1980 കളിൽ ഇന്ത്യയിലെ അസംഘടിതരായ കോഴികർഷകരുടെ മനസുകളിലേക്ക് ഉണർത്തുപാട്ടായി കടന്നു വന്ന വാക്കുകളാണ് എന്റെ മുട്ട..എന്റെ വില..എന്റെ ജീവിതം..എന്നത്.നാഷണൽ എഗ്ഗ് കോർഡിനേഷൻ കമ്മറ്റി (NECC)എന്ന ലോകത്തിലെ ഏറ്റവും വലിയ കോഴിവളർത്തൽ കർഷകരുടെ സംഘടനയുടെ പിറവിക്ക് ഉദയം കുറിച്ചത് ഡോ. ബി.വി. റാവുവെന്ന പ്രഗത്ഭമതിയുടെ പ്രേരണയാലാണ്.
1981 ആയതോടെ ഇന്ത്യയിലെ കോഴി വളർത്തൽ വ്യവസായം മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള പ്രതിസന്ധിയിൽ ആടിയുലഞ്ഞു. നഷ്ടങ്ങളുടെ കണക്കുകൾ പെരുകിയപ്പോൾ ഏകദേശം 40 ശതമാനത്തോളം കർഷകർ ഈ മേഖലയിൽ നിന്ന് പാലായനം ചെയ്തു.
ഇടനിലക്കാരുടെ ഊഹക്കച്ചവടത്തിന്റെ ബലിയാടുകളായ കർഷകർക്ക് കിട്ടിയിരുന്ന മുട്ടവില ഉത്പാദന ചെലവിനേക്കാൾ കുറവ് നിലനിന്നിരുന്ന വിപണിയും, വിപണന ശൃംഖലകളും കർഷകരുടെ താത്പര്യങ്ങൾക്കെതിരായി നിന്ന സമയം. 5 വർഷത്തിനിടയ്ക്ക് തീറ്റയുടെ വില 250 ശതമാനം വർദ്ധന രേഖപ്പെടുത്തിയപ്പോൾ മുട്ടയുടെ വില ശരാശരി 35 പൈസയിൽ ഒതുങ്ങി നിന്നു.
ആപത്ഘട്ടത്തിൽ സഹായഹസ്തങ്ങൾ ഒരിടത്തുനിന്നും നീളാതായതോടെ ആവശ്യം സൃഷ്ടിയുടെ മാതാവായി. വെങ്കടേശ്വര ഗ്രൂപ്പിന്റെ സ്ഥാപകൻ ഡോ. ബി.വി.റാവുവിന്റെ പ്രേരണയാൽ ഒരു സംഘം കർഷകർ ഉണർന്നു. രാജ്യമെങ്ങും യാത്രചെയ്ത ഇവർ കർഷകർ, കച്ചവടക്കാർ, കർഷകസംഘങ്ങൾഎന്നിവരുമായി ഏകദേശം മുന്നൂറോളം സ്ഥലങ്ങളിൽ കൂടിക്കാഴ്ചകൾ നടത്തി. ഡോ. റാവുവിന്റെ എന്റെ മുട്ട, എന്റെ വില, എന്റെ ജീവിതം എന്ന പ്രചോദന ചിന്ത കോഴിവളർത്തൽ കർഷകരെ അവരുടെ ജീവിതത്തിന്റെ നിയന്ത്രണം സ്വന്തം കൈകളിലെത്തിക്കുവാൻ പര്യാപ്തമാക്കി.
ജനാധിപത്യ തത്വങ്ങളിലധിഷ്ഠിതമായി കർഷകർ, മുട്ടക്കച്ചവടക്കാർ എന്നിവരെ ഉൾപ്പെടുത്തി സൊസൈറ്റീസ്ആക്ട് പ്രകാരം ഒരു ട്രസ്റ്റായി രജിസ്റ്റർ ചെയ്യപ്പെട്ട NECC, 1982 മെയ് 14ന് മുട്ടയുടെ ന്യായവില പ്രഖ്യാപനം ആരംഭിച്ചു.
25,000 വരുന്ന പ്രാഥമികാംഗങ്ങളുള്ള NECC ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കോഴി കർഷകരുടെ സഹകരണ പ്രസ്ഥാനമാണ്. ഇന്ത്യയിലെ മുട്ടയുത്പാദനത്തിന്റെ സിംഹഭാഗവും വരുന്നത് NECC അംഗങ്ങളിൽ നിന്നു തന്നെ.
സംസ്ക്കാരം, ഭാഷ, ദേശം എന്നീ അതിർ വരമ്പുകൾ ഭേദിച്ചുകൊണ്ട് ഒരേയൊരു ലക്ഷ്യം വയ്ക്കുന്ന NECC മുട്ടയ്ക്ക് ലഭിക്കുന്ന ന്യായവിലയിലൂടെ സ്വന്തം ജീവിതം കരുപിടിപ്പിക്കുക എന്ന പ്രാഥമിക ലക്ഷ്യം നേടിക്കഴിഞ്ഞു. ഇന്ന് ആകാശത്തോളം വളരുന്ന പുതിയ ലക്ഷ്യങ്ങളും NECC മുമ്പോട്ടു വയ്ക്കുന്നു.
കൃഷിക്കാരനും, വിൽപനക്കാരനും, ഉപഭോക്താവിനും ന്യായം നൽകാൻ കഴിയുന്ന വിപണി സമ്പ്രദായം നിലനിർത്തുന്നതോടൊപ്പം മുട്ടയുടെ ശേഖരം, വിപണനം, ലഭ്യത ഇവയിലെ ഏറ്റക്കുറച്ചിലുകൾ നിരീക്ഷിക്കുക, തൊഴിലവസരങ്ങളുടെ സൃഷ്ടി, നൂതന സാങ്കേതിക വിദ്യകൾ കർഷകരിലെത്തിച്ച് ഉത്പാദന വർദ്ധന തുടങ്ങി മുട്ടയുടെ ഉപഭോഗത്തിനെതിരെയുള്ള പ്രചാരണങ്ങളെ മാധ്യമ പ്രചാരത്തിലൂടെ തകർക്കുക തുടങ്ങി സർവ്വമേഖലകളിലും ഇടപെടുന്ന പ്രവർത്തനങ്ങൾ NECC നടത്തുന്നു.
മേൽപറഞ്ഞ കാര്യങ്ങളിൽ നിന്ന് ഒന്നു തീർച്ച...... നിസ്വാർത്ഥമായി കർഷകർ ഒരു ലക്ഷ്യത്തിനു വേണ്ടി എവിടെയൊക്കെ ഒന്നിച്ചുവോ അവിടെയൊക്കെ സ്വന്തം ജീവിതത്തിന്റെ വിധി നിർണ്ണയിക്കുന്ന കരുത്ത് അവർ നേടിയിട്ടുണ്ട്. ഇന്ത്യയിലെഅമൂലും, NECC യും ഉദാഹരണങ്ങൾ മാത്രം.....
Content highlights: Agriculture, Poultry farming