സിങ്കപ്പൂർ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സിങ്കപ്പൂരിൽ ഇനി വസന്തം തീർക്കും. ത്രിരാഷ്ട്ര സിങ്കപ്പൂർ ദേശീയ ഓർക്കിഡ് ഉദ്യാനത്തിലെ ഓർക്കിഡ് ഇനത്തിന് മോദിയുടെ പേരുനൽകി. അദ്ദേഹത്തിന്റെ സന്ദർശനത്തിന്റെ ഓർമയ്ക്കായാണിത്.
ഡെൻഡ്രോബിയം നരേന്ദ്ര മോദിയെന്നാണ് ചെടിയുടെ പേര്. ഇതിന്റെ ചിത്രവും വിവരങ്ങളും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ്കുമാർ ട്വിറ്ററിൽ പങ്കുവെച്ചു. ചുവപ്പ്, തവിട്ട്, പർപ്പിൾ എന്നിവ കലർന്ന നിറമാണ് പൂവിന്. ഇസ്രയേലും മോദിയോടുള്ള ആദരസൂചകമായി ഒരു പൂവിന് അദ്ദേഹത്തിന്റെ പേര് നൽകിയിരുന്നു. 2017-ൽ മോദിയുടെ ഇസ്രയേൽ സന്ദർശനവേളയിലായിരുന്നു ഇത്. ഇസ്രയേലി ക്രൈസാന്തിമത്തിനാണ് മോദിയെന്ന് പേരിട്ടത്. സിക്കിമിലെ ഓർക്കിഡ് ഇനത്തിനും മോദിയുടെ പേരുണ്ട്. സിംബിഡിയം നമോ എന്നാണ് സിക്കിമിലെ മോദി ഓർക്കിഡിന്റെ പേര്.
സിങ്കപ്പൂരിലെ ചൈനാടൗണിലുള്ള പൗരാണിക ഹിന്ദുക്ഷേത്രമായ മാരിയമ്മൻ ക്ഷേത്രത്തിലും ബുദ്ധക്ഷേത്രങ്ങളിലും മുസ്ലിം പള്ളിയിലും മോദി സന്ദർശനം നടത്തിയിരുന്നു. മലേഷ്യ, ഇൻഡൊനീഷ്യ, സിങ്കപ്പൂർ എന്നിവിടങ്ങളിൽ നടത്തിയ ത്രിദിന സന്ദർശനത്തിനുശേഷം ശനിയാഴ്ച മോദി ഇന്ത്യയിലേക്ക് മടങ്ങി.
Content highlights: Singapore,Dendrobium Narendra Modi, Agriculture