കാസർകോട് ജില്ലയിലെ കാര്യങ്കോട് പുഴ മഴക്കാലത്ത് കരകവിഞ്ഞൊഴുകും. എല്ലാ കൊല്ലവും ഇങ്ങനെ സംഭവിക്കണേ എന്ന് പ്രാർത്ഥിക്കുന്നവരാണ് ഇവിടുത്തെ കർഷകർ. മുറ്റം വരെ രണ്ട് ദിവസം വെളളം നിൽക്കുമെങ്കിലും എല്ലാ വിളകളിൽ നിന്നും ബമ്പർ വിളവ് വരും വർഷം ഉറപ്പ്.
പ്രളയം നമുക്ക് തരുന്ന ഒരേ ഒരു പുണ്യമാണ് മണ്ണിന്റെ ഫലപുഷ്ടി. പ്രളയത്തിൽ ഒഴുകി വന്നത് നമ്മുടെ വിലമതിക്കാനാവാത്ത സമ്പത്താണ്. ദീർഘനാളുകൾ കൊണ്ട് രൂപപ്പെട്ട ഹ്യുമസ് അഥവാ ജൈവമണ്ണാണ് ഒഴുകിയെത്തിയിരിക്കുന്നത്. ഇത് നമ്മുടെ മണ്ണിലെ ഈർപ്പവും ഘടനയും നിലനിർത്തുന്നതിന് സഹായിക്കും. സൂക്ഷ്മ മൂലകങ്ങൾ ഉൾപ്പെടെ നഷ്ടപ്പെടാതെ വിളകൾക്ക് ലഭ്യമാക്കാനും നമ്മൾ വാരിക്കളയുന്ന ചെളിക്ക് കഴിയും. ചേറാണെന്ന് കരുതി റോഡിലും തോട്ടിലും തിരികെ കളയരുത്.
വർഷങ്ങളായി കൃഷി ചെയ്ത് മരണമണി മുഴങ്ങിയ നമ്മുടെ മണ്ണിന്റെ ഉർവരത വീണ്ടെടുക്കാൻ നമുക്ക് കിട്ടിയ ചെളിയിലൂടെ സാധിക്കും. വിളപരിപോഷണത്തിലും കീടരോഗനിയന്ത്രണത്തിലും ജൈവമണ്ണിന് അതിന്റേതായ പങ്കുണ്ട്. രാസജൈവഘടന ഗുണങ്ങളിലും ജൈവമണ്ണാണ് ഒന്നാമൻ.
മണ്ണിനെ ഇളക്കി നിലനിർത്തുന്നതിനും ഈർപ്പം സംരക്ഷിക്കുന്നതിനും നീർവാർച്ച ഉറപ്പാക്കുന്നതിനും സഹായിക്കുന്ന എക്കൽ മണ്ണ് സൂക്ഷ്മാണുക്കളുടെ വളർച്ച ഉറപ്പാക്കും. വേരുകളുടെ സുഗമമായ വളർച്ചയ്ക്കും വികാസത്തിനും മൂലകങ്ങൾ വലിച്ചെടുക്കുന്നതിനും എക്കലിന്റെ പൂർണ്ണ പിന്തുണയുണ്ട്.
പറമ്പിലായാലും വയലിലായാലും ഇറങ്ങി വന്ന ചെളി മണ്ണുമായി കൊത്തിയിളക്കി കൃഷിയിറക്കാൻ ഇനിയും വൈകരുത്. പച്ചക്കറി, വാഴ, മരച്ചീനി, നെല്ല് ,പയർ തുടങ്ങിയ ഹ്രസ്വകാല വിളകൾക്ക് ഈ പ്രളയാനന്തര കാലത്ത് പ്രാമുഖ്യം നൽകിയേ തീരൂ. ഒരു ഭക്ഷ്യക്ഷാമം കൂടി വരാതെ നോക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ്.
Content highlights: Agriculture, Organic farming, Kasargod, Flood