സംസ്ഥാനത്തെ കാർഷിക മേഖലയെ തകർത്ത പ്രളയത്തിന് ശേഷം പതുക്കെ സാധാരണ ജീവിതത്തിലേക്കു വരാനുള്ള തയ്യാറെടുപ്പിലാണ് മലയാളികൾ. ഒപ്പം കർഷകരും. കാർഷിക രംഗത്ത് വൻ നാശനഷ്ടങ്ങൾ വന്നു കഴിഞ്ഞുവെങ്കിലും നമ്മുടെ ചിരസ്ഥായിയായ വിളകളെ രക്ഷിക്കുവാനും അടുത്ത വിളവെടുക്കുവാനും നാം പ്രവർത്തിക്കേണ്ടിയിരിക്കുന്നു. കൃഷിയിലൂടെ മാത്രമേ കാർഷിക കേരളത്തിന് തിരിച്ചുവരവ് സാധ്യമാവുകയുളളൂ. ഈ വേളയിൽ കാർഷിക മേഖലയിൽ പൊതുവിൽ സ്വീകരിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ കേരള കാർഷിക സർവകലാശാല അധികൃതർ കർഷകർക്കായി നിർദ്ദേശിച്ചിട്ടുണ്ട്.
പൊതുമാർഗ്ഗനിർദ്ദേശങ്ങൾ
വെളളം ഇനിയും ഒഴിഞ്ഞു പോകാതെ വൃക്ഷത്തടങ്ങളിൽ കെട്ടി കിടക്കുന്നുവെങ്കിൽ ചെറു ചാലുകൾ എടുത്തു വെള്ളം ഒഴുകി പോകാൻ അനുവദിക്കുക. കെട്ടികിടക്കുന്ന ചെളി കട്ടപിടിച്ചു, മണ്ണിലെ വായു സഞ്ചാരം പൂർണമായി തടസ്സപ്പെടാൻ ഇടയാക്കാതെ, അത് ഇളക്കി മാറ്റുകയോ, കൊത്തിക്കിളച്ചു കൊടുക്കുകയോ വേണം.
വളരെ കൂടിയ അളവിൽ ചെളി കെട്ടി കിടക്കുന്ന കൃഷി ഭൂമിയിൽ സെന്റിന് ഒരു കിലോഗ്രാം എന്ന തോതിൽ കുമ്മായം അല്ലെങ്കിൽ ഡോളോമൈറ്റ് മണ്ണിൽ വിതറി കൊടുക്കേണ്ടതാണ്. മിക്കവാറും കൃഷിഭൂമികളിൽ നിന്നു പൊട്ടാഷ് ഒലിച്ചു പോയിരിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് വിളകൾക്ക് പൊട്ടാഷ് വളങ്ങൾ ഇടുക. അടുത്ത വിളയ്ക്കു മുൻപായോ, ഏറ്റവും അടുത്ത സന്ദർഭത്തിൽ തന്നെയോ മണ്ണുപരിശോധന നടത്തേണ്ടതാണ്. അത് പ്രകാരമുള്ള പരിപാലന മുറകൾ അവലംബിക്കേണ്ടതാണ്.
മേല്പറഞ്ഞ വളങ്ങൾ ഒരു വർഷം പ്രായമായ വള്ളികൾക്ക് മൂന്നിൽ ഒരു ഭാഗവും, രണ്ടുവർഷം പ്രായമായവയ്ക്ക് മൂന്നിൽ രണ്ടു ഭാഗവും, മൂന്നുവർഷവും അതിനുമുകളിലും പ്രായമായവക്ക് മുഴുവൻ അളവിലും നൽകേണ്ടതാണ്. ബോർഡോമിശ്രിതം 1% വീര്യത്തിൽ ചെടികളിൽ സ്പ്രേ ചെയ്യണം. കൂടാതെ കോപ്പർ ഓക്സിക്ലോറൈഡ് (Copper Oxychloride) ചെടികളുടെ കട ഭാഗത്ത് ഒഴിച്ച് കൊടുക്കണം. കേടു വന്ന താങ്ങുകൾക്കു താങ്ങായി ശീമക്കൊന്ന നട്ടു കൊടുക്കാവുന്നതാണ്. സൂക്ഷ്മ മൂലകങ്ങൾ അടങ്ങിയിട്ടുള്ള വളങ്ങൾ ശുപാർശ പ്രകാരം നൽകാവുന്നതാണ്.
