കേരള കാർഷിക സർവകലാശാല കർഷകർക്ക് നൽകുന്ന വിള പരിപാലന നിർദേശങ്ങളാണ് ഇത്
പട്ടാളപ്പുഴുവിന്റെ ആക്രമണം രൂക്ഷമാകുന്ന സമയമാണിത്. സാധാരണയായി പുഞ്ചപ്പാടങ്ങളിൽ കണ്ടുവരുന്ന ഈ പുഴുവിന്റെ ശലഭത്തിന് തവിട്ട് നിറമാണുള്ളത്. ഒരേ സമയം തന്നെ വളരെയധികം പുഴുക്കൾ പാടത്ത് പ്രത്യക്ഷപ്പെടുന്നതുകൊണ്ടും അവ കൂട്ടത്തോടെ നെൽച്ചെടികളെ ഒരറ്റത്തു നിന്ന് തിന്ന് നശിപ്പിക്കുന്നതുകൊണ്ടുമാണ് ഇവയ്ക്ക് പട്ടാളപ്പുഴു എന്ന പേര് ലഭിച്ചത്. രാത്രികാലങ്ങളിലാണ് ഇവയുടെ ആക്രമണം കൂടുതലായും കാണുന്നത്. പകൽ സമയത്ത് പാടത്തെ മൺകട്ടകളുടേയും മറ്റും ഇടയിൽ ഒളിഞ്ഞിരിക്കുന്ന ഇവ നെൽച്ചെടികളെ വെറും കുറ്റികളാക്കി മാറ്റുന്നു. ഇവയെ നിയന്ത്രിക്കാനായി
1. വെള്ളം കയറ്റാവുന്ന പാടങ്ങളിൽ രണ്ട് ദിവസം വെള്ളം കയറ്റി നിർത്തുക.
2. വരമ്പത്തും, സ്വയം കിളിർത്തു വരുന്ന നെല്ലിലും കളകളിലും കാണുന്ന പുഴു ക്കളെ നശിപ്പിക്കാനായി Dipel/HilBt/Halt രണ്ട് മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കണം. നല്ല വെയിലുള്ള സമയത്ത് ഒരു ലിറ്റർ Dipel ന് 510 ഗ്രാം ശർക്കര ചേർത്ത് തളിക്കണം.
3. അടിയന്തരഘട്ടങ്ങളിൽ എക്കാലക്സ് രണ്ട് മില്ലി /ഡൈക്ലോർവോസ് ഒരു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കണം.
4. നെൽചെടികളിലാണെങ്കിൽ ഫ്ളുബെൻഡിയമൈഡ് (ഫെയിം) അര മില്ലി 10 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി വൈകുന്നേരങ്ങളിൽ തളിക്കണം.
5. രാത്രി സമയത്ത് 7 മുതൽ 8.30 വരെ പാടശേഖരങ്ങളുടെ വരമ്പത്ത് പന്തം കൊളുത്തി സ്ഥാപിച്ചും ഇവയുടെ ശലഭങ്ങളെ ആകർഷിച്ച് നശിപ്പിക്കാവുന്നതാണ്.
6. കീടനാശിനി തളിക്കാത്ത പാടങ്ങളിൽ താറാവിൻ കൂട്ടങ്ങളെ വിട്ടും പുഴുക്കളെ ഫലപ്രദമായി നിയന്ത്രിക്കാം.
പാടത്ത് വിതച്ച പച്ചില വളച്ചെടികൾ ഉഴുതു ചേർക്കുക പിന്നീട് നടുന്നതിന് രണ്ടാഴ്ച്ച ഇടവേള നൽകുകയും വേണം. ഏക്കറിന് 240 കിലോഗ്രാം കുമ്മായവും രണ്ടു ടൺ ജൈവവളവും ചേർക്കണം. അവസാന ഉഴവിന് മുമ്പ് വെള്ളം വാർത്ത് കളഞ്ഞ് അടിവളമായി ശുപാർശ ചെയ്തിട്ടുള്ള തോതിൽ രാസവളങ്ങളും ചേർക്കേണ്ടതുണ്ട്. നാടൻ ഇനങ്ങൾക്ക് ഏക്കറൊന്നിന് യൂറിയ, റോക്ക് ഫോസ്ഫേറ്റ്, പൊട്ടാഷ് എന്നിവ യഥാക്രമം 18:45:10 കിലോഗ്രാം വീതവും ഉല്പാദന ശേഷി കൂടിയ ഹ്രസ്വകാലയിനങ്ങൾക്ക് യഥാക്രമം 30:75:12 കിലോഗ്രാം വീതവും ഉല്പാദനശേഷി കൂടിയ മദ്ധ്യകാല ഇനങ്ങൾക്ക് മേൽപ്പറഞ്ഞ വളങ്ങൾ 40:90:16 കിലോഗ്രാം വീതവും ആവശ്യമാണ്. മണ്ണു പരിശോധനയുടെ അടിസ്ഥാനത്തിൽ വളം ചെയ്യുന്നത് കൃഷി ആദായകരമാക്കാൻ സഹായിക്കും.
കുരുമുളക് വള്ളികൾനടാം
കുരുമുളക് വള്ളികൾ നടുന്ന സമയമാണ്. താങ്ങുമരത്തിൽ നിന്നും 15 സെ.മീ അകലത്തിൽ വടക്കുവശത്തായി അര മീറ്റർ നീളത്തിലും വീതിയിലും ആഴത്തിലുമുള്ള കുഴിയെടുക്കുക. കുഴി ഒന്നിന് അഞ്ച് കിലോഗ്രാം എന്ന തോതിൽ കമ്പോസ്റ്റോ, ചാണകപ്പൊടിയോ മേൽമണ്ണുമായി കലർത്തി കുഴി നിറക്കണം. വേര് പിടിപ്പിച്ച രണ്ടോ, മൂന്നോ വള്ളികൾ ഓരോ കുഴിയിലും നടാം. ഓരോ ചെടിയുടെ ചുവട്ടിലും കൂനയാക്കി മണ്ണുറപ്പിക്കുന്നതു വെള്ളം കെട്ടിനിൽക്കാതിരിക്കാൻ സഹായിക്കും.
Content Highlights:Methods to protect crops in rainy season