പെരുമ്പിലാവ്: സംസ്ഥാനത്തെ മൂന്നാമത്തെ മികച്ച വിദ്യാർഥി പച്ചക്കറിക്കർഷകനായി എം. അതുൽ കൃഷ്ണയെ കൃഷിവകുപ്പ് തിരഞ്ഞെടുത്തു. കൃഷിവകുപ്പിന്റെ സമഗ്ര പച്ചക്കറിവികസനപദ്ധതിയുടെ ഭാഗമായാണ് ഈ അംഗീകാരം. കാർഷികമേഖലയിലെ പുതിയ സാങ്കേതികവിദ്യയിലൂടെ ജൈവരീതിയിലാണ് അതുൽ കൃഷ്ണയുടെ കൃഷി. ജില്ലയിലെ മികച്ച വിദ്യാർഥി പച്ചക്കറികർഷകനായിരുന്നു.
15,000 രൂപയും ഫലകവുംപ്രശസ്തി പത്രവുമാണ് അവാർഡ് തുക.പഠനത്തിലും മിടുക്കനായ അതുൽ കൃഷ്ണ എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയിരുന്നു. കടവല്ലൂർ ഗവ. ഹൈസ്കൂളിലെ പ്ലസ്വൺ വിദ്യാർഥിയാണ്. സി.പി.എം. കുന്നംകുളം ഏരിയാ കമ്മിറ്റി അംഗവും മികച്ച കർഷകനുമായ കടവല്ലൂർ കൊരട്ടിക്കര സ്വദേശി എം. ബാലാജിയുടെയും ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ ലീനയുടെയും മകനാണ്. ചെറുപ്പംമുതലേ അച്ഛനൊപ്പം കൃഷിയിടത്തിൽ സജീവമാണ്. ഒരേക്കർ സ്ഥലത്താണ് അതുൽകൃഷ്ണയുടെ കൃഷി.
വെണ്ട, വഴുതിന, ചീര, പച്ചമുളക്, തക്കാളി, കയ്പ, പടവലം, വെള്ളരി, കുമ്പളം, മത്തൻ ഇങ്ങനെ പോകുന്നു പച്ചക്കറിയിനങ്ങൾ. ഇവ കൂടാതെ നാടൻകോഴികളെയും വിവിധ ഇനം മുട്ടക്കോഴികളെയും പരിപാലിച്ചുപോരുന്നു.
Content highlights: Agriculture, Organic farming, State agriculture department