ജാതി : ഇലകളിൽ ചെളി അടിഞ്ഞു കൂടിയിട്ടുണ്ടെങ്കിൽ വെള്ളം സ്പ്രേ ചെയ്ത്് ചളി കളയാൻ സാധിക്കുമെങ്കിൽ നന്നായിരിക്കും. മരങ്ങളുടെ കട ഭാഗത്ത് അടിഞ്ഞുകൂടിയ ചെളി നീക്കി തടം ചെറുതായി ഇളക്കി കൊടുത്തു വായു സഞ്ചാരം ഉറപ്പു വരുത്തണം. ചെടികളുടെ കട ഭാഗത്ത് കുമ്മായം 250- 500ഗ്രാം ചെടി ഒന്നിന് എന്ന തോതിൽ വിതറി കൊടുക്കണം.
ഇല പൊഴിച്ചിൽ: ഇലപ്പുള്ളി രോഗം ഉണ്ടെങ്കിൽ 0.2 ശതമാനം വീര്യത്തിൽ കോപ്പർ ഹൈഡ്രോക്സൈഡ് തളിച്ചു കൊടുക്കണം
വാഴ: ചെടികളുടെ കട ഭാഗത്ത് വന്നടിഞ്ഞ ചെളി ഇളക്കി മാറ്റി മണ്ണ് നല്ലവണ്ണം ഇളക്കി കൊടുക്കേണ്ടതാണ്. ഇതിനു ശേഷം വാഴയ്ക്ക് ചുറ്റും മണ്ണ് കയറ്റി കൊടുക്കാവുന്നതാണ്. കേടു വന്ന ഇലകൾ മുറിച്ചുമാറ്റേണ്ടതാണ്. 13:0:45 എന്ന വളം 5 ഗ്രാം ഒരു ലിറ്റർ എന്ന തോതിൽ പശ ചേർത്ത് ഇലകളിൽ സ്പ്രേ ചെയ്തു കൊടുക്കണം. രണ്ടാഴ്ചക്കു ശേഷം ജൈവ വളങ്ങൾ നൽകണം. ഇലപ്പുള്ളി രോഗം, പനാമ വട്ടം, മാണം അഴുകൽ മുതലായവ ഉണ്ടാകാൻ സാധ്യതയുണ്ട്.
ഇലപ്പുള്ളി രോഗത്തിന് 0.4 ശതമാനം വീര്യത്തിൽ മാങ്കോസേബ് എന്ന കുമിൾനാശിനി പശ ചേർത്ത് തളിച്ചു കൊടുക്കാവുന്നതാണ്. 0.1 ശതമാനം വീര്യത്തിൽ പ്രാപ്പികൊനാസോൾ എന്ന കുമിൾനാശിനി രോഗം വർധിച്ചു വരുന്ന സാഹചര്യം ഉണ്ടെങ്കിൽ തളിച്ചു കൊടുക്കണം.
പനാമ വാട്ടം വന്ന വാഴകൾക്ക് 0.2 % വീര്യത്തിൽ കാർബെൻഡാസിം അല്ലെങ്കിൽ 0.1 ശതമാനം വീര്യത്തിൽ പ്രാപ്പികൊനാസോൾ കുമിൾ നാശിനി കട ഭാഗത്ത് ഒഴിച്ചു കൊടുക്കണം. മാണം അഴുകൽ കാണപ്പെടുന്ന സ്ഥലങ്ങളിൽ 5 ഗ്രാം ബ്ലീച്ചിംഗ് പൗഡർ ഒരു ലിറ്റർ വെള്ളത്തിൽ അലിയിച്ചു ഒഴിച്ച് കൊടുക്കാവുന്നതാണ്.
