Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

വീട്ടുമുറ്റത്ത് പച്ചക്കറിപ്പന്തലൊരുക്കി കുഞ്ഞമ്പു നായര്‍വീട്ടുമുറ്റത്ത് പച്ചക്കറിപ്പന്തലൊരുക്കി കുഞ്ഞമ്പു നായര്‍

$
0
0
പെരിയ: മുഴുവൻസമയ കർഷകനായ കുഞ്ഞമ്പു നായരുടെ കുടുംബം എന്നും രാവിലെ കണികണ്ടുണരുത് വീട്ടുമുറ്റത്ത് സമൃദ്ധമായി കായ്ചുനിൽക്കുന്ന പച്ചക്കറികളെയാണ്. ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന സർക്കാർ പ്രഖ്യാപനം ഏറ്റെടുത്താണ് കുഞ്ഞമ്പു നായർ വീട്ടുമുറ്റത്തോടുചേർന്നുള്ള രണ്ട് സെന്റ്സ്ഥലം കൃഷിയിടമാക്കിയത്.

മുപ്പത് തടങ്ങളിലായി നരമ്പൻ കൃഷിചെയ്തു. ചിട്ടയായ പരിചരണവും ജൈവവളപ്രയോഗവും കൂടിയായപ്പോൾ നരമ്പൻ തഴച്ചുവളർന്നു. ഒന്നും പാഴായില്ല. മുറ്റത്ത് വള്ളികൊണ്ട് പന്തൽതീർത്ത് കൃഷി ടെറസ്സിലേക്കും പടർത്തി. ഒന്നരമാസംകൊണ്ടുതന്നെ വിളവെടുക്കാനും സാധിച്ചു. ഇതിനകം രണ്ട് ക്വിന്റൽ നരമ്പൻ വിപണിയിലെത്തിച്ചു. കിലോയ്ക്ക് 40 രൂപ നിരക്കിൽ വിലയും ലഭിച്ചു. ഇനിയും രണ്ട് ക്വിന്റലോളം വിളവ് ലഭിക്കുമെന്ന് കുഞ്ഞമ്പു നായർ പറഞ്ഞു.

പച്ചക്കറിയിലെ കീടങ്ങളെ തുരത്താൻ ചോണനുറുമ്പുകളെ വള്ളികളിലേക്ക് കടത്തിവിടുകയാണ് പതിവ്. വീട്ടിലുപയോഗിക്കുന്ന മീനിന്റെ അവശിഷ്ടങ്ങൾ വേവിച്ചശേഷം വെള്ളംചേർത്ത് തളിയ്ക്കുന്നതും പച്ചക്കറിക്കൃഷി സമൃദ്ധമാവാൻ സഹായമായി. വീട്ടിൽ വളർത്തുന്ന നാടൻ പശുവിന്റെ ചാണകവും മൂത്രവും മാത്രമാണ് വളമായി ഉപയോഗിച്ചത്. മനസ്സുണ്ടെങ്കിൽ രണ്ട് സെന്റിലും കാർഷികവിപ്ലവം ഒരുക്കാമെന്ന് തെളിയിക്കുകയാണ് ഈ കർഷകൻ. കൃഷിയിടത്തിൽ പൂർണപിന്തുണയുമായി ഭാര്യ ശ്യാമളയുംകൂടെയുണ്ട്.

Conteny highlights: Agriculture, Organic farming, Vegetables, Farming

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>