Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

ഡെയിഞ്ച വിത്ത് എവിടെ കിട്ടും?ഡെയിഞ്ച വിത്ത് എവിടെ കിട്ടും?

$
0
0
കൃഷി പരിപാലനം -വായനക്കാരുടെ സംശയങ്ങൾക്ക് സുരേഷ് മുതുകുളം മറുപടിനൽകുന്നു



1. എന്റെ പറമ്പിൽ കമ്യൂണിസ്റ്റ് പച്ച പോലുള്ള ആവശ്യമില്ലാത്ത ചെടികൾ മുളച്ചു വരുന്നു. എത്ര തവണ വൃത്തിയാക്കിയാലും ഇത് വീണ്ടും വളരും. പറമ്പിൽ ഡെയിഞ്ച് വിത്ത് വിതയ്ക്കുന്നത് നല്ലതാണെന്ന് പറയുന്നു. ഡെയിഞ്ച വിത്ത് എവിടെ കിട്ടും?

പി.എൻ മോഹൻ മേനോൻ, വൈദ്യരങ്ങാടി

കമ്മ്യൂണിസ്റ്റ് പച്ച കളച്ചെടിയായി കരുതുന്നുവെങ്കിലും ഇതിന് ചില ഉപയോഗങ്ങളുമുണ്ട്. കമ്യൂണിസ്റ്റ് പച്ചയുടെ ഇലയും ചെറുപയർ നനച്ച് അരച്ചതും ശർക്കരയും ചാണകവും ഗോമൂത്രവും ചേർത്ത് മികച്ച ജൈവവളമാക്കാനുള്ള സാങ്കേതിക വിദ്യ തൃശൂർ പീച്ചി വനഗവേഷണ കേന്ദ്രം കണ്ടെത്തിയിട്ടുണ്ട്.

മറ്റൊരുപയോഗം പച്ചക്കറിവിളകളുടെ പ്രധാന ശത്രുവായ വേരുകെട്ടി നിമവിരകളെ അകറ്റാനുള്ള കമ്യൂണിസ്റ്റ് പച്ചയുടെ കഴിവാണ്. ഒരു ചതുരശ്രമീറ്റർ സ്ഥലത്ത് 5 കിലോ കമ്യൂണിസ്റ്റ് പച്ചയുടെ ഇലകൾ മണ്ണിൽ ചേർത്താൽ ഇത് ഫലവത്തായി നിയന്ത്രിക്കാം.

മികച്ച പച്ചിലവളച്ചെടിയാണ് ഡെയിഞ്ച. ഇത് പാകി വളർത്തി 50-60 ദിവസമാകുമ്പോൾ മണ്ണിൽ ഉഴുത് ചേർക്കാം. ഇതുവഴി ഒരു ഹെക്ടറിന് (20-25 കിലോ വിത്ത് വിതച്ചാൽ ) 15-20 ടൺ പച്ചിലയും 75-80 കിഗ്രാം നൈട്രജനും കിട്ടും. ഡെയിഞ്ച വിത്ത് നാഷണൽ സീഡ്സ് കോർപ്പറേഷൻ, കൃഷി വകുപ്പിന്റെ ഫാമുകൾ, മണ്ണുത്തി സ്റ്റേറ്റ് സീഡ് ഫാം (9496003619) എന്നിവിടങ്ങളിൽ നിന്ന് വാങ്ങാം.

2.ചെറി മരത്തിൽ പഴുത്ത ധാരാളം പഴങ്ങളുണ്ട്. ഇത് ഉപയോഗിക്കാൻ തയ്യാറാക്കുന്ന വിധം വിവരിക്കാമോ?

മുഹമ്മദ് കുട്ടി. വി.പി പേരശ്ശന്നൂർ

നന്നായി മൂത്ത കായകൾ പറിച്ചെടുത്ത് നെടുകെ കീറി അകത്തെ വിത്ത് നീക്കണം. ഒരു ലിറ്റർ വെള്ളത്തിൽ 15 ഗ്രാം ചുണ്ണാമ്പ് ചേർത്ത് കലക്കി തെളിയൂറ്റണം. ഒരു ലിറ്റർ തെളിയിൽ 80 ഗ്രാം പൊടിയുപ്പ് ചേർത്ത് ഇതിൽ കുരു നീക്കിയ കായകൾ 8 മണിക്കൂർ ഇട്ട് വെക്കണം. കായയിലെ കറ മാറിക്കിട്ടും. ഇതിൽ നിന്നെടുത്ത പഴങ്ങൾ നന്നായി കഴുകി കിഴി കെട്ടി തിളക്കുന്ന വെള്ളത്തിൽ 5 മിനിറ്റ് മുക്കി വെക്കണം. പഴം മൃദുവാകും.

തുടർന്ന് ഒരു ലിറ്റർ വെള്ളത്തിൽ അര കിലോഗ്രാം പഞ്ചസാരയിട്ട ലായനിയിൽ കായ്കളിട്ട് രണ്ടു മിനിറ്റ് തിളപ്പിക്കണം. നല്ല ചുവപ്പ് നിറം കിട്ടാൻ വേണമെങ്കിൽ എറിത്രോസിൻ റെഡ് എന്ന കളർ ചേർത്ത്വീണ്ടും തിളപ്പിക്കണം. അടുപ്പിൽ നിന്ന് വാങ്ങി കായ്കൾ മാറ്റണം. അടുത്ത ദിവസം പഴ ലായനിയിൽ 100 ഗ്രാം പഞ്ചസാര ചേർത്ത് തിളപ്പിച്ച് കായകളിടണം. ഇത് അഞ്ചോ ആറോ തവണ ആവർത്തിക്കണം. അപ്പോഴേക്കും നല്ല നിറവും മധുരവുമുള്ള സ്വീറ്റ് ചെറി തയ്യാറാകും.

വായനക്കാർക്ക് കൃഷി സംബന്ധമായ സംശയങ്ങൾ അയക്കാം: karshikam@mpp.co.in



Content highlights : Daincha seeds, Agriculture, Organic farming



Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>