തെങ്ങ്
തെങ്ങിന് കൂമ്പ് ചീയൽ രോഗം രൂക്ഷമായി വരാൻ സാധ്യതയുണ്ട്. രോഗം ബാധിച്ച തെങ്ങുകൾ വൃത്തിയാക്കിയതിനു ശേഷം 10% വീര്യമുള്ള ബോർഡോമിശ്രിതം പുരട്ടണം. 0.1 ശതമാനം വീര്യത്തിൽ തളിച്ച് കൊടുക്കുകയും ചെയ്യണം. ഇലകരിച്ചിൽ, കമുകിന്റെ മഹാളി, തേങ്ങ പൊഴിച്ചിൽ തുടങ്ങിയ കുമിൾ കൊണ്ട് ഉണ്ടാകുന്ന രോഗങ്ങൾക്കെല്ലാം 10 ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിച്ച് കൊടുക്കുന്നത് ഫലപ്രദമാണ്.
കമുക്
പ്രധാനമായും മഹാളി രോഗമാണ് കാണാൻ സാധ്യത. ബോർഡോ മിശ്രിതം ഒരു ശതമാനം വീര്യത്തിൽ തളിച്ച് കൊടുക്കുന്നത് രോഗത്തെ നിയന്ത്രിക്കാൻ ഫലപ്രദമാണ്.
ഏലം
ആവശ്യത്തിൽ കൂടുതൽ തണൽ ഉണ്ടെങ്കിൽ അത് നിയന്ത്രിച്ചു കൊടുക്കുന്നത് അഴുകൽ രോഗത്തെ തടയാൻ ഫലപ്രദമാണ്. രോഗം ബാധിച്ച ചെടികളിൽ 0.2 ശതമാനം വീര്യത്തിൽ കോപ്പർ ഹൈഡ്രോക്സൈഡ് തളിച്ചു കൊടുക്കുകയും കട ഭാഗത്ത് ഒഴിച്ച് കൊടുക്കുകയും ചെയ്യണം. കടചീയൽ രോഗത്തിനും ഈ മരുന്ന് ഫലപ്രദമാണ്.
പച്ചക്കറി
ഒച്ച് വർഗ്ഗത്തിൽപ്പെട്ട കീടങ്ങൾ ഈർപ്പം കൂടുന്ന മുറക്ക് അപകടകാരികളായി മാറാൻ സാധ്യതയുണ്ട്. ഇവയെ നനഞ്ഞ ചണചാക്ക് ഉപയോഗിച്ച് രാത്രി കാലങ്ങളിൽ ആകർഷിച്ചു പിടിച്ചെടുത്ത് ഉപ്പ് ലായനിയിൽ ഇട്ട് നശിപ്പിച്ച് കളയാം.
വെള്ളരി വർഗ പച്ചക്കറികളിൽ ഇലപുള്ളികളും തുടർന്ന് ഇലകരിച്ചിലും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് നിയന്ത്രിക്കാൻ സൈമോക്സിൻ + മാങ്കോസേബ് തളിച്ച് കൊടുക്കണം.
0.3 % ശതമാനം വീര്യത്തിൽ മാങ്കോസേബ് എന്ന കുമിൾനാശിനി തളിച്ച് കൊടുത്താൽ വഴുതനയുടെകായ്ചീയൽ, വെണ്ടയുടെ ഇലപ്പുള്ളി രോഗം മുതലായവയെ നിയന്ത്രിക്കാം.
പയറിന്റെ കടചീയൽ, ഇലപുള്ളി രോഗം എന്നിവ നിയന്ത്രിക്കുന്നതിനായി മാങ്കോസേബ് + കാർബെൻഡാസിം (0.2%) വീര്യത്തിൽ തളിച്ച് കൊടുക്കണം .
Content highlights: cucumber, vegetable, Agriculture