ലോകത്താകമാനം പ്രസിദ്ധിയാർജിച്ച സുഗന്ധവിളയാണ് ഏലക്കായ. വിപണിയിൽ ലഭിക്കുന്ന ഏലക്കായയിലും തേയിലയിലുമാണ് സുഗന്ധദ്രവ്യങ്ങളിൽ ഏറ്റവും കൂടുതൽ കീടനാശിനികൾ അടങ്ങിയിരിക്കുന്നതെന്ന് പല പരിശോധനകളും തെളിയിച്ചിട്ടുണ്ട്. തോട്ടവിളയുടെ ഗണത്തിൽ മാത്രമാണ് മലയാളികൾ ഏലത്തെ കണക്കാക്കിയിരിക്കുന്നത്. ഹൈറേഞ്ച് മേഖലയിൽ മാത്രമേ ഇത് നന്നായി വിളയൂവെന്നും നമ്മൾ മുൻധാരണ പ്രകാരം മനസ്സിലാക്കിവെച്ചിരിക്കുന്നു. എന്നാൽ, നമ്മൾക്കാവശ്യമുള്ള ഏലക്കായ നമ്മുടെ വിട്ടിലെ മരത്തണലിൽ വളർത്തിയെടുക്കാൻ കഴിഞ്ഞാൽ അതിൽപ്പരം ആനന്ദം മറ്റൊന്നുമില്ല. മാത്രമല്ല കീടനാശിനിയുടെയും രാസവളത്തിന്റെയും മറ്റും ഒരുവിധ സമ്പർക്കവുമില്ലാത്ത ഏലക്കായ കിട്ടുകയെന്നുവെച്ചാൽ അതും നല്ലതല്ലേ.
കാലാവസ്ഥ
ചൂടുകുറഞ്ഞ കാലാവസ്ഥയിൽ മരത്തണലുകളിലാണ് സാധാരണയായി ഏലം കൃഷി ചെയ്തുവരുന്നത്. കേരളത്തിൽ ഇടുക്കി, വയനാട്, പാലക്കാട്, പത്തനംതിട്ട, കോഴിക്കോട് എന്നിവിടങ്ങളിലാണ് സാധാരണയായി ഏലം കൃഷിയുള്ളത്. അവിടങ്ങളിൽ തോട്ടങ്ങളിലും പുരയിടങ്ങളിലും ഏലക്കായ കൃഷി ചെയ്തുവരുന്നു. ഏലക്കായയ്ക്ക് അനുയോജ്യമായ കൃത്രിമ സാഹചര്യം വീടുകളിൽ നമുക്ക് സൃഷ്ടിക്കാം. വിളവിന്റെ അനുപാതം സാധാരണ സാഹചര്യങ്ങളിലും കൃത്രിമ സാഹചര്യങ്ങളിലും വളരെയധികം വ്യത്യാസമുണ്ടായിരിക്കും. സാധാരണ സാഹചര്യങ്ങളെ അപേക്ഷിച്ച് വിളവ് കുറവായിരിക്കും കൃത്രിമ സാഹചര്യങ്ങളിൽ. എന്നിരുന്നാലും പുരയിടത്തിൽ അതിന് സാഹചര്യമൊരുക്കിയാൽ വിഷമടിക്കാത്ത ഏലക്കായ രുചിക്കാം.
സ്ഥലം തിരഞ്ഞെടുക്കാം
നല്ല തണലും തണുപ്പുമുള്ള സാഹചര്യങ്ങളിലാണ് ഏലക്കായ വളരുക. അതിനാൽ തടമെടുക്കാൻ നമ്മുടെ പുരയിടത്തിലെ തണുപ്പുള്ള തണലുള്ള സ്ഥലം തിരഞ്ഞെടുക്കണം. തടമെടുക്കാൻ കിളച്ചൊരുക്കിയസ്ഥലത്ത് ചതുരശ്ര മീറ്ററിന് അഞ്ച് കിലോഗ്രാം തോതിൽ ജൈവവളം ചേർത്ത് നന്നായി ഇളക്കിയതിന് ശേഷം നിരപ്പാക്കി തടമെടുക്കുക. തൈകൾ ഒരു മീറ്റർ അകലത്തിലാണ് നടേണ്ടത്. ഓരോ ആറുമാസവും കൂടുമ്പോഴാണ് വീണ്ടും ജൈവവളം ചേർത്തു കൊടുക്കേണ്ടത്.
നനവ് എപ്പോഴും നിലനിർത്തുകയെന്നതാണ് ഏലച്ചെടികളുടെ പ്രത്യേകത. വേനൽ മാസങ്ങളിൽ നന്നായി നനയ്ക്കണം. ചെടിയുടെ കീഴെ മാത്രമല്ല ഇലകൾക്കു മുകളിലും വെള്ളം വീഴുന്ന തരത്തിലാണ് സ്പ്രേ ചെയ്ത് നനയേ്ക്കണ്ടത്. എന്നാൽ, ചെടിയുടെ ചുവട്ടിൽ വെള്ളം കെട്ടിനിൽക്കുന്ന രീതിയിലാവരുത് നനക്കൽ.
തൈകൾ
വീട്ടിൽ ഏലം കൃഷി നടത്താൻ നിങ്ങൾ തയ്യാറായാൽ അടുത്ത പ്രശ്നം തൈകൾ എവിടെ നിന്നുലഭിക്കുമെന്നതാണ്. കാർഷിക സർവകലാശാലയുടെ ഔട്ട്ലെറ്റുകളിലും മലയോര നഴ്സറികളിലും സാധാരണയായി തൈകൾ ലഭിക്കാറുണ്ട്. അടുത്തുള്ള കൃഷിഭവനുകളിൽ അന്വേഷിച്ചാൽ തൈകൾ എളുപ്പം ലഭിക്കുന്ന സഥലങ്ങൾ അറിയാൻ കഴിയും. മൂന്നുവർഷമാണ് ഏലത്തിന് കായകൾ ഉണ്ടാവാൻ വേണ്ടത്. കൃത്രിമ സാഹചര്യത്തിലും അതിന് മാറ്റമൊന്നും കാണാറില്ല. രോഗങ്ങളും കീടങ്ങളും ബാധിക്കുമ്പോൾ നാം സാധാരണയായി ഉപയോഗിച്ചുവരുന്ന വേപ്പധിഷ്ഠിത കീടനാശിനികൾ തളിക്കണം. മൂപ്പെത്തിയ കായകൾ പറിച്ച് വെയിലത്തുണക്കി സൂക്ഷിച്ചു വെച്ച് ഉപയോഗിക്കാം.
Content highlights: Cardamom cultivation, Agriculture, Organic farming, How to grow cardamom plant in home?