകാം.

ചെമ്മീനുകളിൽ മധ്യഉദര ഗ്രന്ഥിയിൽനിന്ന് പുറംതോട് നിർമാണത്തിനാവശ്യമായ കാത്സ്യവും ഫോസ്ഫറസും ബാഹ്യകവചത്തിൽ എത്തിക്കുന്നതിനുള്ള പരാജയമാണ് പഞ്ഞിപ്പുരോഗത്തിന് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. വളർത്തുകുളങ്ങളിലെ കാത്സ്യം, ഫോസ്ഫറസ് എന്നിവയുടെ അപര്യാപ്തതയോ ഇവയുടെ അനുപാതത്തിലെ വ്യതിയാനമോ പഞ്ഞിപ്പുരോഗത്തിന് കാരണമാവാം. വെള്ളത്തിൽ ലവണാംശം പൊടുന്നനെ കുറയുമ്പോൾ പഞ്ഞിപ്പുരോഗം ഉണ്ടാവുന്നതിന് സാധ്യത വളരെ കൂടുതലാണ്. നമ്മുടെ നാട്ടിൽ മേയ് മാസത്തിലെ പെട്ടെന്നുള്ള കനത്തമഴയിൽ കുളത്തിലെ ലവണാംശം അപ്രതീക്ഷിതമായി കുറയാനിടയുള്ളതിനാൽ കർഷകർ ഏറെ കരുതിയിരിക്കണം.

തീറ്റയിൽ കാത്സ്യത്തിന്റെയും ഫോസ്ഫറസിന്റെയും അപര്യാപ്തത, തെറ്റായ അനുപാതം എന്നിവയും പഞ്ഞിപ്പുരോഗത്തിന് കാരണമാവും. ഇതിനുപുറമെ പോഷകാഹാരക്കുറവ്, കീടനാശിനികളുടെ സാന്നിധ്യം, ജലത്തിന്റെ ഗുണനിലവാരക്കുറവ് എന്നിവയും പഞ്ഞിപ്പുരോഗത്തിന് ഹേതുവാകാം.

ആരോഗ്യകരമായ ചുറ്റുപാടുകളിൽ കൃഷി ചെയ്യുക, പോഷകഗുണമുള്ള തീറ്റ നൽകുക, മണ്ണിന്റെയും ജലത്തിന്റെയും ഗുണനിലവാരം ഉറപ്പുവരുത്തുക, കനത്ത മഴയ്ക്ക് മുമ്പേ വിളവെടുപ്പ് നടത്തുക, തീറ്റയിൽ കാത്സ്യത്തിന്റെയും ഫോസ്ഫറസിന്റെയും അനുപാതം 1:1 നും 1:1.5 നും ഇടയിൽ നിലനിർത്തുക എന്നിവയാണ് രോഗത്തെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ.

രോഗാരംഭത്തിൽ കല്ലുമ്മക്കായ ഇറച്ചി, കക്കയിറച്ചി എന്നിവ തീറ്റയായി നൽകിയാൽ രോഗശമനം സാധ്യമാവുന്നതായി കണ്ടിട്ടുണ്ട്. കുളങ്ങളിൽ കുമ്മായം (ഹെക്ടറിന് 100 കി.ഗ്രാം തോതിൽ) ഇടുന്നതും രോഗത്തെ പ്രതിരോധിക്കാൻ സഹായിക്കും.

Content highlights: Agriculture, Organic farming, Prawn, Chronic soft-shell syndrome

sahadevanpayyadakath@yahoo.co.in

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>