Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

നെല്‍ക്കൃഷി ചെയ്യാം, സര്‍ക്കാര്‍ ആനുകൂല്യത്തോടെനെല്‍ക്കൃഷി ചെയ്യാം, സര്‍ക്കാര്‍ ആനുകൂല്യത്തോടെ

$
0
0
നെൽക്കൃഷി വിസ്തീർണവും ഉത്പാദനവും കൂട്ടുക എന്ന ലക്ഷ്യത്തോടെ കാർഷിക വികസന കർഷകക്ഷേമവകുപ്പ് ധാരാളം പദ്ധതികളാണ് ഈ വർഷം നടപ്പാക്കുന്നത്. ഇതിൽ ഏറെ പ്രാധാന്യമുള്ളതാണ് തരിശുനില നെൽകൃഷിയും കരനെൽകൃഷിയും. വർഷങ്ങളായി തരിശിട്ട നിലത്തിന് ശാപമോക്ഷമേകാൻ സുസ്ഥിര നെൽകൃഷി വികസനപദ്ധതികൊണ്ട് കഴിയും. പൂർണമായും മഴയെ ആശ്രയിച്ചു ചെയ്തിരുന്ന പുനംകൃഷിയുടെ രൂപാന്തരമാണ് കരനെൽകൃഷി. മൂന്നു വർഷംവരെ പ്രായമായ റബ്ബർ തോട്ടങ്ങളിലും 25 വർഷംവരെ പ്രായമായ തെങ്ങിൻതോട്ടങ്ങളിലും തുറസ്സായ സ്ഥലത്തും കുന്നിൻപ്രദേശങ്ങളിലും കരനെൽകൃഷി ചെയ്യാം.

വിളദൈർഘ്യം കുറഞ്ഞ വിത്ത് കരനെൽകൃഷിക്കായി തിരഞ്ഞെടുക്കണം. വേനൽമഴ കിട്ടിയ ഉടനേ നന്നായി കിളച്ചുമറിച്ച് നിലമൊരുക്കാം. കളകളാണ് കരനെല്ലിന്റെയും തരിശുസ്ഥലനെല്ലിന്റെയും പ്രധാന വില്ലൻ. ആദ്യംതന്നെ കളകൾ പിഴുതുമാറ്റാൻ ശ്രദ്ധിക്കണം. നനഞ്ഞ മണ്ണിന് സെന്റൊന്നിന് രണ്ടു കിലോഗ്രാം എന്നതോതിൽ കുമ്മായം ചേർക്കണം. പുളിമാറി മണ്ണ് പാകപ്പെട്ടതിനുശേഷം ഒരു സെന്റിലേക്ക് 20 കി.ഗ്രാം. എന്നതോതിൽ ചാണകവളം അടിവളമായി നൽകാം. നെല്ലിന്റെ രോഗപ്രതിരോധ ശക്തിക്കായി വിത്ത് സ്യൂഡോമോണസിൽ പുരട്ടിവേണം നടാൻ. നെൽവിത്ത് വിതറുന്നതിനേക്കാൾ വരിയായി ഇടുന്നതാണ് നല്ലത്. ഇടയകലം ക്രമീകരിക്കുന്നതിനും കളനിയന്ത്രണത്തിനും വരിവിത ഉപകരിക്കും. ഒരു മാസമായാൽ കളനിയന്ത്രണം നടത്തി മേൽവളപ്രയോഗം ചെയ്യാം.

രാസവളമായി 100 ഗ്രാം വീതം യൂറിയയും പൊട്ടാഷും 400 ഗ്രാം ഫാക്ടംഫോസും അടിവളമാക്കണം. ചിനപ്പ് പൊട്ടുന്ന സമയത്ത് 100 ഗ്രാം വീതം യൂറിയയും 100 ഗ്രാം മെഗ്നീഷ്യം സൾഫേറ്റും നൽകാം. അടിക്കണ പരുവത്തിൽ 100 ഗ്രാം വീതം യൂറിയയും പൊട്ടാഷും ചേർത്ത് ഉത്പാദനം കൂട്ടാം. ബോറോണിന്റെ അഭാവം പരിഹരിക്കുന്നതിനായി മൂന്ന് ഗ്രാം ബോറോക്സ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി പതിനഞ്ച് ദിവസത്തെ ഇടവേളകളിൽ ഇലകളിൽ തളിക്കണം.

ഒരു ഹെക്ടർ തരിശുനിലത്തിന് 30,000 രൂപ ആനുകൂല്യമായി നൽകുമ്പോൾ കരനെൽകൃഷിക്ക് 13,600 രൂപ ലഭിക്കും. പഞ്ചായത്തിന്റെ തൊഴിലുറപ്പിന്റെ സേവനം പ്രയോജനപ്പെടുത്തുകയാണെങ്കിൽ നിലം സൗജന്യമായി ഒരുക്കിക്കിട്ടും. തൊട്ടടുത്ത കൃഷിഭവനിൽനിന്ന് നെൽകൃഷിയ്ക്കുള്ള ആനുകൂല്യങ്ങളും നേടാം.

Content highlights: Paddy field, Agriculture, Organic farming, Paddy cultivation



Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>